ദോഹ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു. എൻഡോവ്മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം, മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവയ്ക്ക് വിധേയമായിട്ടാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായങ്ങളു ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് PHCC ഈ സേവനം ലഭ്യമാക്കുന്നത്.PHCC-ക്ക് കീഴിലുള്ള എല്ലാ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.പേപ്പർ രൂപത്തിലും ഡിജിറ്റൽ (ഇലക്ട്രോണിക്) രൂപത്തിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.ഖത്തരി പൗരന്മാർക്കും സാധുവായ ഹെൽത്ത് കാർഡുള്ള പ്രവാസികൾക്കും ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ......

ദോഹ: 2026 ഫോർമുല 1® ഖത്തർ ഗ്രാൻഡ് പ്രിക്സിനോടനുബന്ധിച്ച് പുതിയ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ് ഹോളിഡേയ്സ്. ആദ്യമായാണ് വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനുമൊപ്പം മൂന്ന് ദിവസത്തെ ഫോർമുല 1 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തിയുള്ള സ്റ്റോപ്പ് ഓവർ പാക്കേജുകൾ അവതരിപ്പിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഖത്തറിലിറങ്ങി ഫോർമുല 1 മത്സരങ്ങളുടെ ആവേശം നേരിട്ട് അനുഭവിച്ചറിഞ്ഞ് യാത്ര തുടരാൻ ഈ പാക്കേജ് അവസരമൊരുക്കുന്നു.
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ പ്രധാന ട്രാക്ക് കാഴ്ചകൾ കാണാൻ സാധിക്കുന്ന T16 ഗ്രാന്റ് സ്റ്റാൻഡ് ടിക്കറ്റുകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രീമിയം, ലക്ഷ്വറി, പ്രീമിയം ബീച്ച് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന വിഭാഗങ്ങളിലായി പാക്കേജ് ലഭ്യമാണ്.24 മണിക്കൂർ ഹോട്ടൽ ചെക്ക്-ഇൻ, ദോഹ നഗര കാഴ്ചകൾ കാണാനുള്ള അവസരം, ബീച്ച് ക്ലബ്ബ് പ്രവേശനം എന്നിവയും ലഭ്യമാകും.2026 നവംബർ 27 നും 29 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പാക്കേജ് തിരഞ്ഞെടുക്കാൻ സാധിക്കുക.പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് അവിഓസ് (Avios), ക്യുപോയിന്റുകൾ (Qpoints) എന്നിവ നേടാനും ക്യാഷ് + അവിഓസ് ഉപയോഗിച്ച് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ലഭ്യതയ്ക്ക് വിധേയമായി ഈ മാസാവസാനത്തോടെ ഖത്തർ എയർവേസ് ഹോളിഡേയ്സ് വഴി പാക്കേജുകൾ ബുക്ക് ചെയ്തു തുടങ്ങാം. ......
ദോഹ:സ്ളൊവാക്യയിൽ ആരംഭിച്ച സിഐഎസ്എം (CISM) ലോക മിലിട്ടറി പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വൻ പ്രതീക്ഷകളുമായി ഖത്തർ പാരാഷൂട്ടിംഗ് ടീം മത്സരത്തിനിറങ്ങി. ഖത്തർ ജോയിന്റ് സ്പെഷ്യൽ ഫോഴ്സിന് കീഴിലുള്ള എയർ സ്പോർട്സ് കമ്മിറ്റിയുടെ ഭാഗമായ ഖത്തർ ടീമും മറ്റ് 33 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളും അണിനിരക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും.
മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അത്തിയ വ്യക്തമാക്കി.ലോകപ്രശസ്തമായ 'അൽ അദാഫ്' (Al-Hadaf) ടീമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ......
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിൽനിന്ന് ആഭ്യന്തര കയറ്റുമതി-ഇറക്കുമതി (എക്സിം കാർഗോ) പ്രവർത്തനങ്ങൾക്ക് തുടക്കമായി. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുമായി രണ്ട് കണ്ടെയ്നറുകൾ മുഖ്യമന്ത്രി വി.ഡി. ......
കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാർഥികളാണ് മഴയത്ത് കോളേജിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി അണിനിരന്നിരിക്കുന്നത്.
മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ......
കൊല്ലം: ഭർത്താവ് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിൽപ്പന നടത്തിയെന്ന യുവതിയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും ഇയാൾ ഇത്തരം ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നും യുവതി കൊട്ടിയം പൊലീസിന് നൽകിയ മൊഴിയിൽ ആരോപിച്ചു. ......
കൊച്ചി: ഓണാഘോഷങ്ങള്ക്കു തുടക്കം കുറിച്ചുകൊണ്ട് ബെംഗളൂരുവിലേക്കുള്ള നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. കോച്ചുകളുടെ എണ്ണം 8 ല് നിന്ന് 16 ആയി വര്ദ്ധിപ്പിച്ചിട്ടുണ്ട്. ......
ഇന്നലെ നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പല നാടകീയ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി! അതിൽ ഒന്ന് വനം വകുപ്പ് മന്ത്രിയായ ആർ.വി.രഞ്ജിത്ത് കുമാർ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. ......
ഇന്നലെ നടന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പല നാടകീയ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി! അതിൽ ഒന്ന് വനം വകുപ്പ് മന്ത്രിയായ ആർ.വി.രഞ്ജിത്ത് കുമാർ സംസാരിക്കവെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് മാത്രം പരാമർശിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. ......
തൃശൂർ : പ്രീമിയം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ശേഖരമായ നീല ബ്ലൂ ബൈ സ്മിത ആലുക്കാസ് തങ്ങളുടെ ആദ്യ സ്റ്റോർ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ തോട്ടത്തിൽ ലെയ്നിൽ തുറന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
തൃശൂർ എംഎൽഎ രാജൻ ജെ. ......