വിവിധ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ്മ പരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്നതരത്തിലായിരിക്കും നടപടികൾ. ......
ചെല്ലാനം : ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ മികച്ച പൊക്കാളി കർഷക ശ്രീമതി സരോജിനി ചന്തു (74) ഇന്ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ രണ്ടര വർഷമായി കിടപ്പിലായിരുന്നു . ......

അഞ്ച് വർഷത്തെ വിശിഷ്ട സേവനം പൂർത്തിയാക്കി മധ്യപ്രദേശിലെ എ.ഇ.സി ട്രെയിനിങ് കോളേജ് സെൻ്ററിലേക്ക് സ്ഥലം മാറി പോകുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.2021 ഓഗസ്റ്റ് 25 ന് ചുമതലയേറ്റ അദ്ദേഹം പ്രിൻസിപ്പൽ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചാണ് പടിയിറങ്ങുന്നത്. പുതിയ പ്രിൻസിപ്പ ലായി കേണൽ അഭിഷേക് വോറ ചുമതലയേറ്റു.
2001 ഡിസംബർ 8 ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആർമി എഡ്യൂക്കേഷണൽ കോർപ്സിൽ ചേർന്ന കേണൽ ധീരേന്ദ്ര കുമാർ അക്കാദമിക മികവ്, സൈനിക പ്രൊഫഷണലിസം, ദീർഘവീക്ഷണമുള്ള നേതൃത്വം എന്നിവയുടെ മികച്ച മാതൃക കൊണ്ടു വന്നു.
അഞ്ച് വർഷത്തെ സേവനത്തിനിടയിൽ, ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെയും അക്കാദമിക് മികവിലുംസമഗ്ര വികസനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും അദ്ദേഹം സൈനിക സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ പിൻഗാമിയായി, കേണൽ അഭിഷേക് വോറ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിലേറെ വിശിഷ്ട സേവന മുള്ള ഉദ്യോഗസ്ഥ നായ കേണൽ വോറ സൈനിക പരിശീലനം, അക്കാദമിക്സ്, സ്ഥാപന ഭരണം എന്നിവയിൽ വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ......
കൊച്ചി: ഇന്ത്യയിൽ നൂറിൽ രണ്ടുപേർ ക്രോണിക് െഹപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതരാണെന്ന് വിദഗ്ധർ. 40 മില്യൺ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആറ് മില്യൺ മുതൽ 12 മില്യൺ വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ട്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 49 കേസുകളിലായി 49 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8109 ആയി ഉയര്‍ന്നു. ......

അങ്കമാലി : ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ദേശീയ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിം വർക്ക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഘട്ട ദക്ഷിണ മേഖലാ ശിൽപ്പശാലയ്ക്ക് കേരളം ആതിഥേയത്വം വഹിക്കും. നാളെ(29-7-2026) മുതൽ 31 വരെ അങ്കമാലി ഹോട്ടൽ സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവൻഷൻ സെൻ്ററിൽസംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ കേരളം, കർണാടക, തമിഴ് നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി , ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനു കളിലെ പ്രതിനിധികൾ പങ്കെടുക്കും.
മാതൃകാ കമ്യൂണിറ്റി ലെവൽ ഫെഡറേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള മികച്ച പ്രവർത്തന മാതൃകകൾ പരസ്പരം പങ്കുവെക്കുക, ഫീൽഡ് അനുഭവങ്ങളുടെയും ലോകോസ് ഡാറ്റയുടെയും അടിസ്ഥാനത്തിൽ കമ്യൂണിറ്റി തല ഫെഡറേഷൻ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തുക എന്നതാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ സി.എൽ.എഫ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, നിക്ഷേപ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുക, സമൂഹാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയും ശിൽപ്പശാലയുടെ മുഖ്യ ലക്ഷ്യങ്ങളാണ്. ......
കൊച്ചി : നിയമ സഭ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചാണ് അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടിയില്‍ വന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു. കൊട്ടാരക്കര സീറ്റ് ട്വന്റി20ക്ക് നല്‍കാമെന്ന് എന്‍.ഡി.എ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പുണ്ടായ ചില പ്രത്യേക സാഹചര്യത്തില്‍ സീറ്റ് ലഭിക്കാതെ പോയി. ......
കൊച്ചി: കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ 'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ച് കൊച്ചിയിൽ ദേശീയ ചർച്ച സംഘടിപ്പിക്കുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച ആഗസ്ത് മൂന്നിനും നാലിനും സിഎംഎഫ്ആർഐയിൽ നടക്കും.
ശരീര കോശങ്ങൾക്കുള്ളിൽ നടക്കുന്ന നേരിയ തോതിലുള്ള രാസപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മുർബേൺ സിദ്ധാന്തം. ......
കൊച്ചി : സാഹിത്യ വിമർശകനും ജീവചരിത്രകാരനും പ്രഭാഷകനും ചിന്തകനും അനേകം തലമുറകൾക്ക് പ്രചോദനം നൽകിയ ഗുരുനാഥനും ആയിരുന്ന പ്രൊഫ. എം.......
കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ കേരളത്തിലെത്തിച്ച് പ്രസവശേഷം നവജാത ശിശുക്കളെ പണം വാങ്ങി കൈമാറാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് അറസ്റ്റിലായത്. ......