ദോഹ: 2026/2027 കായിക സീസണിന് മുന്നോടിയായി പ്രമുഖ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ച് ലുസൈൽ സ്പോർട്സ് ക്ലബ്ബ്. രാജ്യത്ത് സുസ്ഥിരമായ കായിക ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനും, ഖത്തർ നാഷണൽ വിഷൻ 2030 കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്ലബ്ബിന്റെ പുതിയ നീക്കം. ......
കോട്ടയം: ബിജെപിയിൽനിന്ന് രാജി പ്രഖ്യാപിച്ച നടൻ ദേവനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി നേതൃത്വം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച രാത്രി ദേവനെ ഫോണിൽ ബന്ധപ്പെട്ടു. ......
ദോഹ: ഖത്തറിൽ അപകടത്തിൽപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്ത്യൻ സ്വദേശിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ഇന്ത്യൻ എംബസി. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ മടക്കയാത്ര സാധ്യമാക്കിയത്.ആശുപത്രിവാസത്തിനും വിദഗ്ദ്ധ ചികിത്സയ്ക്കും ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനായി ആവശ്യമായ നിയമനടപടികളും യാത്രാസൗകര്യങ്ങളും എംബസിയുടെയും കമ്മ്യൂണിറ്റി സംഘടനകളുടെയും ഏകോപനത്തിലൂടെയാണ് പൂർത്തിയാക്കിയത്.
വിദേശത്ത് പ്രയാസമനുഭവിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ എംബസിക്കുള്ള പ്രതിബദ്ധതയും, അപകടഘട്ടങ്ങളിൽ പ്രവാസി സംഘടനകൾ നൽകുന്ന പിന്തുണയും വ്യക്തമാക്കുന്നതാണ് ഈ ഇടപെടൽ. ......
ദോഹ:എഫ്.ഐ.വി.ബി (FIVB) അണ്ടർ 17 വോളിബോൾ ലോകചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന് ആതിഥ്യമരുളാൻ ഖത്തർ പൂർണ്ണ സജ്ജമായതായി സംഘാടക സമിതി അറിയിച്ചു. ഓഗസ്റ്റ് 19 ബുധനാഴ്ച ആരംഭിക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 28 വരെ നീണ്ടുനിൽക്കും. ......
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഹരിപ്പാട് നഗരത്തിലെത്തി തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് കൊല്ലത്തേക്ക് മടങ്ങിയത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്തിയതായി കണ്ടെത്തിയ നാലംഗ സംഘം എക്സൈസ് പിടിയിലായി. അമ്മയും മകനും മകന്റെ പെൺസുഹൃത്തും ഉൾപ്പെടെയുള്ള സംഘത്തിൽ നിന്ന് 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇഞ്ചക്കൽ സ്വദേശി കിരൺ, അക്ഷയ്, കിരണിന്റെ അമ്മ ബീന, പെൺസുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജി.എസ്.ടി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥനെതിരെ പ്രതികാര നടപടിയെടുത്ത സംഭവത്തിൽ സർക്കാരും പ്രത്യേക അന്വേഷണ സംഘവും (SIT) അന്വേഷണം ശക്തമാക്കുന്നു.
നികുതി വീഴ്ച ആദ്യമായി പുറത്തുകൊണ്ടുവന്ന അന്നത്തെ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറായ പി.വി. രത്നാകരനാണ് പ്രതികാര നടപടികൾക്ക് ഇരയായത്. ......

ന്യൂഡൽഹി:നിയമപ്രകാരമുള്ള ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിയമനങ്ങൾ, ഒരു ജീവനക്കാരൻ ദീർഘകാലം സേവനത്തിൽ തുടർന്നു എന്ന കാരണത്താൽ മാത്രം സാധൂകരിക്കപ്പെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ നിരീക്ഷണം നടത്തിയത്.
നിയമനങ്ങളിലെ "ക്രമക്കേടുകൾ" (irregularity) പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിലും, "നിയമവിരുദ്ധത" (illegality) തുടക്കം മുതലേ അസാധുവാണെന്നും കാലക്രമേണ അത് നിയമവിധേയമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം
ഹരിയാന വികസന-പഞ്ചായത്ത് വകുപ്പിൽ നിന്ന് പബ്ലിക് വർക്സ് വകുപ്പിലേക്ക് (PWD) ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുകയും, തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ/സബ് ഡിവിഷണൽ എൻജിനീയർ തസ്തികകളിൽ സ്ഥിരപ്പെടുത്തുകയും (Absorption) ചെയ്ത പ്രദീപ് അത്രി, പ്രവീൺ ചൗധരി, പങ്കജ് ഗൗർ, അരുൺ ഭാട്ടിയ എന്നീ നാല് ഉദ്യോഗസ്ഥരുടെ അപ്പീലുകളിലാണ് വിധി.
കണ്ടെത്തൽ: അത്രി, ചൗധരി എന്നിവരുടെ ഡെപ്യൂട്ടേഷൻ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഗൗർ, ഭാട്ടിയ എന്നിവരുടേത് ചട്ടലംഘനങ്ങളുള്ളതാണെന്നും കോടതി കണ്ടെത്തി.
നടപടി: നാല് ഉദ്യോഗസ്ഥരുടെയും സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിച്ച കോടതി അത് റദ്ദാക്കി. ......