പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ കോളേജ് വിദ്യാർഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. കോങ്ങാട് സ്വദേശിനിയും മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയുമായ ഗൗരി ജി. ......
കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും പിന്തുണയും നൽകുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക് ആഗസ്റ്റ് 21ന് പതിമൂന്നാം വാർഷികം ആഘോഷിക്കും. 2013 ആഗസ്റ്റ് 23നാണ് എറണാകുളം ജില്ലയിൽ ആദ്യ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന് തുടക്കമായത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ, ക്യാൻസർ പ്രതിരോധ ശേഷിയുള്ള സെൽഫ്-അസംബിൾഡ് മെറ്റൽ-ഓർഗാനിക് ത്രികോണ സംയുക്തം വികസിപ്പിച്ചെടുത്തു. സ്തനാർബുദത്തെ ചെറുക്കുന്നതിനായി ഉയർന്ന ജൈവ-പ്രവർത്തന ശേഷിയുള്ള ഒരു സംയുക്തം രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ടതാണ് ഈ കണ്ടുപിടുത്തം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും സി.എസ്.ഐ.ആർ.-എമിരിറ്റസ് സയന്റിസ്റ്റുമായ (CSIR-Emeritus Scientist) പ്രൊഫ. ഡോ.......
കാക്കനാട്: കാക്കനാട് ഗവ ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ ജ്യൂവനേൽ ജസ്റ്റിസ് ബോർഡ്,
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം
ലയൺസ് ക്ലബ്ബ് കൊച്ചിൻ പ്രൈഡ് എന്നിവരുടെ സഹകരണത്തോടെ ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നാളെ നടക്കും. രാവിലെ 10 30 ന് ജെജെബി പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്യും,
ലയൺസ് ഗവർണർ വി എസ് ജയേഷ് മുഖ്യാതിഥിയാകും. ......
ന്യൂഡൽഹി: 2027ലെ ജനസംഖ്യാ കണക്കെടുപ്പിനായി തയ്യാറാക്കിയ ചോദ്യാവലിയെച്ചൊല്ലി വിവാദം. കേന്ദ്രസർക്കാർ നേരത്തെ നടപ്പാക്കാൻ ശ്രമിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സെൻസസ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതാണ് പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയത്. ......
കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ബോർഡിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ വ്യക്തമാക്കി.
ബോർഡിലെ നിലവിലെ ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ......
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്കുള്ള ഓണം ബോണസ് പ്രഖ്യാപിച്ചു. ഇത്തവണ സ്ഥിരം ജീവനക്കാർക്ക് പരമാവധി 1,05,000 രൂപ വരെ ബോണസായി ലഭിക്കും. ......
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ആറ് ഗ്രാം ഹെറോയിൻ കണ്ടെത്തി. നരബലി കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിച്ച ഷാഫിയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
പനമ്പിള്ളി നഗറിലെ കേരള ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലി കേസിന്റെ വിചാരണ നടക്കുന്നത്. ......
തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സുപ്രധാന പ്രഖ്യാപനവുമായി സർക്കാർ. സംസ്ഥാനത്തെ വനിതാ ജീവനക്കാരുടെ പ്രസവാവധി ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, മൂന്നാമത്തെ പ്രസവത്തിനും ഇനി മുതൽ 365 ദിവസം (ഒരു വർഷം) ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ......