ആലുവ: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ......
വിവാഹച്ചടങ്ങിനിടെ വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി എത്തിയതോടെ ചടങ്ങ് അലങ്കോലപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.......
കൊല്ലകടവ്: ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകം ഓ ആർ എസ് വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ നടത്തി. ഐഎപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഡോ. ......
ചെങ്ങന്നൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കേന്ദ്രങ്ങളാണെന്നും, അതിവേഗം മാറുന്ന സാങ്കേതിക ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺപറഞ്ഞു.
ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച 'അക്കാദമിക് റെക്കഗ്നിഷൻ സെറിമണി 2026' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും
അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ......
ചെങ്ങന്നൂർ: സഭയുടെയും സമൂഹത്തിൻ്റെയും ഏറ്റവും വലിയ നിക്ഷേപം വിദ്യാർത്ഥി സമൂഹമാണെന്നും സമൂഹത്തിന്റെ തിരുത്തൽ ശക്തിയാകുവാൻ വിദ്യാർത്ഥി സമൂഹം ശരിയായ പാതയിൽ സഞ്ചരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പളളിയിൽ നടന്ന സൺഡേ സ്കൂൾ വേദപ്രവീൺ ബിരുദദാന ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മേടം: കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ നേട്ടമുണ്ടാകും. അംഗീകാരം ലഭിക്കാനും സാമ്പത്തിക ലാഭം ഉണ്ടാകാനും സാധ്യതയുണ്ട്.......
വിവിധ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ്മ പരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്നതരത്തിലായിരിക്കും നടപടികൾ. ......
ചെല്ലാനം : ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ മികച്ച പൊക്കാളി കർഷക ശ്രീമതി സരോജിനി ചന്തു (74) ഇന്ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ രണ്ടര വർഷമായി കിടപ്പിലായിരുന്നു . ......

അഞ്ച് വർഷത്തെ വിശിഷ്ട സേവനം പൂർത്തിയാക്കി മധ്യപ്രദേശിലെ എ.ഇ.സി ട്രെയിനിങ് കോളേജ് സെൻ്ററിലേക്ക് സ്ഥലം മാറി പോകുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.2021 ഓഗസ്റ്റ് 25 ന് ചുമതലയേറ്റ അദ്ദേഹം പ്രിൻസിപ്പൽ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചാണ് പടിയിറങ്ങുന്നത്. പുതിയ പ്രിൻസിപ്പ ലായി കേണൽ അഭിഷേക് വോറ ചുമതലയേറ്റു.
2001 ഡിസംബർ 8 ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആർമി എഡ്യൂക്കേഷണൽ കോർപ്സിൽ ചേർന്ന കേണൽ ധീരേന്ദ്ര കുമാർ അക്കാദമിക മികവ്, സൈനിക പ്രൊഫഷണലിസം, ദീർഘവീക്ഷണമുള്ള നേതൃത്വം എന്നിവയുടെ മികച്ച മാതൃക കൊണ്ടു വന്നു.
അഞ്ച് വർഷത്തെ സേവനത്തിനിടയിൽ, ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെയും അക്കാദമിക് മികവിലുംസമഗ്ര വികസനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും അദ്ദേഹം സൈനിക സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.
അദ്ദേഹത്തിന്റെ പിൻഗാമിയായി, കേണൽ അഭിഷേക് വോറ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിലേറെ വിശിഷ്ട സേവന മുള്ള ഉദ്യോഗസ്ഥ നായ കേണൽ വോറ സൈനിക പരിശീലനം, അക്കാദമിക്സ്, സ്ഥാപന ഭരണം എന്നിവയിൽ വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ......