എറണാകുളം മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന പച്ചക്കറി കിറ്റ് വിതരണം എറണാകുളം മാർക്കറ്റ് കോംപ്ലക്സിൽ നടന്നു.ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട M P ഹൈബി ഈഡൻ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി മേയർ അഡ്വ. ......
സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പോലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ......
കൊച്ചി: രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും പ്രചോദിപ്പിച്ച രാജീവ് ഗാന്ധിയുടെ കാലത്ത് നിന്ന് വിദ്യാര്‍ഥികളെയും ചെറുപ്പക്കാരെയും പെല്ലറ്റുകള്‍ ഉപയോഗിച്ച് നേരിടുന്ന അവസ്ഥയിലേക്ക് രാജ്യത്തെ നരേന്ദ്ര മോദിയും ആര്‍എസ്എസും മാറ്റിയെന്ന് ഹൈബി ഈഡന് എംപി. എറണാകുളം ഡിസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടവകാശം പോലും ഇല്ലാതാക്കാനുള്ള തിരക്കിലാണ് മോദിയും സംഘവുമെന്ന് ഹൈബി ഈഡന് ആരോപിച്ചു.
ബൊഫോഴ്സ് കേസിന്റെ പേരില്‍ രാജീവ് ഗാന്ധിയെയും കുടുംബത്തെയും അപമാനിച്ചവര്‍ അവരോട് മാപ്പുപറയണമെന്നും ഹൈബി ആവശ്യപ്പെട്ടു. ......
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേള ഓഗസ്റ്റ് 21 മുതൽ 25 വരെ ചോറ്റാനിക്കരയിൽ നടക്കും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ......
ഈ വർഷത്തെ ഓണാഘോഷത്തോട് അനുബന്ധിച്ചു കെടിഡിസി ബോൾഗാട്ടി പാലസ് നടത്തുന്ന പായസമേള മറൈൻ ഡ്രൈവിലുള്ള കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ് മൈതാനത്തു സജ്ജമാക്കിയിരിക്കുന്ന പ്രത്യേക പവലിയനിൽ വെച്ച് നടത്തപ്പെടുന്നതാണ് ആഗസ്റ്റ് 21-)0 തീയതി വെള്ളിയാഴ്ച മുതൽ തിരുവോണ ദിവസമായ 26-)0 തീയതി ബുധനാഴ്ച്ച ഉച്ചവരെ കെടിഡിസി ഷോപ്പിംഗ് കോംപ്ലക്സ് മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ നിന്നും വൈവിധ്യമാര്‍ന്ന പായസങ്ങൾ ലഭ്യമായിരിക്കും. അതുപോലെ തന്നെ 26-)0 തീയതി തിരുവോണനാളിൽ ബോൾഗാട്ടി പാലസിൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്ആഗസ്ത് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കൊച്ചി കോര്പറേഷൻ മേയർ ശ്രീമതി. വി കെ മിനിമോൾ പായസമേള ഉത്ഘാടനം നിർവഹിക്കും. ......
കൊച്ചി: ഓണം ഒരുമയുടെ ആഘോഷമാണെന്നും വേർതിരിവുകളില്ലാത്ത ഇത്തരം ആഘോഷങ്ങളാണ് സമൂഹത്തെ ഒന്നിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ഓണാഘോഷം, ഓണോത്സവം 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യരെല്ലാവരും സമന്മാരായിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓണം. ......
കൊച്ചി: ബിഹാറിന്റെ പ്രതിപക്ഷ നേതാവും ജനാധിപത്യത്തിന്റെ ശക്തമായ ശബ്ദവുമായ തേജസ്വി യാദവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് കാടത്തവും ഫാസിസവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്ന് ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുകയും ചെയ്യുക എന്നത് പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്വവും അവകാശവുമാണ്. പ്രതിഷേധത്തെ അടിച്ചമർത്താൻ അറസ്റ്റ് പോലുള്ള നടപടികൾ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ......
കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സും (എൻഐഎസ്എം) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് (എൻഎഫ്എൽക്യൂ) 2026-ൻ്റെ ദക്ഷിണ മേഖലാ റൗണ്ട് ബിരുദാനന്തര വിഭാഗത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് മൂന്നാം സ്ഥാനം നേടി. കൊച്ചിൻ യൂണിവേഴ്സിറ്റി ടീം ദേശീയ റൗണ്ടിലേക്കും യോഗ്യത നേടി.
ഓഗസ്റ്റ് 8, 9 തീയതികളിൽ ബെംഗളൂരുവിലെ ആർഎൻഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു ദക്ഷിണ മേഖലാ റൗണ്ട്. ......
കൊച്ചി : ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഇന്ത്യയിലെ ആദ്യ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് 'ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി' അവതരിപ്പിച്ച് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ രാമചന്ദ്രന് വെങ്കട്ടരാമന്, മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്, ഇലക്ട്രോ മെക്കാനിക്കല്‍ ഡിവിഷന് വൈസ് പ്രസിഡന്റ് എബി എബ്രഹാം, സ്വിച്ച് ഗിയേഴ്സ് നാഷനല്‍ പ്രോഡക്ട് ഹെഡ് ആന്റണി ജോണ്‍, എന്നിവര്‍ ചേര്‍ന്ന് ഉല്പന്നം അവതരിപ്പിച്ചു.
'ഡിസൈന്‍ഡ് ടു ഡിസ്പ്ലേ' എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്പന ചെയ്തിരിക്കുന്നത്. ......
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്ദറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കുനേരെ പൊലീസും പാരാമിലിട്ടറിയും ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ അതിക്രമം ഉണ്ടായെന്ന ആരോപണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രീം കോടതി രൂപംനൽകി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നൽകും. ......