കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ ലഹരി വിതരണത്തിന്റെ പുതിയ രീതികൾ പുറത്തുവരുന്നു. അറിവ് പകരേണ്ട അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമായെന്ന കണ്ടെത്തൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ: ദില്ലി എകെജി ഭവനിൽ അതിക്രമിച്ചു കയറി എസ് എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐസി ഘോഷ് നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം , ഡിവൈഎഫ്ഐ , എസ്എഫ്ഐ
നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം യോഗവും
ചേർന്നു. ബഥേൽ ജങ്ഷനിൽ ചേർന്ന യോഗം സിപിഐ എം
ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം
ചെയ്തു. ......
ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ അർധവാർഷിക സമ്മേളനവും ധന്യൻ മാർ ഇവാനിയോസ് അനുസ്മരണവും ആല ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തി.വൈദിക ജില്ലാ വികാരി ഫാ. സാം ജി. ......
ചെങ്ങന്നൂർ: കഠിനാധ്വാനവും കൃത്യമായ പരിശീലനവും കൂട്ടിനുണ്ടെങ്കിൽ വിജയം ഒപ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂളിലെ കായികപ്രതിഭകൾ. എറണാകുളം വടുതല ഡോൺ ബോസ്കോ സ്കൂളിൽ അരങ്ങേറിയ ഐസിഎസ്ഇ സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയത്തോടെ സ്കൂൾ ചരിത്രത്താളുകളിൽ തങ്ങളുടെ പേര് തുന്നിച്ചേർത്തു.
ബി സോണിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ സെന്റ് ജോസഫ്സിലെ കുട്ടികൾ എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രങ്ങളും പെർഫെക്ട് ഗെയിം പ്ലാനുമായാണ് കോർട്ടിൽ നിറഞ്ഞാടിയത്.
സംസ്ഥാന തലത്തിൽ ബി സോണിന്റെ പടയോട്ടത്തിന് കരുത്തുപകർന്ന് സെന്റ് ജോസഫ്സ് സ്വന്തമാക്കിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്:
സംസ്ഥാനത്തെ മറ്റ് മൂന്ന് ശക്തമായ സോണുകളെയും തകർത്തെറിഞ്ഞ് അണ്ടർ-17 ബോയ്സ് വിഭാഗത്തിൽ ടീം അഭിമാനകരമായ സംസ്ഥാന കിരീടം ചൂടി.
രണ്ട് തകർപ്പൻ വിജയങ്ങളും ഒരു തോൽവിയുമായി അണ്ടർ-14 ടീം ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാന ചാമ്പ്യൻഷിപ്പിലെ തകർപ്പൻ പ്രകടനം സ്കൂളിലെ എട്ട് ഉജ്ജ്വല താരങ്ങൾക്ക് ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിലേക്ക് വഴിതുറന്നു. ......
ദോഹ: പ്രവാസലോകത്തെ കലാകാരന്മാർക്കും സർഗ്ഗാത്മക പ്രതിഭകൾക്കും തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കി ഖത്തറിലെ പ്രമുഖ മാധ്യമ ശൃംഖലയായ ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക്. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 'സുനോ ടാലന്റ് ക്ലബ്ബ്' പ്രവർത്തനം ആരംഭിച്ചു.
പ്രവാസി പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനും അവരുടെ സർഗ്ഗവാസനകൾക്ക് അർഹമായ വേദി നൽകാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ......
ആലുവ: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ......
വിവാഹച്ചടങ്ങിനിടെ വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി എത്തിയതോടെ ചടങ്ങ് അലങ്കോലപ്പെട്ടു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.......
കൊല്ലകടവ്: ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകം ഓ ആർ എസ് വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ നടത്തി. ഐഎപി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഡോ. ......
ചെങ്ങന്നൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കേന്ദ്രങ്ങളാണെന്നും, അതിവേഗം മാറുന്ന സാങ്കേതിക ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺപറഞ്ഞു.
ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച 'അക്കാദമിക് റെക്കഗ്നിഷൻ സെറിമണി 2026' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും
അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ......