കൊല്ലം: നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി കൊട്ടിയം പൊലീസ്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനു പിന്നാലെയാണ് പോക്സോ വകുപ്പ് ഉൾപ്പെടുത്തിയത്. ......
കൊച്ചി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കി മൈസൂരു ഡിവിഷന് കീഴിലാക്കിയ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാകുന്നു. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നീക്കത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് കർണാടകയിലെ ബിജെപി നേതാക്കൾ രംഗത്തെത്തി. ......
മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16കാരനായ വിദ്യാർഥി മരിച്ചു. വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപം വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിലാണ് മരിച്ചത്.
വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു ഷാമിൽ. ......

അമ്മാൻ:ജോർദാനിലെ അമ്മാനിൽ സമാപിച്ച വെസ്റ്റ് ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ 20 മെഡലുകൾ വാരിുകൂട്ടി ഖത്തർ ദേശീയ ടീം മികച്ച വിജയം കൈവരിച്ചു. നാല് സ്വർണ്ണവും രണ്ട് വെള്ളിയും 14 വെങ്കലവും ഉൾപ്പെടെയാണ് ഖത്തറിന്റെ നേട്ടം.
പുരുഷ-വനിതാ വിഭാഗങ്ങളിലും യൂത്ത്, ജൂനിയർ, കേഡറ്റ് വിഭാഗങ്ങളിലുമായി ജോർദാൻ, കുവൈറ്റ്, സൗദി അറേബ്യ, ലെബനൻ, ഫലസ്തീൻ, ഒമാൻ, ഇറാഖ്, ബഹ്റൈൻ, യു.എ.ഇ തുടങ്ങി പത്ത് രാജ്യങ്ങളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.അണ്ടർ-15 ബോയ്സ് സിംഗിൾസിൽ അബ്ദുൽ അസീസ് നാസർ അബ്ദുള്ള, പുരുഷ ഡബിൾസിൽ മുഹമ്മദ് അബ്ദുൽ വഹാബ് - അബ്ദുള്ള അബ്ദുൽ വഹാബ് സഖ്യം, അണ്ടർ-19 ബോയ്സ് ഡബിൾസിൽ അഹമ്മദ് അൽ ഖർണി - റവാദ് അൽ നാസർ ജോഡി, അണ്ടർ-19 ബോയ്സ് ടീം എന്നിവർ സ്വർണ്ണം നേടി.അണ്ടർ-19 വിഭാഗത്തിൽ സുൽത്താൻ അൽ കുവാരിയും, അണ്ടർ-13 ഗേൾസ് ഡബിൾസിൽ സെറീന ഷെയ്ഖ് - ദാന അൽ കാബി സഖ്യവും വെള്ളി കരസ്ഥമാക്കി.
വ്യക്തിഗത-ഡബിൾസ് ഇനങ്ങളിൽ എട്ടും ടീം ഇനങ്ങളിൽ ആറും വെങ്കല മെഡലുകളാണ് ഖത്തർ നേടിയത്.
ഖത്തറിലെ ടേബിൾ ടെന്നീസ് കായിക രംഗത്തിന്റെ വളർച്ചയാണ് ഈ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തർ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് ഹമദ് അഹമ്മദ് അൽ ഹമാദി പറഞ്ഞു. ......
ദോഹ: ഏഷ്യൻ ഫുട്ബോളിന്റെ ശക്തിയും ഐക്യവും നിലനിൽക്കുന്നത് പരസ്പര ബഹുമാനത്തിലും തുറന്ന ചർച്ചകളിലും സുതാര്യമായ ഭരണസംവിധാനത്തിലുമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി വ്യക്തമാക്കി. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് (AFC) അയച്ച സമീപകാല കത്തുകളെ കുറിച്ച് പരാമർശിക്കവേ, ഏഷ്യൻ ഫുട്ബോൾ കൂട്ടായ്മയുടെ പേരിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി സുതാര്യവും ജനാധിപത്യപരവുമാണോ എന്ന നിർണ്ണായക ചോദ്യമാണ് തങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഏതെങ്കിലും വ്യക്തികളോടോ അസോസിയേഷനുകളോടോ ഉള്ള വിയോജിപ്പല്ല. ......
ലഖ്നൗ: ബാങ്ക് മാനേജരായ ഭാര്യയെ ഓഫീസിന് മുന്നിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. വിവാഹമോചനക്കേസിൽ ഭാര്യ ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടത് ഭർത്താവിനെ പ്രകോപിപ്പിച്ചിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്. ......
ദോഹ: സൈബർ സുരക്ഷാ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി താജിക്കിസ്ഥാൻ പ്രതിനിധി സംഘം ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) സന്ദർശിച്ചു. ദോഹയിലെ യു.എൻ.ഓ.ഡി.സി (UNODC) റീജിയണൽ സെന്റർ ഫോർ കംബാറ്റിംഗ് സൈബർ ക്രൈം പ്രതിനിധികളും പരിശീലന സന്ദർശനത്തിന്റെ ഭാഗമായി സംഘത്തിനൊപ്പമുണ്ടായിരുന്നു.
സന്ദർശന വേളയിൽ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പ്രവർത്തനങ്ങൾ, പ്രധാന ചുമതലകൾ, സുരക്ഷാ മേഖലകൾ എന്നിവയെക്കുറിച്ച് താജിക് പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി.
തുടർന്ന് എൻ.സി.എസ്.എ (NCSA) ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ മുത്തവ അൽ ഹമ്മാദിയും താജിക് പ്രതിനിധികളും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. ......
ബ്രോട്ടിസ്ലാവ:സ്ലൊവാക്യയിൽ നടക്കുന്ന മിലിട്ടറി ലോക സ്കൈഡൈവിംഗ് ചാമ്പ്യൻഷിപ്പ് ഖത്തർ ദേശീയ സ്കൈഡൈവിംഗ് ടീമിന്റെ വളർച്ചയിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന് ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി (QASC) സെക്രട്ടറി ജനറൽ ക്യാപ്റ്റൻ ഹസ്സ ഹമദ് അൽ അതിയ്യ. ലോകത്തിലെ മുൻനിര ടീമുകളോട് മാറ്റുരയ്ക്കുന്നത് താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധി തലവന്മാർ പങ്കെടുത്ത ഉപഹാര സമർപ്പണ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകോത്തര താരങ്ങളോട് മത്സരിക്കുന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, അനുഭവസമ്പത്ത് നേടാനും കളിക്കാരുടെ വ്യക്തിഗത ശേഷി തെളിയിക്കാനും ഇത് മികച്ച അവസരമൊരുക്കുന്നു.
ഖത്തറിലെ വ്യോമ കായിക രംഗം കൈവരിച്ച വൻ പുരോഗതിയും മികവും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.അൽ ഹദഫ്' ടീം വിഭാഗത്തിലാണ് ഖത്തർ അണിനിരക്കുന്നത്. ......
കെയ്റോ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ വെച്ചായിരുന്നു ഉച്ചകോടി.
അറബ് ലീഗ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട നബീൽ ഫഹ്മിയെ ഖത്തർ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ......