റിയാദ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 'ഇ1' പദ്ധതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നിയമവിരുദ്ധ കുടിയേറ്റ വികസന പദ്ധതികളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). ഇസ്രായേലിന്റെ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതാണെന്നും ജി.സി.സി വ്യക്തമാക്കി.
ഇസ്രായേൽ അധിനിവേശ സേനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾ സമാധാന സാധ്യതകളെ തകർക്കുമെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായുള്ള പ്രാദേശിക-അന്തർദേശീയ ശ്രമങ്ങൾക്ക് ഭീഷണിയാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങൾ ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. ......

ദോഹ: വരുന്ന 2026–2027 അധ്യയന വർഷത്തിലേക്ക് മുന്നോടിയായി രാജ്യത്ത് ആറ് പുതിയ ഗവൺമെന്റ് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും പ്രിൻസിപ്പൽമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി വിദ്യാഭ്യാസമന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ 2026-ലെ 14-ാം നമ്പറുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പ്രെപ്പറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (അൽ സഖാമ)
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (റൗദത്ത് അൽ ഹമാമ)
ഐൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (ഐൻ ഖാലിദ്)
ദോഹ പ്രെപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ് (ദോഹ)
അൽ ദഖീറ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് (അൽ ദഖീറ)
മുഐദർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് (മുഐദർ)എന്നിവയാണ് വ്യത്യസ്ത പ്രദേശങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിക്കുന്ന പുതിയ സ്കൂളുകൾ.
സ്കൂളുകളുടെ ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ അധ്യയന വർഷത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനുമായി 17 പുതിയ പ്രിൻസിപ്പൽമാരെ നിയമിക്കുകയും 17 പ്രിൻസിപ്പൽമാർക്ക് വിവിധ സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ......
ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലെ സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അതേസമയം, മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സൂചന. ......
ലണ്ടൻ: യുഎസിലെ കലിഫോർണിയയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഹാരി രാജകുമാരൻ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും വീണ്ടും ചർച്ചയാകുന്നു. ചാൾസ് മൂന്നാമൻ രാജാവ് സ്ഥാനമൊഴിയുകയും, രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി ബ്രിട്ടിഷ് സിംഹാസനത്തിലെത്തുകയും ചെയ്യുമെന്ന വ്യാഖ്യാനമാണ് ഇതിന് പിന്നിൽ.
1555ൽ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങളെ ആസ്പദമാക്കിയാണ് ഈ വിലയിരുത്തൽ. ......
ചെന്നൈ: ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. ടിവികെ പ്രതിനിധികൾക്കൊപ്പമുള്ള ദേവന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ......
മേടം: തിങ്കളാഴ്ച വരെ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ്. കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം എന്നിവയ്ക്ക് സാധ്യത.......
പാലക്കാട്: വാളയാറിൽ വാണിജ്യ അളവിലുള്ള മെത്താംഫെറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിൽ. തൃശ്ശൂർ സ്വദേശി ജിതിനെയാണ് അറസ്റ്റ് ചെയ്തത്.......
റായ്പുർ: മുദ്രവച്ച കവറിനുള്ളിലെ ചോദ്യപേപ്പർ പുറത്തെടുക്കാതെ തന്നെ ചോർത്താൻ എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് വിഡിയോ പകർത്തിയ സംഭവത്തിൽ കാർഷിക കോളജ് പ്രൊഫസർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. റായ്പുർ കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഛത്തീസ്ഗഡ് ദുർഗ് ഭാരതി കാർഷിക കോളേജിലെ പ്രഫസർ യോഗേഷ് സോൺകെസരിയ (38) ആണ് അറസ്റ്റിലായത്. ......
തിരുവനന്തപുരം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സ്പോൺസറുടെ അക്കൗണ്ടിലേക്ക് പുറത്തുള്ള രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടിയിലേറെ രൂപ എത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
കൊല്ലം: അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അലയമൺ സ്വദേശി രമണനെയാണ് അഞ്ചൽ പൊലീസ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്.
രമണനൊപ്പം താമസിച്ചിരുന്ന 22കാരിയായ സൂര്യയാണ് മരിച്ചത്. ......