കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ.......
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.......
ഓണം റിലീസുകളെപ്പോലും ആവേശത്തിലാഴ്ത്തുന്ന വമ്പൻ സിനിമകളുമായി സെപ്തംബർ മാസം സിനിമാ പ്രേമികളെ വരവേൽക്കാൻ ഒരുങ്ങുന്നു. പ്രമുഖ താരങ്ങളും സംവിധായകരും അണിനിരക്കുന്ന പ്രധാന റിലീസുകൾ താഴെ നൽകുന്നു:
ഐ ആം ഗെയിം (സെപ്തംബർ 3): ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ. ......
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.എൻ.ആർ.ഇ.ജി.എ) ഗ്രാമീണ മേഖലയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാൻ സഹായിച്ച മികച്ച ക്ഷേമപദ്ധതിയാണെന്നും, അതിനെ വെറുമൊരു സൗജന്യമായി (freebie) കാണാനാകില്ലെന്നും സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 2015-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിക്കൊണ്ട് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
പ്രധാന വിവരങ്ങൾ:
കോടതിയുടെ നിരീക്ഷണം: ഗ്രാമീണ മേഖലയിൽ പദ്ധതി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ......

ന്യൂഡൽഹി: ലേലദിവസം തന്നെ ആവശ്യമായ ആകെ വിൽപ്പന തുകയുടെ 25 ശതമാനം വിജയിച്ച ലേലക്കാരൻ അടച്ചിട്ടുണ്ടെങ്കിൽ, മുൻകൂറായി നൽകേണ്ട ഇഎംഡി (Earnest Money Deposit) തുകയിൽ ചെറിയ കുറവുകൾ ഉണ്ടെന്ന കാരണത്താൽ സർഫാസി (SARFAESI) നിയമപ്രകാരമുള്ള ലേലം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
കേസിന്റെ പശ്ചാത്തലം:
നിഷ്ക്രിയ ആസ്തിയായി (NPA) പ്രഖ്യാപിച്ച വായ്പ അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ ലേലത്തിലാണ് കേസിന്റെ തുടക്കം.
ലേലത്തിൽ പങ്കെടുത്തയാൾ നൽകിയ ഇഎംഡി തുകയിൽ ആവശ്യമായ 21.15 ലക്ഷ രൂപയേക്കാൾ 35,000 രൂപയുടെ കുറവുണ്ടായിരുന്നു.
എന്നാൽ, ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്ത ലേലക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ ഇദ്ദേഹം 33.20 ലക്ഷം രൂപ കൂടി അടച്ച് ആകെ തുകയുടെ 25% (54.35 ലക്ഷം രൂപ) ബാങ്കിൽ നിക്ഷേപിച്ചു.
തുടർന്ന് ബാക്കി തുകയും പൂർണ്ണമായി അടയ്ക്കുകയും 2009 ഒക്ടോബറിൽ സെയിൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തു.
ഇഎംഡി തുക തികച്ചും നൽകിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഡെപ്റ്റ് റിക്കവറി അപ്പലേറ്റ് ട്രിബ്യൂണലും മദ്രാസ് ഹൈക്കോടതിയും ലേലം റദ്ദാക്കിയിരുന്നു. ......
തിരുവനന്തപുരം: നിയമനങ്ങളിലും പരീക്ഷകളിലും യോഗ്യതകളിലുമടക്കം ഗുരുതര ക്രമക്കേടുകൾ നടത്തിയ പി.എസ്.സിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഗവർണർ, രാഷ്ട്രപതിയെ സമീപിച്ചേക്കും. നിയമനത്തട്ടിപ്പുകളിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈം ബ്രാഞ്ചിനോട് ഗവർണർ ആവശ്യപ്പെടും.
വെള്ളിയാഴ്ച പി.എസ്.സി സെക്രട്ടറി സാജു ജോർജ് ഗവർണറെ കണ്ടതിന് പിന്നാലെ, ഇന്നലെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും ഗവർണറെ കണ്ടു. ......
തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ വിള്ളലുകളും ഭരണഘടനാ സ്ഥാനങ്ങളോടുള്ള രാഷ്ട്രീയ വിയോജിപ്പുകളും കൊടുമ്പിരിക്കൊള്ളുന്ന സമകാലിക സാഹചര്യത്തിൽ, ഫെഡറൽ സംവിധാനത്തിന്റെ ആണിക്കല്ല് 'പരസ്പര ബഹുമാനവും മര്യാദയുമാണെന്ന്' ചൂണ്ടിക്കാട്ടി ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. ......
ന്യൂഡൽഹി: ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാരണം കൊണ്ട് മാത്രം ഒരു സർക്കാർ ജീവനക്കാരനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകാതെയുള്ള ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം:
1991-ൽ സ്പെഷ്യൽ പൊലീസുകാരനായി സേവനം ആരംഭിച്ച പഞ്ചാബ് സ്വദേശിയായ ഉദ്യോഗസ്ഥൻ 2002-ൽ പട്യാലയിലെ ഫസ്റ്റ് ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിളായി തിരഞ്ഞെടുക്കപ്പെട്ടു. ......
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും ഖത്തറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച നോര്‍ക്കാ കാമ്പയിന് സമാപിച്ചു.
ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് മുഖ്യാതിഥിയായി. ......
ദോഹ: രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് (ICF) എയർപോർട്ട് റീജിയന്റെ ആഭിമുഖ്യത്തിൽ 'എന്റെ ഇന്ത്യ, എന്റെ അഭിമാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'ജനസഭ' പ്രൗഢമായി.
ദോഹ പാരഡൈസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്മാൻ തലക്കടത്തൂരിന്റെ അധ്യക്ഷതയിൽ, IPBC വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ കായംകുളം
പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ പൂർവ്വീകരുടെ ത്യാഗങ്ങൾ അനുസ്മരിച്ച അദ്ദേഹം, പുതു തലമുറ
ലഹരിക്കടിമപ്പെട്ടു പോകുന്നതിന്റെ ആശങ്കയും അതിനെതിരെ പോരാടേണ്ട ആവശ്യകതയും സദസ്സിനെ ഉണർത്തി.
തുടർന്ന് നടന്ന വിഷയാവതരണ സെഷനിൽ പ്രമുഖർ വിവിധ മേഖലകളെ ആസ്പദമാക്കി സംസാരിച്ചു. ......