തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ......
കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കൽ ആണ് ഓണം എന്ന് അദ്ദേഹം പറഞ്ഞു. ......
അതിരപ്പിള്ളി (തൃശൂര്‍): വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തുകയും ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ഇവിടെ തങ്ങുകയും വേണം. എങ്കില്‍ മാത്രമേ ടൂറിസം മേഖലയില്‍ ഉയര്ച്ചയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. ......
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ആദിലിന്റെ കരൾ ഉൾപ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് മൂന്ന് വ്യക്തികൾക്ക് പുതുജീവൻ നൽകുന്നത്. ......
കൊച്ചി: ഓണാം പ്രമാണിച്ച് സവിശേഷ ഫെസ്റ്റിവല്‍ കളക്ഷനുമായി രാജ്യത്തെ മുന്‍നിര ഫുട്വെയര് ബ്രാന്‍ഡായ ബാറ്റ ഇന്ത്യ. പ്രധാനമായും യുവാക്കളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ട്രെന്‍ഡിംഗ് ഫാഷനും കംഫര്‍ട്ട് ഡിസൈനും ഒത്തിണങ്ങിയ കളക്ഷനാണ് ഓണ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ബാറ്റാ ഇന്ത്യ ചീഫ് സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ബദ്രി ബെറിവാള് പറഞ്ഞു. ......
കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പാത്രിയർക്കീസിന്റെ സന്ദർശനം.
സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും സീറോമലബാർ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ പിതാക്കന്മാരും ചേർന്ന് പാത്രിയർക്കീസിനെ സഭാ ആസ്ഥാനത്തു സ്വീകരിച്ചു. ......
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത് . ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്.
കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 391 കോടി രൂപയുടെ വിറ്റുവരവ് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് നാലു കോടി 65 ലക്ഷം രൂപയാണ്. ......
മുളന്തുരുത്തി : മലങ്കരസഭയുടെ പാർലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കും. മലങ്കരസഭയ്ക്ക് പുതുതായി 4 മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മലങ്കര നസ്രാണി പള്ളിയോഗം ചേരുന്നത്. ......
1955 ഓഗസ്റ്റ് 26-ന് പുറത്തിറങ്ങിയ പഥേർ പാഞ്ചാലിയുടെ എഴുപത്തിയൊന്നാം വാർഷികം 2026 ഓഗസ്റ്റ് 26-നാണ്.
പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമയിൽ യാഥാർഥ്യബോധത്തിന്റെയും കലാസിനിമയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ച്, പിന്നീട് വളർന്ന സമാന്തര സിനിമാ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്ത ചരിത്രചിത്രമാണ്.
സത്യജിത് റായിയുടെ 'പഥേർ പാഞ്ചാലി' (Pather Panchali - പാതയുടെ ഗാനം-Song Of The Little Road), വെറുമൊരു സിനിമയല്ല; മറിച്ച് വെള്ളിത്തിരയിൽ വിരിഞ്ഞ ജീവസ്സുറ്റ ഒരു ദൃശ്യ കാവ്യമാണ്. വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ അതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കി 1955-ൽ പുറത്തിറങ്ങിയ ഈ ചിത്രം ലോക സിനിമയുടെ ഭൂപടത്തിൽ ബംഗാളി സിനിമയ്ക്ക് അഭിമാനകരമായ സ്ഥാനം നേടിക്കൊടുത്തു.
ബംഗാളിലെ നിശബ്ദസുന്ദരമായ, നിശ്ചിന്തിപൂർ ഗ്രാമത്തിലെ ഒരു കുടിലിൽ കഴിയുന്ന പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണിത്. ......