ദോഹ: ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളുടെ ബജറ്റിൽ വരുത്തിയ 30 ശതമാനം കുറവ് പ്രവർത്തനച്ചെലവുകളിൽ (operational expenses) മാത്രമാണെന്നും ജീവനക്കാരുടെ ശമ്പളത്തെയോ മൂലധനച്ചെലവുകളെയോ (capital expenditures) ഇത് ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി വ്യക്തമാക്കി. ......
ദോഹ: അന്താരാഷ്ട്ര നിയമങ്ങളുടെ വികസനത്തിലും നിർമ്മാണത്തിലും ഏഷ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനായി ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ (HBKU) കോളേജ് ഓഫ് ലോ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'AsianSIL Intersessional Conference 2026' എന്ന പേരിൽ നടക്കുന്ന ഉച്ചകോടിയിൽ പരിസ്ഥിതി ഭരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രണം, മാനുഷിക നിയമങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളിൽ ഏഷ്യയുടെ സ്വാധീനം വിശകലനം ചെയ്യും.
'ഒരു പുതിയ അന്താരാഷ്ട്ര നിയമക്രമം രൂപപ്പെടുകയാണോ? ഏഷ്യൻ കാഴ്ചപ്പാട്' (Is a New Normative International Legal Order in the Making? The Asian Perspective) എന്ന പ്രമേയത്തിലാണ് രണ്ടുദിവസം നീളുന്ന സമ്മേളനം നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള പരിസ്ഥിതി കരാറുകളും, എഐ സാങ്കേതികവിദ്യയും പൊതു അന്താരാഷ്ട്ര നിയമവും, സംഘർഷ മേഖലകളിലെ മാനുഷിക നിയമങ്ങൾ, ചെറു രാജ്യങ്ങളുടെ നയതന്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ ചർച്ചകൾ നടക്കും.അന്താരാഷ്ട്ര നിയമ വിദഗ്ദ്ധർ, നയതന്ത്രജ്ഞർ, ഗവേഷകർ എന്നിവർ പങ്കെടുക്കും. ......
ദോഹ: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) പുറത്തുവിട്ട 2026-ലെ ഐസിടി ഡെവലപ്മെന്റ് ഇൻഡക്സിൽ (IDI) ഉയർന്ന സ്കോറോടെ ഖത്തർ ലോകത്തിലെ മികച്ച ഡിജിറ്റൽ രാജ്യങ്ങളുടെ നിരയിൽ ആറാം സ്ഥാനം സ്വന്തമാക്കി. കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് (CRA) ഈ വിവരങ്ങൾ പുറത്തുവിട്ടത്. ......
ദോഹ: പ്രവാസി മലയാളികൾക്കായുള്ള കേരള സർക്കാരിൻ്റെ നോർക്ക കെയർ പ്ലസ് പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൻറോൾ ചെയ്യുന്നതിനായി ഇൻകാസ് ഖത്തർ ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് ഏ. പി. ......
ഇന്ന് തിരുവോണം. പൂക്കളത്തിന്റെ നിറങ്ങളും ഓണപ്പാട്ടിന്റെ ഈണവും സദ്യയുടെ മണവും വീടുകളെ ഉണർത്തുന്ന ദിനം.......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഉപനായകൻ മുഹമ്മദ് അസറുദ്ദീന് തകർപ്പൻ സെഞ്ചുറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ചുറി അസറുദ്ദീൻ സ്വന്തമാക്കിയത്. ......
തിരുവനന്തപുരം: ലോക ക്രിക്കറ്റിലെ സിക്സർ രാജാവായ 'യൂണിവേഴ്സൽ ബോസ്' ക്രിസ് ഗെയ്ൽ വീണ്ടും പാഡണിയുന്നു. ആരാധകരെ ആവേശത്തിലാഴ്ത്താൻ ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഗെയ്ൽ ബാറ്റ് വീശുക.ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കെസിഎല്ലിലെ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരത്തിന് മുന്നോടിയായിആരാധകർക്കായി ഒരുക്കുന്ന പ്രത്യേക ബാറ്റിങ് പ്രകടനത്തിലാകും അദ്ദേഹം ക്രീസിലെത്തുക. ......
കൊച്ചി: ലൂർദ് ആശുപത്രിയിൽ ത്രില്ലോണം 2026 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ......
കൊച്ചി : ഓട്ടോറിക്ഷ തൊഴിലാളിയായ ശിവൻ വട്ടേക്കുന്നം കഥ, തിരക്കഥ, സംഭാഷണം, ഗാന രചന , സംവിധാനം എന്നിവ നിർവ്വഹിച്ച് അനുക്രിയേഷൻസ് അണിയിച്ചൊരുക്കിയ "ചാപല്യം" എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ബാബു പള്ളാശ്ശേരി ഉദ്ഘാടനം ചെയ്തു. നാടകകൃത്ത് ഷാജി കരിപ്പായി അധ്യക്ഷത വഹിച്ചു. നാടക കൃത്തും സംവിധായകനുമായ എ ആർ രതീശൻ, കളമശ്ശേരി നഗരസഭാ കൗൺസിലറുംനന്മ ജില്ലാ സെക്രട്ടറിയുമായ പി കെ ദിനേശ്, പത്രപ്രവർത്തകനും യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി , എൻ സി സജീവൻ, ഷാജു കുളത്തുവയൽ, രാജികുമാർ പുക്കാട്ടുപടി,അക്ബർ ഇടപ്പള്ളി, ബിജി ഷാജിലാൽ, മണി സോപാനം, ശിവൻ വട്ടേക്കുന്നം എന്നിവർ പ്രസംഗിച്ചു. ......