കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെക്കുറിച്ച് ബ്രൂണൈയിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടാകാമെന്ന സൂചനകൾ ലഭിച്ചത്. ......
ദോഹ: ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു.
വിവിധ പരമ്പരാഗത വിനോദ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ......
കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെയും പ്രളയത്തെയും തുടർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 270 കടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ......
ദോഹ: 2027 ബാസ്ക്കറ്റ്ബോൾ ലോകകപ്പിന്റെ ആവേശപോരാട്ടങ്ങൾക്ക് വേദിയാകാൻ അൽ ജനൂബ് അരീന സജ്ജമായി. ലോകകപ്പ് പോരാട്ടങ്ങൾക്കായുള്ള കൃത്യം ഒരു വർഷത്തെ കൗണ്ട്ഡൗണിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പദാർത്ഥമത്സരത്തിൽ ഖത്തറും ചൈനയും തമ്മിൽ ഏറ്റുമുട്ടി. ......
ദോഹ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) 'ബാക്ക്-ടു-സ്കൂൾ' ക്യാമ്പയിന് തുടക്കം കുറിക്കുന്നു. 'ആരോഗ്യമുള്ള ശരീരങ്ങൾ കരുത്തുറ്റ രാജ്യങ്ങളെ കെട്ടിപ്പടുക്കുന്നു' എന്ന സന്ദേശവുമായി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ ഖത്തറിലെ എല്ലാ സർക്കാർ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമാണ് ബോധവൽക്കരണം നടക്കുക.
കൃത്യമായ ഉറക്കം, ഗാഡ്ജറ്റുകളുടെ ഉപയോഗം കുറയ്ക്കൽ, ആവശ്യത്തിന് വെള്ളം കുടിക്കൽ, പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവയ്ക്ക് ക്യാമ്പയിൻ മുൻഗണന നൽകുന്നു. ......
ദോഹ: ഖത്തറിലെ പ്രസിദ്ധമായ 'ഖോർ അൽ ഉദൈദ്' പ്രകൃതിദത്ത റിസർവിനെ യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർണായക നടപടികളുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) വിദഗ്ധ സംഘവുമായി മന്ത്രാലയം ഉന്നതതല ചർച്ചകൾ നടത്തി.
ഓഗസ്റ്റ് 23 മുതൽ 26 വരെ ഖത്തർ സന്ദർശിച്ച ഐ.യു.സി.എൻ സംഘം ഖോർ അൽ ഉദൈദ് റിസർവിൽ രണ്ടുദിവസത്തെ ഫീൽഡ് സന്ദർശനം നടത്തുകയും മേഖലയിലെ സവിശേഷമായ ജൈവവൈവിധ്യവും പരിസ്ഥിതി വ്യവസ്ഥയും വിലയിരുത്തുകയും ചെയ്തു. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദി വാനിൽ ചേർന്ന മന്ത്രിസഭാ യോഗം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെയും പുതിയ അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങളെയും പ്രശംസിച്ചു. നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS3) എന്നിവയ്ക്ക് അനുസൃതമായി രാജ്യാന്തര നിലവാരത്തിലുള്ള പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും കൈവരിച്ച മുന്നേറ്റങ്ങളെ യോഗം വിലയിരുത്തി.നിക്ഷേപംആകർഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി റിയൽ എസ്റ്റേറ്റ് ഉൽപന്നങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്ന (Real Estate Tokenization) കരട് നിയമത്തിന് യോഗം അംഗീകാരം നൽകി. ......
ദോഹ: ഖത്തർ ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ് വി യ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അഷ്ബാൽ ലെഖ് വി യ 2026' പരിശീലന പരിപാടിയുടെ ആറാം പതിപ്പ് വിജയകരമായി പൂർത്തിയായി. ഓഗസ്റ്റ് 9 മുതൽ 26 വരെ നടന്ന ക്യാമ്പിന്റെ സമാപന ചടങ്ങിൽ ലേഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ സ്റ്റാഫ് മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനി പങ്കെടുത്തു.
യുവതലമുറയിൽ ദേശസ്നേഹം, ദേശീയ മൂല്യങ്ങൾ, സേവനസന്നദ്ധത എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. ......
ദോഹ: രാജ്യത്തെ ഗാർഹിക-ചെറുകിട സംരംഭങ്ങളെയും ഉൽപ്പാദന കുടുംബങ്ങളെയും (Productive Families) ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ചേംബർ പിന്തുണ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക വികസന-കുടുംബ മന്ത്രാലയ പ്രതിനിധികളുമായി ഖത്തർ ചേംബർ ആക്ടിംഗ് ജനറൽ മാനേജർ അലി സഈദ് ബു ഷെർബാക് അൽ മൻസൂരി ഉന്നതതല ചർച്ച നടത്തി.
മന്ത്രാലയത്തിലെ ഫാമിലി എംപവർമെന്റ് വിഭാഗം ഡയറക്ടർ ബുഥൈന അൽ ഉബൈദ്ലി, എംപവർമെന്റ് സെക്ഷൻ മേധാവി ഗാദ അൽ ഇമാദി, ഫാത്തിമ അൽ മുഹന്നദി എന്നിവരടങ്ങിയ സംഘമാണ് ചേംബർ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയത്.
വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപന്നങ്ങൾക്കും സേനങ്ങൾക്കും വിപണിയിൽ വലിയ സ്വീകാര്യതയുണ്ടെന്ന് അൽ മൻസൂരി ചൂണ്ടിക്കാട്ടി. ......