സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത് .
കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 433.81കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ
ആകെ വിറ്റു വരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നൽകിയത്.53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33. ......
സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ് ഖത്തറിലെ ഷഹാനിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, മുഖ്യാതിഥി ഷഹാനിയ ഡയറക്ടർ ഓഫ് ഹെൽത്ത് ഇൻസ്പെക്ഷന്സ് മിസ്റ്റർ മുബാറക് അൽ ഹജ്രി,സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ ശ്രീ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ജനറൽ മാനേജർ– (പബ്ലിക് റിലേഷൻസ്) മിസ്റ്റർ തമർ എൽ സെയിദ്, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
കൊച്ചി: സീഷെൽസിന്റെ മത്സ്യബന്ധനം, കൃഷി, നീല സമ്പദ്വ്യവസ്ഥ മന്ത്രി (ബ്ലൂ ഇക്കോണമി) വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധിസംഘം ഇന്ന് ഐ.സി.എ.ആർ– സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ((ICAR-CIFT) സന്ദർശിച്ചു. ആഗസ്റ്റ് 24 മുതൽ 28 വരെ നടക്കുന്ന ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. ......
ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമപ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് കോടികളുടെ കടബാധ്യതയിൽ വൻ ഇളവ് അനുവദിച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഏകദേശം 22,000 കോടി രൂപയുടെ ബാധ്യതയിൽ 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവാണ് ട്രിബ്യൂണൽ പുറപ്പെടുവിച്ചത്.
ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് എൻസിഎൽടിയുടെ നടപടി. ......
മുളന്തുരുത്തി : 1876 ഓഗസ്റ്റ് അവസാന വാരം ചേർന്ന മുളന്തുരുത്തി സുന്നഹദോസിന് 150 വയസ് പൂർത്തിയാകുന്ന വേളയിൽ അതേ മണ്ണിൽ സമ്മേളിക്കുന്ന മലങ്കര നസ്രാണി പള്ളിയോഗം മലങ്കരസഭയുടെ രണ്ടാം മുളന്തുരുത്തി സുന്നഹദോസാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. ......
മുളന്തുരുത്തി : അതിവിശുദ്ധ തൈലത്തിന്റെ സുഗന്ധം പ്രസരിച്ച ദിവ്യനിമിഷത്തെ അനുസ്മരിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. 1876 ഓഗസ്റ്റ് 27 നാണ് മുളന്തുരുത്തി മാർത്തോമൻ പള്ളി ദിവ്യമൂറോൻ കൂദാശയ്ക്ക് വേദിയായത്. 150ാം വാർഷിക ദിനത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 27 കേസുകളിലായി 30 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9733 ആയി ഉയര്ന്നു. ......
കൊച്ചി: സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സന്ദർശിച്ചു. സെയ്ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സിഎംഎഫ്ആർഐയിലെത്തിയത്.
കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, ഫിഷ് സ്റ്റോക് അസസ്മെന്റ്്, കടൽ പായലിൽ നിന്നുള്ള മൂല്യവർധിത ഉൽപാദനം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികൾച്ചർ എന്നീ മേഖലകളിൽ സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതിക വിദ്യകളും ഗവേഷണ പ്രവർത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി. ......
കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു.......
മഞ്ഞപ്ര : മഞ്ഞപ്ര ഫാസ് ലൈബ്രറി റീഡിങ്ങ് റൂം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം സി . ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.......