പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഖത്തര്‍ മലയാളികളുടെ മെഗാ ഇ-മെയില്‍ കാമ്പയിനിനു കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ചു. പ്രവാസികളുടെ കൂട്ടായ ഇടപെടലിലൂടെ ഈ പ്രവാസി വിരുദ്ധ തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് ലക്ഷ്യം. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐ.സി.സി.) ആഭിമുഖ്യത്തിൽ അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും സംഗമമായി.
ഐ.സി.സി. പ്രസിഡന്റ് എ.പി. ......
ന്യൂഡൽഹി: വിദേശ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്ത്യ സ്വന്തം നിലയിൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്കായി നിർമിക്കുന്ന ട്രെയിനിന്റെ നിർമാണം ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) പ്ലാന്റിലാണ് പുരോഗമിക്കുന്നത്. ......
കോന്നി: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പബ്ലിക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ മാതൃഭാഷ പ്രതിജ്ഞ എടുത്തു.
കടകൽ രാമകൃഷ്ണപിള്ള കോന്നിയുടെ പഴയകാല ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും മേഖലയിൽ പുതിയൊരു യുദ്ധം ഒഴിവാക്കുന്നതിനുമായി ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളിൽ അനുകൂല പുരോഗതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്.
അമേരിക്കൻ വാർത്താ വെബ്സൈറ്റായ 'ആക്സിയോസ്' നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഖത്തർ പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്റാനിൽ 12 മണിക്കൂറിലധികം നീളുന്ന ചർച്ചകൾ നടത്തി. ......
അസ്താന:അന്താരാഷ്ട്രഗുസ്തിഫെഡറേഷന്റെ (UWW) വൈസ് പ്രസിഡന്റായി ഖത്തർ ബോക്സിങ് ആൻഡ് റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് സാമിൽ സയ്യാഫ് അൽ ശഹ്റാനിയെ തിരഞ്ഞെടുത്തു. കസാഖിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര ഫെഡറേഷൻ ജനറൽ അസംബ്ലിയിലാണ് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് നടന്നത്.
കായിക മേഖലയിലെ ദീർഘകാല അനുഭവസമ്പത്തും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ ഗുസ്തി കായികരംഗത്തിന്റെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ......
ദോഹ: പ്രാദേശിക കാർഷിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'സുസ്ഥിര കാർഷിക ഉൽപ്പാദനത്തിനുള്ള പ്രഥമ ഖത്തർ അവാർഡി'ലേക്കുള്ള അപേക്ഷകൾ നവംബർ 8 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു. "വിളവ് തരുന്ന മികവ്... ......
ദോഹ: മുൻകാല ഗൾഫ് ഫുട്ബോൾ താരങ്ങളും ഇതിഹാസങ്ങളും അണിനിരക്കുന്ന രണ്ടാമത് മുൻകാല താരങ്ങളുടെ ഗൾഫ് കപ്പ് (Gulf Cup for Veterans 2026) ഖത്തറിൽ ആവേശകരമായി പുരോഗമിക്കുന്നു. ഒക്ടോബർ 30 മുതൽ നവംബർ 5 വരെ നടക്കുന്ന ടൂർണമെന്റിലേക്ക് ആരാധകർക്ക് പൂർണ്ണമായും സൗജന്യ പ്രവേശനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ ഖത്തറിലെ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ......
നാഗദേവതകളുടെ അനുഗ്രഹം തേടി വിശ്വാസികൾ പ്രത്യേക പൂജകളും വ്രതാനുഷ്ഠാനങ്ങളും നടത്തുന്ന തുലാമാസത്തിലെ ആയില്യം ഇന്ന്. 2026 നവംബർ 2 തിങ്കളാഴ്ചയാണ് ഈ ദിനം.......
ദോഹ:അറബിക്കടലിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ 'നാഖിലാത്തി'ന്റെ 'അൽ മാഇദ' എന്ന ദ്രവീകരിച്ച പ്രകൃതിവാതക (LNG) ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) ശക്തമായി അപലപിച്ചു. ഊർജ്ജ കപ്പലുകളെ ലക്ഷ്യമിടുന്ന നീക്കം മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജീവനും സ്വത്തിനും ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ചലനാത്മകതയ്ക്കും കടുത്ത വെല്ലുവിളിയുയർത്തുന്ന അപകടകരമായ നടപടിയാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രസ്താവനയിൽ വ്യക്തമാക്കി.
കടൽപ്പാതകളും വാണിജ്യ നൗകകളും സുരക്ഷിതമായി തുടരണമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗ്യാസ് ടാങ്കറുകൾ ആക്രമിക്കപ്പെടുന്നത് വഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും ഊർജ്ജ വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങളെക്കുറിച്ചും വിപണിയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. ......