കൊച്ചി: വൈദ്യശാസ്ത്ര രംഗത്തെ നിർണയപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (എ.ഐ) സാധ്യതകൾ പ്രയോജനപ്പെടുത്തി സെറിബ്രൽ അന്യൂറിസം (മസ്തിഷ്ക ധമനിവീക്കം) കണ്ടെത്തുന്നതിനുള്ള നൂതന എ.ഐ. അധിഷ്ഠിത അൽഗോരിതം വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഗവേഷകർ.
കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ ലാബിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. ......
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ (WMCL) പ്രഖ്യാപനം നടന്നു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു.
മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങിൽ റീമാക്സ് സാം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, വാംഷി ഉദയ്, WMCL ഡയറക്ടർ അരുൺ എസ്. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ) മാനേജിംഗ് ഡയറക്ടറായി ജി.പ്രിയങ്ക ചുമതലയേറ്റു. എറണാകുളം ജില്ലാ കലക്ടറായ ജി.പ്രിയങ്ക കെ.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.
കര്‍ണാടക സ്വദേശിയാണ്. ......
ബംഗാളിഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു 1838-1894 കാലത്ത് ജീവിച്ച ബങ്കിംചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിംചന്ദ്ര ചാറ്റർജി. ഇദ്ദേഹം 1875 ൽ രചിച്ച ഗീതമാണ്, 1905 ലെ ബംഗാൾ വിഭജനകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരപോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന സമരമന്ത്രമായി മാറിയ വന്ദേമാതരം.
'അമ്മേ(മാതൃഭൂമി) ഞാൻ അങ്ങയെ വന്ദിക്കുന്നു' എന്നാണ് വന്ദേമാതരം എന്ന വാക്കിന്റെ പൊതുവായ അർത്ഥം. ......
പൊന്നും വിലയുള്ള കരിമണലിന്റെ നാട്ടിൽ വീണ്ടുമൊരു സംഘർഷത്തിനിടവരുത്താനുള്ള നിമിത്തവുമായി അമൂല്യലോഹങ്ങളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഖനന നിയന്ത്രണ ഭേദഗതി ബിൽ ലോക് സഭയും രാജ്യസഭയും പാസ്സാക്കിയതോടെ ഖനനം സ്വകാര്യ കുത്തകകൾക്കു കൂടി കൈയടക്കാനാവുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ......
ദോഹ: ഖത്തർ കെ.എം.സി.സി ഓഫിസ് ഫണ്ടുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നിലപാടുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെചോദ്യമുയർത്തുകയും ചെയ്ത രണ്ട് സജീവ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അണികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പയ്യോളി മുനിസിപ്പാലിറ്റി കമ്മിറ്റി അംഗം ഗഫൂർ പാറക്കണ്ടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റി അംഗം നാസിഫ് മില്ലത്ത് എന്നിവർക്കെതിരെയാണ് നടപടി.
ഇരുവരെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന മുസ്ലിം ലീഗ് ഓഫീസാണ് അറിയിച്ചത്.
ഒരു വർഷം മുമ്പ് ഖത്തർ കെ.എം.സി.സിയുടെ സാമ്പത്തിക സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം നൽകാനോ സമഗ്രമായ അന്വേഷണം നടത്താനോ നേതൃത്വം തയ്യാറായിരുന്നില്ല. ......
കൊച്ചി: സ്ത്രീകൾ പൊതുരംഗത്ത് സജീവമാകുന്നതിനെതിരെ കാന്തപുരം നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.......
തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം, കുടുംബജീവിതം തുടങ്ങി വിവിധ മേഖലകളിൽ മാറ്റങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന മാസമാണ്. ചില നക്ഷത്രക്കാർക്ക് സ്ഥാനക്കയറ്റവും പുതിയ ജോലി അവസരങ്ങളും ലഭിക്കുമ്പോൾ മറ്റുചിലർക്ക് സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ആശ്വാസം ലഭിക്കും. ......
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ......
പറപ്പൂര് സെന്ററില്‍ തുണിക്കട നടത്തുന്ന തോളൂരിലെ നാലകത്ത് സക്കീറിന്റെ വീട്ടിവാണ് കഴിഞ്ഞ 20നു കവര്‍ച്ച നടന്നത്.
പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി- 44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. കല്‍ക്കി സന്തോഷ് ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണെന്നും കര്‍ണാടകയിലെ സ്വര്‍ണക്കൊള്ള കേസിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. ......