ബിഷ്കെക്:പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാധാനം വീണ്ടെടുക്കാൻ ചർച്ചകളും നയതന്ത്ര മാർഗ്ഗങ്ങളും മാത്രമാണ് പോംവഴിയെന്ന് ചൂണ്ടിക്കാട്ടി. സമുദ്രമാർഗ്ഗമുള്ള സ്വതന്ത്ര ഗതാഗതവും വ്യാപാരവും സംരക്ഷിക്കപ്പെടണം. ......
കേരളത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നതാണ് പട്ടയമേളകൾ. പക്ഷേ ഈ മേളയിലൂടെ ലഭിക്കുന്ന പട്ടയങ്ങൾ അർഹതപ്പെട്ടവർക്ക് ഉപകാരപ്രദമാകുന്നില്ല എന്നതാണ് വാസ്തവം. ......
തങ്കത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ ആദ്യം ഇടുക്കിയിൽ ആരംഭിക്കും.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കമാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ......
ഏറെക്കാലമായി ഇടയ്ക്കിടെ പ്രഖ്യാപിച്ച് കൊണ്ടിരുന്ന 'ഒരാൾക്ക് ഒരു പദവി' നയം നടപ്പാക്കുന്നിനായി മുസ്ലിംലീഗ് അഴിച്ച് പണിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കുമെന്ന് പാർട്ടി നേതൃത്വം പറയുന്നു. ......
സുരേഷ് വണ്ടന്നൂർ
കൊച്ചി: "അവൾ എന്റെ ഭാര്യയാണ്, ആചാരപ്രകാരം വിവാഹം കഴിച്ചതാണ്..." പാലക്കാട് മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസിൽ പ്രതിയായ ഇരുപത്തേഴുകാരൻ കോടതിയിൽ ഉയർത്തിയ പ്രതിരോധം ഇതായിരുന്നു. എന്നാൽ, നിയമത്തിന്റെ കണ്ണിൽ ആ വാദത്തിന് യാതൊരു വിലയുമുണ്ടായിരുന്നില്ല ഭാര്യയാണെങ്കിലും പതിനെട്ട് വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് പ്രണയമോ വിവാഹമോ പോലും നിയമപരമായ രക്ഷയാകില്ലെന്ന് കേരള ഹൈക്കോടതി ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.
നിയമത്തിന്റെ ചോദ്യങ്ങൾ
2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ......
കൊച്ചി:ഡി.ജി.പി എസ്. ശ്രീജിത്ത് എ.ഡി.ജി.പിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് വിദേശത്ത് യൂണിഫോമിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുവെന്ന
വിവാദത്തിൽ നിർണായക വഴിതിരിവ്. ......
ദേശീയഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പി ദേശീയ തലത്തിൽ കോൺഗ്രസിനെതിരേ വിവാദം കൊഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാഗാന്ധി എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനത്തിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ വന്ദേമാതരത്തെ അപമാനിച്ചെന്നും അത് നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ നടപടിയാണെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് വിവാദം ആളിക്കത്തിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്.
രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഇതിനോടകം സോണിയാഗാന്ധിക്കെതിരെ പല ബി.ജെ.പി സംഘപരിവാർ പ്രവർത്തകരും കേസുകൊടുത്തുകഴിഞ്ഞു. ......
കൊച്ചി: മുൻകൂർ ജുഡീഷ്യൽ അനുമതിയില്ലാതെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. എൻ.ഡി.പി.എസ് കേസിൽ പ്രതിയായ വ്യക്തിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കാറിൽ 1.899 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചുവെന്നാരോപിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ......
ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ജമ്മു കശ്മീർ - ലഡാക്ക്, ഛത്തീസ്ഗഡ് എന്നീ നാല് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനായി സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
പ്രധാന നിയമനങ്ങളുടെ വിശദാംശങ്ങൾ:
രാജസ്ഥാൻ ഹൈക്കോടതി: ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തു. ......
ന്യൂഡൽഹി: ഛത്തീസ്ഗഢ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതിയുടെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
രാജസ്ഥാൻ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമ്മയ്ക്കെതിരെയുള്ള ഭരണപരമായ വീഴ്ചകളും അധികാര ദുർവിനിയോഗ ആരോപണങ്ങളും നിലനിൽക്കെയാണ് കൊളീജിയത്തിന്റെ ഈ നിർണായക നടപടി.
ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഭരണരീതികളിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസിന് കത്തുകൾ അയച്ചിരുന്നു. ......