തിരുവനന്തപുരം: ശബരിമല സീസൺ ഒഴികെയുള്ള കാലയളവിൽ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആർടിസി. ഓഗസ്റ്റ് 31ന് ടിക്കറ്റ് വിൽപനയിലൂടെ മാത്രം കോർപറേഷന് ലഭിച്ചത് 10.82 കോടി രൂപ. ......
കൊച്ചി: സ്ത്രീ സ്വാതന്ത്ര്യത്തിനും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിക്കും എതിരായ നിലപാടുകള്‍ എവിടെനിന്നുയര്ന്നാലും അംഗീകരിക്കാനാകില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി പറഞ്ഞു. എല്ലാ മതങ്ങളിലെയും മത- ആത്മീയ നേതാക്കളെയും പൂര്‍ണമനസ്സോടെ ബഹുമാനിക്കുന്നുവെന്നും വിശ്വാസികളെ നയിക്കാനും മതത്തിന്റെ വഴി നടത്താനുമുള്ള മതനേതാക്കളുടെ അവകാശത്തെയും അധികാരത്തെയും അംഗീകരിക്കുന്നുവെന്നും ജെബി മേത്തര്‍ വ്യക്തമാക്കി. ......
കൊച്ചി: വരാപ്പുഴ അതിരൂപത "അതിരൂപതയായി " ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ പൂർത്തിയായ 2026 സെപ്റ്റംബർ ഒന്നിന് 2036-ൽ നൂറ്റി അമ്പതു വർഷങ്ങൾ പൂർത്തിയാക്കാനുള്ള, പത്തുവർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1659 ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ മലബാർ ക്രൈസ്തവരെ ഒന്നാകെ 'മലബാർ വികാരിയാത്ത്' എന്ന കത്തോലിക്കാ ഭരണ സംവിധാനത്തിൽ പുനർനിർണയിച്ചു.'അപ്പസ്തോലിക് വികാരി' യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാർ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി നിയമിതനായി.മലബാർ വികാരിയാത്തിന്റെ ആസ്ഥാനം അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയാവുകയും 1709-ൽ വരാപ്പുഴ വികാരിയാത്ത് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1886-ൽ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടു. ......
മഞ്ഞുമ്മൽ ഏലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും റംജാൻ മണ്ഡൽ 33/26ഗോദകാരി , ജലകി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ.......
കൊച്ചി നഗരത്തിൽ ചില സ്വകാര്യ ബസ് ഡ്രൈവർമാരുടെ പൊതുജനങ്ങളോടുള്ള മോശമായ പെരുമാറ്റവും ഡ്രൈവർമാരുടെ അനാസ്ഥയും അപകടകരമായ ഡ്രൈവിംഗും വർധിച്ചു വരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ലയിൽ കർശനപരിശോധന നടത്തി. എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ഡ്രൈവിൽ ഒട്ടേറെ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,21,250 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന.
ആലുവ, കളമശ്ശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, പനമ്പിള്ളി നഗർ, തൃപ്പൂണിത്തുറ എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്.ആകെ 110 വാഹനങ്ങൾ പരിശോധിച്ചതിൽ 81 വാഹനങ്ങൾക്കെതിരെ ഇ-ചെലാൻ വഴി കേസ് രജിസ്റ്റർ ചെയ്തു. ......
ഭാരതീയ സന്യാസപരമ്പരയിൽ ഒരുപാട് വ്യത്യസ്ത വിഭാഗങ്ങളുണ്ട്. അവരുടെ കർമ്മമേഖലയിലും ജീവിതരീതിയിലും വൈജാത്യങ്ങളുമുണ്ട്.......
റീജിയണൽ സ്പോർട്സ് സെന്ററിന്റെ (ആർ.എസ്.സി) “പ്രതിഭ പദ്ധതി – ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ” എന്ന മുൻനിര കായിക പദ്ധതിക്കായി ബി.പി.സി.എൽ കൊച്ചി റിഫൈനറി 98.96 ലക്ഷം രൂപയുടെ സി.എസ്.ആർ ധനസഹായം അനുവദിച്ചു. ഇതുസംബന്ധിച്ച കരാറിൽ ജില്ലാ കളക്ടറും ആർ.എസ്.സി ചെയർപേഴ്സണുമായ ജി. ......
വെണ്മണി: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫിലോ ബിബ്ലിക്ക' ക്രൈസ്തവ പൈതൃക പ്രദർശനം ഗീവർഗീസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ റവ. ഫാ. ......
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദിനെയാണ് പാനൂർ പൊലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: 131 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയിൽ കേരളം അതീവ ജാഗ്രത പുലർത്തണമെന്ന് മുല്ലപ്പെരിയാർ കോ-ഓർഡിനേഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകളും നിരീക്ഷണങ്ങളും നിർദേശങ്ങളും സമഗ്രമായി രേഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അനാവശ്യമായ ഭയം സൃഷ്ടിക്കുകയല്ല ലക്ഷ്യമെന്നും, എന്നാൽ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ യാതൊരു ആശങ്കയും അവഗണിക്കരുതെന്നും മുല്ലപ്പെരിയാർ കോ-ഓർഡിനേഷൻ കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സാബു ജോസ് പറഞ്ഞു.
“മുല്ലപ്പെരിയാർ അണക്കെട്ട് 131 വർഷം പിന്നിട്ടിരിക്കുകയാണ്. ......