കൊച്ചി: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഔദ്യോഗികമായി അറിയിച്ചത്.
2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ (റൊണാൾഡോ ഡി അസ്സീസ് മൊറെയ്റ), റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ......
കൊച്ചി: രാജ്യത്തെ മുന്‍നിര സാമ്പത്തിക സേവന ഗ്രൂപ്പായ ജെഎം ഫിനാന്‍ഷ്യലിന്റെ അസറ്റ് മാനേജ്മെന്റ് വിഭാഗം കന്നി പ്രീഐപിഒ ഫണ്ടിന്റെ ഒന്നാം ഘട്ടത്തില്‍ 700 കോടി രൂപ സമാഹരിച്ചു. 1500 കോടി രൂപയുടെ ലക്ഷ്യവും 1000 കോടി രൂപയുടെ ഗ്രീന്‍ഷൂ ഓപ്ഷനുമായി ആരംഭിച്ച പദ്ധതിക്ക് അതിസമ്പന്നരുടെയും, ഫാമിലി ഓഫീസുകളുടേയും, നിക്ഷേപ സ്ഥാപനങ്ങളുടേയും അടക്കം വിവിധ തലത്തില്‍ പെട്ട നിക്ഷേപകരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.അടുത്ത 18 മാസത്തിനിടയില്‍ പൊതു വിപണിയില്‍ ലിസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതും, മികച്ച വളര്‍ച്ചാ സാധ്യതകളുള്ളതും, ശക്തമായ അടിത്തറയുള്ളതുമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, റിസര്‍ച്ച് പാര്ട്ണര്ഷിപ്പുകള് എന്നിവ പ്രയോജനപ്പെടുത്തിയാണ് മികച്ച പ്രീഐപിഒ അവസരങ്ങള്‍ കണ്ടെത്തുക. ......
കൊച്ചി: കൊച്ചി കായലിൽ നടത്തിയ ശാസ്ത്രീയ പഠനത്തിൽ ശാസ്ത്രലോകത്തിന് പുതുതായി രണ്ട് തോക്കു ചെമ്മീൻ ഇനങ്ങളെ കണ്ടെത്തി. "ആൽഫിയസ് വെമ്പനാടി" എന്നും "ആൽഫിയസ് ഹരി" എന്നും പേരിട്ട ഈ പുതിയ ഇനങ്ങളെ കൊച്ചി കായലിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഊന്നി വലകളിൽ നിന്നുമാണ് ശേഖരിച്ചത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെൻറ്റൽ സ്റ്റഡീസിലെ ഗവേഷക ഡോ. റിയ കെ.......
കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് വേണ്ടി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് മൂലംമ്പിള്ളി പാക്കേജ് പ്രകാരം നിലവിൽ പുനരധിവാസത്തിനായി നൽകിയിട്ടുള്ള ചതുപ്പ് സമാനമായ മൂന്നു സൈറ്റുകൾ ബലപ്പെടുത്തുവാൻ പിഡബ്ല്യുഡി, കൊച്ചിൻ പോർട്ട് അതോറിറ്റി, കെഎംആർഎൽ, റവന്യൂ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ (02/09/26) കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രാഥമിക ധാരണയായി. ......
കൊച്ചി: മെസിയുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കലൂർ രാജ്യാന്തര സ്റ്റേസിയം ഒരു രേഖയുമില്ലാതെ സ്വകാര്യ വ്യക്തിക്ക് കൈമാറിയ നടപടി കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം എൽ എ. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രഖ്യാപനം സ്വാഗതാർഹമാണ്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ രവി മോഹൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'കരാത്തേ ബാബു', 'ബെൻസ്', 'ബ്രോ ക്ലബ്' തുടങ്ങിയവയാണ്. അതോടൊപ്പം
'രവി മോഹൻ സ്റ്റുഡിയോസ്' എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനവും ആരംഭിച്ചിരിക്കുന്ന രവിമോഹൻ, ഈ ബാനറിൽ 'ഏൻ ഓർഡിനറി മാൻ' എന്ന ചിത്രം സംവിധാനം ചെയ്തു നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത ഹാസ്യ നടന്മാരിൽ ഒരാളായ 'യോഗി' ബാബുവാണ് ഈ സിനിമയിൽ നായകനായി അഭിനയിക്കുന്നത്. ......
പാലാ നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 16-ന്. മായാ രാഹുൽ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്ന ഒഴിവിലേക്കാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ......