നാല് യുവതാരങ്ങൾക്ക് മെൽബണിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ 2027-ൽ ഔദ്യോഗിക ബോൾകിഡ്സായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം.
· 2026 ഒക്ടോബർ 24, 25 തീയതികളിൽ ന്യൂഡൽഹിയിലെ ആർ.കെ. ഖന്ന ടെന്നീസ് സ്റ്റേഡിയത്തിൽ** നടന്ന ദേശീയതല പരീക്ഷണങ്ങളിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള 60 പേർ പങ്കെടുത്തു.
· പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമായ ചുറുചുറുക്ക്, ഏകോപനശേഷി, ശ്രദ്ധ, പ്രതികരണശേഷി, കൂട്ടായ പ്രവർത്തനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ.
· ഓസ്ട്രേലിയൻ ഓപ്പണുമായുള്ള കിയയുടെ *24 വർഷത്തിലേറെ നീളുന്ന പങ്കാളിത്തത്തിന്റെ* തുടർച്ചയായി, ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നേരിട്ടുള്ള അനുഭവം യുവ ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്നതാണ് ഈ സംരംഭം.
ന്യൂഡൽഹി, 2026 ഒക്ടോബർ 30: ഇന്ത്യയിലെ പ്രമുഖ മാസ്-പ്രീമിയം വാഹന നിർമാതാക്കളിലൊന്നും ഓസ്ട്രേലിയൻ ഓപ്പണിന്റെ ദീർഘകാല പങ്കാളിയുമായ കിയ ഇന്ത്യ, AO27 ബോൾകിഡ്സ് പരിപാടിയുടെ ദേശീയതല പരീക്ഷണങ്ങൾ ന്യൂഡൽഹിയിലെ ആർ.കെ. ......
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരണം ആറായി. പൈലറ്റും അഞ്ച് യാത്രക്കാരുമടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ......
മേടം: ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും.......
തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന പവിത്രേശ്വരം പഞ്ചായത്തിലെ പാങ്ങോട് താഴം ഊരുമഠത്തിൽ പുത്തൂർ സർക്കാർ സ്കൂളിലെ കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന പുരാരേഖാ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടിയുള്ള പാലായനത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിന് അഭയം നൽകിയതിന് പ്രതിഫലമായി കുഴിക്കിലിടവക പ്രദേശങ്ങളെ കരം ഒഴിവാക്കി കൊടുത്തു എന്നാണ് ചരിത്രം പറയുന്നത്.
പ്രാദേശിക ചരിത്ര പഠനത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കുഴിക്കലിടവക പ്രദേശം കരം ഒഴിവാക്കി കൊടുത്തതിന്റെ രേഖകൾ കണ്ടെത്തുന്നതിനുള്ള പഠനത്തിന്റെ ഭാഗമായിട്ടാണ് പുരാരേഖാ വകുപ്പ് കുട്ടികളെ സഹായിക്കാനായി എത്തിയത്. ഊരുമഠത്തിലെ ഇപ്പോഴത്തെ അവകാശിയായ റിട്ട. പ്രഥമാധ്യാപകൻ ഡി ഗോപാലകൃഷ്ണൻ ഉണ്ണിത്താന്റെ സഹായത്തോടുകൂടി കുട്ടികൾ മാർത്താണ്ഡവർമ്മ ഒളിച്ചു താമസിച്ച നിലവറ പരിശോധിച്ചപ്പോഴാണ് പൂജാമുറിയിലെ താളിയോല ഗ്രന്ഥങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
താളിയോലയിൽ നിന്നും ചരിത്ര വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോ എന്നറിയുന്നതിന് വേണ്ടിയാണ് പുരാരേഖാ വകുപ്പിനെ സമീപിച്ചത്. ......
അത്താണി വാഹനാപകടത്തിന്റെ അലയടികൾ കെട്ടടങ്ങിയിട്ടില്ല. അതിനുമുമ്പുതന്നെ ഇതാ മറ്റൊരു സമാനസംഭവം. എറണാകുളം നഗരത്തിനടുത്ത് ചേരാനല്ലൂരിലാണ്.......
ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മം. ഭരണകൂടം ചെയ്യുന്ന ഏത് നടപടിയേയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്ക് മുന്നിൽ താറടിച്ചു കാണിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ ഒരു രാഷ്ട്രീയ ശൈലിയല്ല. ......
കൊല്ലം: ഓടനാവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജിഭവനിൽ രാജേഷ്–അഞ്ജു ദമ്പതികളുടെ മകൾ മാളവിക (15) ആണ് മരിച്ചത്. ......
ദോഹ: നവംബർ 2 മുതൽ 7 വരെ ദോഹയിൽ നടക്കുന്ന ഫിഡെ പാഡൽ ലോകകപ്പിനായി ഖത്തർ ദേശീയ പാഡൽ ടീം തങ്ങളുടെ സാങ്കേതികവും ശാരീരികവുമായ പരിശീലനങ്ങൾ ഊർജിതമാക്കി. ഖലീഫ ഇന്റർനാഷണൽ ടെന്നീസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ......
നോർക്ക കെയർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ഉയർന്നുവരുന്ന ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്ക കെയർ പദ്ധതിയിൽ ചേർന്നവർ ഉൾപ്പെടെ നിരവധി പ്രവാസികളുടെ ആരോഗ്യസുരക്ഷയെയും സാമ്പത്തിക താൽപര്യങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ആശങ്കകൾക്ക് പരിഹാരം ഉറപ്പാക്കണം.
ആവശ്യമായ പഠനങ്ങളും മുന്നൊരുക്കങ്ങളും സമഗ്രമായ ആസൂത്രണവും ഉറപ്പാക്കാതെ മുൻ സർക്കാർ പദ്ധതി നടപ്പിലാക്കിയതാണോ നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന കാര്യം ഗൗരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. ......
വാഷിംഗ്ടൺ :ഹൃദയപേശികൾക്ക് ഒരേസമയം രണ്ട് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന പുതിയൊരു ശാസ്ത്രീയ സംവിധാനം (Mechanism) ഗവേഷകർ കണ്ടെത്തി. അമേരിക്കയിലെ യൂട്ടാ സർവകലാശാലയിലെ (University of Utah) ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ......