തിരുവനന്തപുരം: മഴയ്ക്ക് ഇടവേള ലഭിച്ചതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന നിലപാടിലാണ് ഉടമകൾ. ......
കൊല്ലം: പ്രണയബന്ധത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ഡോക്ടർമാർക്ക് അടിയന്തരമായി സ്ഥാനക്കയറ്റം നൽകി ഒഴിവുവരുന്ന തസ്തികകളിൽ പുതിയ നിയമനം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
യോഗ്യതയും നിശ്ചിത സർവീസ് കാലാവധിയും പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ നൽകണമെന്ന് ആരോഗ്യമന്ത്രി കെ. ......
ദോഹ:സാങ്കേതികവിദ്യ, കായികം, വിനോദം, സംസ്കാരം എന്നിവ സമന്വയിക്കുന്ന നാല് പ്രമുഖ അന്താരാഷ്ട്ര പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഈ മാസം ഖത്തർ വേദിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുന്ന പ്രധാന പരിപാടികൾ താഴെ പറയുന്നവയാണ്:
സെൽഫ് ഡ്രൈവിംഗ് ഇ-മോബിലിറ്റി ഫോറം (സെപ്റ്റംബർ 7 - 9):
സെൽഫ് ഡ്രൈവിംഗ് ഇ-മോബിലിറ്റി ഫോറത്തിന്റെ (Self-Driving E-Mobility Forum 2026) രണ്ടാം പതിപ്പ് സെപ്റ്റംബർ 7, 8 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കും. ......
ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും ഗേറ്റുകൾക്കും കവാടങ്ങൾക്കും മുന്നിൽ വാഹനങ്ങൾ തടസ്സമായി പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ബോധവൽക്കരണ വീഡിയോയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ:ശിക്ഷാ-പുനരധിവാസ സ്ഥാപനങ്ങളിലെ തടവുകാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക 'സൂം' (Soum) മൊബൈൽ ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്ക് വാങ്ങാം. മന്ത്രാലയത്തിന് കീഴിലുള്ള ശിക്ഷാ-പുനരധിവാസ സ്ഥാപന വകുപ്പാണ് (Department of Correctional and Rehabilitation Institutions) ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ആഗസ്റ്റ് മാസത്തിൽ നടപ്പിലാക്കിയ പ്രമുഖ പദ്ധതികളുടെയും നേട്ടങ്ങളുടെയും വിവരങ്ങൾ തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 221 അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകൾ നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വ്യാജ പരസ്യങ്ങളിലും അംഗീകാരമില്ലാത്ത ഏജൻസികളിലും വഞ്ചിക്കപ്പെടരുതെന്ന് പൊതുജനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ......
ദോഹ: വേനൽച്ചൂടിന്റെ കാഠിന്യത്തിന് അയവുവന്ന് സായാഹ്നങ്ങൾ കുളിർമ്മയുള്ളതാകാൻ തുടങ്ങിയതോടെ ദോഹയിലെ തുറസ്സായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നു. പ്രകൃതിഭംഗി തുളുമ്പുന്ന റൗദത്തുൽ ഖൈൽ പാർക്കിലേക്ക് സായാഹ്നം ആസ്വദിക്കാനായി ഒഴുകിയെത്തുകയാണ് സ്വദേശികളും പ്രവാസികളുമടങ്ങുന്ന വൻ ജനസഞ്ചയം.
അസ്തമയസൂര്യന്റെ കനകപ്രഭ പാർക്കിന്റെ പച്ചപ്പുനിറഞ്ഞ പുൽത്തകിടികളെയും മനോഹരമായ നടപ്പാതകളെയും പൊന്നണിയിക്കുമ്പോൾ, വേറിട്ടൊരു ദൃശ്യവിരുന്നിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. ......