ദോഹ: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും സർഗ്ഗാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഖത്തർ യൂണിവേഴ്സിറ്റിയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സീഡ്' (Seed) മത്സരത്തിന് മുന്നോടിയായുള്ള ബ്രെയിൻ സ്റ്റോമിംഗ് വർക്ക്ഷോപ്പ് നടന്നു. ......
ദോഹ: 1448 ഹിജ്റ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 20 വരെ ഒരു മാസക്കാലത്തേക്ക് ഔദ്യോഗിക ഹജ്ജ് വെബ്സൈറ്റ് (hajj.gov.qa) വഴി അപേക്ഷകൾ സമർപ്പിക്കാം.
ഹജ്ജ് സീസണിന്റെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുന്നതിനും തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് രജിസ്ട്രേഷൻ പ്രക്രിയ നേരത്തെ ആരംഭിക്കുന്നതെന്ന് ഹജ്ജ് ഉംറ കാര്യ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മുസൈഫ്രി ദോഹയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും രോഗാവധി (Sick Leave) രേഖപ്പെടുത്തുന്നതിന് ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം വേണമെന്ന് ആരോഗ്യ-പോഷകാഹാര രംഗത്തെ പ്രമുഖ വിദഗ്ദ്ധ മോധി അൽ ഹജ്രി. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാനും ഭരണനിർവ്വഹണം കൂടുതൽ എളുപ്പമാക്കാനും ഇത് സഹായിക്കുമെന്ന് 'ഗൾഫ് ടൈംസിന്' നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയിൽ നിലവിൽ ഡിജിറ്റൽ സിസ്റ്റം വഴിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അയക്കുന്നത്. ......
ദോഹ: അന്താരാഷ്ട്ര ജീവകാരുണ്യ ദിനാചരണത്തിന്റെ (സെപ്റ്റംബർ 5) ഭാഗമായി, താൽക്കാലിക ആശ്വാസ നടപടികൾക്കപ്പുറം സുസ്ഥിര വികസനത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഖത്തർ. ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS), ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD) തുടങ്ങിയ പ്രമുഖ ജീവകാരുണ്യ സ്ഥാപനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ഖത്തർ ആശ്വാസമെത്തിക്കുന്നത്.
മനുഷ്യരെ സ്വയം പര്യാപ്തരാക്കുന്ന സമഗ്ര വികസന പദ്ധതികൾക്കാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ഖത്തർ ചാരിറ്റി ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അൽ ഹമ്മാദി, ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.92.5 കോടി ഖത്തറി റിയാൽ ചെലവിൽ 14,000-ത്തിലധികം വികസന പദ്ധതികൾ പൂർത്തിയാക്കി. ......
ദോഹ:ചെക്കുകളുമായി ബന്ധപ്പെട്ട തുകകൾ വളരെ എളുപ്പത്തിൽ അടച്ചുതീർക്കുന്നതിനായി 'മെട്രാഷ്' (Metrash) ആപ്ലിക്കേഷനിൽ പുതിയ ഇ-സേവനത്തിന് തുടക്കമിട്ടു. ഖത്തർ ആഭ്യന്തര മന്ത്രാലയവും പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായി ഏകോപിപ്പിച്ചാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള 'ഡിപ്പാർട്ട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റ് ഓഫ് ജഡ്ജ്മെന്റ്സ്' വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ......
കണ്ണൂർ: ദേശീയപാത 66 (എൻഎച്ച് 66) പൂർണമായും യാഥാർഥ്യമാകുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കാറിൽ പോയിവരാൻ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവാകാൻ സാധ്യത. നിലവിൽ 2024ലെ കണക്കുപ്രകാരം ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് 11 ടോൾ പ്ലാസകളിലായി 1650 രൂപയാണ് ഈടാക്കുന്നത്. ......
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന എസ്ഐടി പൂര്‍ത്തിയാക്കി.
ഇതിന്റെ ഭാഗമായി കായിക വകുപ്പിനോട് കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ......
ബംഗളുരു: ഈ വർഷം ജൂണിൽ ഹൈക്കമാണ്ട് താല്പര്യപ്രകാരം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതിന് ശേഷം പൊതുവേദികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ. കാലാവധി പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രിക്കസേര കൈവിടേണ്ടിവന്നതിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. ......
ചെന്നൈ: നടൻ ജയം രവി എന്ന രവി മോഹനും ഗായിക കെനീഫ ഫ്രാൻസിസും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇരുവരും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ......