ദോഹ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ......
ദോഹ: ദോഹ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഇന്ന് (സെപ്റ്റംബർ 7) തുടക്കമാകുന്ന രണ്ടാമത് ഓട്ടോണമസ് ഇ-മോബിലിറ്റി ഫോറത്തിന്റെ (AEMOB 2026) സിൽവർ സ്പോൺസറായി മുവാസലാത്ത് (കർവ) പങ്കാളിയാകുന്നു. സെപ്റ്റംബർ 9 വരെ നീളുന്ന ഫോറത്തിൽ സുസ്ഥിരവും ആധുനികവുമായ യാത്രാസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കും.
ഖത്തറിലെ പൊതുഗതാഗത രംഗത്ത് സുരക്ഷിതവും സ്മാർട്ടുമായ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഭാവി യാത്രാ പദ്ധതികൾ രൂപീകരിക്കുന്നതിലും മുവാസലാത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ചർച്ചകളിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കും. ......
ദോഹ:ചിറകടിച്ചുയരുന്ന പരുന്തുകളുടെ ഗാംഭീര്യവും, തലമുറകൾ നെഞ്ചിലേറ്റിയ മരുഭൂമിയുടെ പൈതൃകപ്പെരുമയും സമന്വയിപ്പിച്ച് പത്താമത് കത്താറ അന്താരാഷ്ട്ര വേട്ടയാടൽ പരുന്ത് പ്രദർശനത്തിന് (സഹീൽ 2026) ഇന്ന് കത്താറയിൽ തിരശ്ശീലയുയരും. അറബ് സംസ്കാരത്തിന്റെ വീര്യവും ആധുനിക സാങ്കേതികവിദ്യയുടെ മികവും ഒത്തുചേരുന്ന ഈപൈതൃകോത്സവത്തിൽ ഖത്തർ ഉൾപ്പെടെ 14 ലോകരാജ്യങ്ങളാണ് അണിനിരക്കുന്നത്. ......
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎക്കെതിരെ ഗുരുതര സാമ്പത്തിക, അഴിമതി ആരോപണങ്ങളുമായി അമ്പലപ്പുഴ മുൻ എം.എൽ.എ. എച്ച്. സലാം.......
ദോഹ: ലോക അൽഷിമേഴ്സ് മാസാചരണത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) നേതൃത്വത്തിൽ റുമൈല ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വരുന്ന വ്യാഴാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരിപാടി. ......
ദോഹ: അറബ് മേഖലയിലെ ഡിജിറ്റൽ നയരൂപീകരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സുപ്രധാന നാഴികക്കല്ലായ ഉന്നതതല നേതാക്കളുടെ ഫോറം വിജയകരമായി സമാപിച്ചു. ഉരീദു ഗ്രൂപ്പും ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാമും (UNDP) സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ......
അബുദാബി: ഗൾഫ് മേഖലയിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി. ......
ബീജിംഗ്: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനി ബീജിംഗിൽ ചൈനീസ് പ്രീമിയർ ലി ചിയാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
സാമ്പത്തിക രംഗം, നിക്ഷേപം, വാണിജ്യം, ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനും നിലവിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ......
ദോഹ:മധുരപാനീയങ്ങളുടെ രജിസ്ട്രേഷനായി ആവശ്യമായ അനാലിസിസ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ 'ധരീബ' (Dhareeba) പ്ലാറ്റ്ഫോം വഴി ഡിജിറ്റലായി അംഗീകരിക്കുമെന്ന് ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു. 2026 നവംബർ 1 മുതലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. ......