പോലീസ് സേനയുടെ കരുത്തും കാര്യക്ഷമതയും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കുന്നതില്‍ പോലീസ് കായിക മേളകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ അന്തര്‍ദേശീയ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരള പോലീസിലെ കായിക താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
47-ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ പോലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന മികച്ച കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് സംസ്ഥാന പോലീസ് അത്ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റ്. ......
ഹോങ്കോങ്: റസ്റ്ററന്റിൽ നിന്ന് പാഴ്സൽ വാങ്ങിയ ഭക്ഷണപ്പൊതി തുറന്ന ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ഭക്ഷണത്തിനുള്ളിൽ ജീവനുള്ള എലിക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോങ്കോങ്ങിലെ റസ്റ്ററന്റിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
‘വാ ജെർ’ റസ്റ്ററന്റിൽ നിന്ന് വാങ്ങിയ ബീഫ് റൈസ് നൂഡിൽസ് പാക്കറ്റിലാണ് കണ്ണുകൾ പോലും തുറന്നിട്ടില്ലാത്ത, ചുവന്ന നിറത്തിലുള്ള രോമരഹിത എലിക്കുഞ്ഞിനെ കണ്ടെത്തിയത്. ......
അങ്കമാലി കോതകുളങ്ങര ടൈൽ ഫാക്ടറി കേന്ദ്രീകരിച്ച് നടത്തിയ വൻ സ്പിരിറ്റ് വേട്ടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. 2026 ആഗസ്റ്റ് 5-ന് അങ്കമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് കോതകുളങ്ങരയിലെ ടൈൽ ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ 1248 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലാണ് ഇപ്പോൾ നിർണായക അറസ്റ്റ് ഉണ്ടായിരിക്കുന്നത് . ......
കോട്ടയം : സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. വൈകീട്ട് 4 മണിയോടെയാണ് ചീഫ് വിപ്പ് സഭാ ആസ്ഥാനത്ത് എത്തിയത്. ......
പട്ടായ: ഒൻപത് മാസത്തോളം കടലിൽ കഴിഞ്ഞ 5,000 യുഎസ് നാവികർ പട്ടായയിലെത്തിയപ്പോൾ പ്രാദേശിക ഭരണകൂടവും വ്യാപാരികളും വലിയ പ്രതീക്ഷകളിലായിരുന്നു. എന്നാൽ നാവികരുടെ അവധിക്കാലത്തെ ചെലവിടൽ രീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡിലെ ലാം ചബാങ് തുറമുഖത്ത് നങ്കൂരമിട്ടതോടെയാണ് നാവികർ പട്ടായയിലെത്തിയത്. ......
സംസ്ഥാനത്ത് തിയേറ്ററുകളിലും പൊതു വിപണിയിലും ഉത്പന്നങ്ങളുടെ അളവിലും തൂക്കത്തിലും വിലയിലും വ്യത്യാസം വരുത്തി കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന്ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.പഞ്ചായത്ത്, നഗരസഭാതല ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധനാ ക്യാമ്പിൽ തത്സമയ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ പിറവം നഗരസഭാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ എട്ടിനകം എല്ലാ ക്യാമ്പുകളും പൂർത്തിയാക്കും.
കൃത്യമായ ഇടവേളകളിൽ ഈ പരിശോധനകൾ മുൻപോട്ടു കൊണ്ടുപോകുമെന്നും എല്ലാ പഞ്ചായത്തുകളിലും പദ്ധതി പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പിറവം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ......
അനുവദനീയമായ അളവിൽ കൂടുതൽ ചരക്ക് കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ (എൻഫോഴ്സ്മെന്റ്) നേതൃത്വത്തിൽ ജില്ലയുടെ വിവിധ ,ഭാഗങ്ങളിൽ രാത്രികാല മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ നിയമവിരുദ്ധമായി സർവീസ് നടത്തിയ 20 വാഹനങ്ങൾക്ക് ചെല്ലാൻ നൽകുകയും 6,04,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ആർ.ടി.ഒ ബിജു ഐസക്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നാല് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ജില്ലയിലെ പ്രധാന വ്യവസായ-ചരക്കു നീക്ക കേന്ദ്രങ്ങളായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂർ, അങ്കമാലി, എറണാകുളം മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്.ഓവർലോഡിംഗിന് പുറമെ മറ്റ് ഗുരുതര നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. ......
കോഴിക്കോട് : കോഴിക്കോട് ജെയിൽ റോഡിലുള്ള ഡ്രീംസ് പ്ലേസിൽ കൂടുതൽ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് മെയിൻ ബ്രാഞ്ച് പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. ദി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. ......
ന്യൂഡൽഹി: ഇന്ത്യ കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടത്തിനൊരുങ്ങുന്നു. 2027 മേയ്-ജൂൺ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ എത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ......
ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കു കൂടി സസ്പെന്ഷന്. ഭക്ഷ്യമന്ത്രി അനുപ് ജേക്കബിൻറെ നിര്‍ദ്ദേശപ്രകാരമാണു നടപടി. ......