ദോഹ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ബ്രിട്ടൺ വ്യാപാര വിലക്ക് ഏർപ്പെടുത്തിയ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഖത്തർ ഈ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമായ ഇസ്രായേലിന്റെ അധിനിവേശ നയങ്ങളെ ചെറുക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: 2030-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാ ഏകോപനവുമായി ബന്ധപ്പെട്ട് ഖത്തറും സ്പെയിനും സുരക്ഷാ സഹകരണ കരാറിൽ (ലെറ്റർ ഓഫ് ഇന്റെന്റ്) ഒപ്പുവെച്ചു. ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയും സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്ക ഗോമസും തമ്മിൽ സ്പെയിനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് നിർണായക കരാർ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ധാരണ. ......
റിയാദ്: ഒരൊറ്റ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകുന്ന ഏകീകൃത വിസാ സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ജി.സി.സി (GCC) സെക്രട്ടറി ജനറൽ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേറെ വേറെ വിസകൾ എടുക്കാതെ തന്നെ ഗൾഫ്മേഖലയിലുടനീളം യാത്ര ചെയ്യാൻ സാധിക്കും.
മേഖലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ്സ് യാത്രകൾക്കും വൻ കുതിപ്പേകുന്ന രീതിയിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ......
അൽഖോർ: കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളിൽ ഖത്തറിലെ മലയാളി പ്രവാസികൾക്ക് അംഗത്വം നേടുന്നതിനും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ഇൻകാസ് ഖത്തറിന്റെ നേതൃത്വത്തിൽ അൽഖോറിൽ സൗജന്യ സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നോർക്ക കാർഡ്, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പദ്ധതികളിൽ എൻറോൾ ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
2026 സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അൽഖോർ സീഷോർ ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്. ......
ബെംഗളുരു: പിന്നോക്ക വിഭാഗ- ദളിത്-ന്യൂനപക്ഷ കൂട്ടായ്മയായ അഹിന്ദയുടെ ഒരു സുപ്രധാന സമ്മേളനം ബംഗളുരുവിൽ നടന്നിരുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കപ്പെട്ടത് ഈ സമ്മേളനത്തിലാണ്. ......
കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് പുലർച്ചെയുണ്ടായ സംഭവത്തിൽ മരണപ്പെട്ടത്. ......
ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ സ്വീകരണം. ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ......
സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്.
ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലം നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ഈ മാസം 15നകം പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
തിരുവനന്തപുരം: സിനിമ കാണാനെത്തുന്നവർക്ക് തിയറ്ററുകളിലെ ഭക്ഷണവില വീണ്ടും തിരിച്ചടിയാകുന്നു. വെറും 25 മുതൽ 35 രൂപ വരെ ചെലവിൽ തയ്യാറാക്കുന്ന ഒരു ടബ് പോപ്കോണിന് ചില തിയറ്ററുകളിൽ ഈടാക്കുന്നത് 500 രൂപ വരെ. ......