മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ (MWAQ) സംഘടിപ്പിച്ച ‘തുമ്പപ്പൂ 2026’ ഓണാഘോഷം Signature by Marzaയിൽ വർണാഭമായി നടന്നു.
മന്ദലാംകുന്ന് പ്രദേശത്തെ ഖത്തർ പ്രവാസി സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്നേഹവും സൗഹൃദവും പങ്കുവെച്ച ഒത്തുചേരലായി പരിപാടി മാറി. ആനവണ്ടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷംത്തിന് മാറ്റുകൂട്ടി.
MWAQ പ്രസിഡന്റ് ഷാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി താഹ ജമാൽ സ്വാഗതവും റേഡിയോ മലയാളം 98.6 FM സിഇഒ അൻവർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ......
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകളുടെയും ഇൻഷുറൻസ് പദ്ധതികളുടെയും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് പ്രവാസി ക്ഷേമ പദ്ധതികളെയും കുറിച്ച് പ്രചാരണത്തിനും അല്‍ഖോറിലെ മലയാളികളെ അതിന്റെ ഗുണഭോക്താക്കളാക്കാനും ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ അംഗമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് പ്രവാസി വെല്‍ഫെയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സീഷോര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സംഘടിപ്പിച്ച ക്യാമ്പ് വഴി നൂറുകണക്കിനാളുകള്‍ വിവ്ധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക വിംഗ് കണ്‍വീനര്‍ ഷംസു വായേരി പദ്ധതികള്‍ വിശദീകരിച്ച് സംസാരിച്ചു. ......
തിരുവനന്തപുരം: കേരളത്തിലെ ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടെ സൂപ്പർഅനുവേഷൻ (വിരമിക്കൽ) പ്രായം നിലവിലുള്ള 60 വയസ്സിൽ നിന്ന് 62 വയസ്സായി ഉയർത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2026 സെപ്റ്റംബർ 10-ന് ഹോം (സി) വകുപ്പ് പുറപ്പെടുവിച്ച ജി.ഒ.(എംഎസ്) നമ്പർ 162/2026/ഹോം പ്രകാരമാണ് ഈ തീരുമാനം. ......
കൊച്ചി: നഗരത്തിലെ റോഡ് സുരക്ഷ വെറും വാക്കുകളിലും ഉറപ്പുകളിലും മാത്രം ഒതുങ്ങാൻ പാടില്ലെന്ന് കേരള ഹൈക്കോടതി. കൊച്ചിയിലെ റോഡുകളിൽ ചട്ടങ്ങൾ ലംഘിച്ചും അശ്രദ്ധമായും വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ പോലീസും അധികാരികളും നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നില്ലെന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ......
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന വാഗ്ദാനത്തിന്റെ മറവിൽ 549.22 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. പ്രധാന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. ......
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പിന്നീട് മാതാവിന്റെ എതിർപ്പ് മൂലം പിന്മാറുന്നത് വഞ്ചനയോ വ്യാജ വാഗ്ദാനമോ ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 69 പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ബി. ......
കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പേവിഷ വാക്സീനായ അഭയ്റാബിന്റെ പേരിൽ വ്യാജ വാക്സീൻ വിപണിയിലെത്തിയതായി കേന്ദ്ര മരുന്നുനിലവാര നിയന്ത്രണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അഭയ്റാബിന്റെ കെഇ25012 ബാച്ചിന്റെ നമ്പർ ഉപയോഗിച്ചാണ് വ്യാജ വാക്സീൻ പുറത്തിറക്കിയതെന്നാണ് കണ്ടെത്തൽ.
ഇത് സംബന്ധിച്ച് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ. ......
വാഷിങ്ടൺ: അമേരിക്കയിൽ ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് ഒഴിവാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്1ബി ഉൾപ്പെടെയുള്ള ചില താൽക്കാലിക തൊഴിൽ വീസകളുള്ളവരെയാണ് തീരുമാനം നേരിട്ട് ബാധിക്കുക.
യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച പുതിയ ചട്ടഭേദഗതിയിലാണ് ഗ്രേസ് പീരിയഡ് സംബന്ധിച്ച നിർണായക മാറ്റം നിർദേശിച്ചിരിക്കുന്നത്. ......