ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ കടൽത്തീര എണ്ണ-വാതക മേഖലകളായ (Offshore blocks) 'ബ്ലോക്ക് 8', 'ബ്ലോക്ക് 22' എന്നിവയിലെ പര്യവേക്ഷണത്തിനായി ഖത്തർ എനർജി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആഗോള ഊർജ്ജ പങ്കാളികളായ ഷെൽ (Shell), അംഗോളൻ ദേശീയ എണ്ണക്കമ്പനിയായ സൊനാങ്കോൾ (Sonangol) എന്നിവരുമായി ചേർന്നാണ് ഖത്തർ എനർജി ഈ തന്ത്രപ്രധാനമായ കരാറിലെത്തിയത്.
അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിൽ നടന്ന ‘അംഗോള ഓയിൽ ആൻഡ് ഗ്യാസ് കോൺഫറൻസി’ലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.ഖത്തർ എനർജിക്ക്
30 ശതമാനം ഓഹരി പങ്കാളിത്തവും ഷെൽ 50 ശതമാനം ഓഹരി പങ്കാളിത്തവും പങ്കിടുമ്പോൾ സൊനങ്കോ
ളിന് 20 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
അംഗോള സർക്കാറിന്റെ അന്തിമ അനുമതികൾക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
ആഗോളതലത്തിൽ എണ്ണ, വാതക പര്യവേക്ഷണ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കഅബി വ്യക്തമാക്കി. ......
ദോഹ: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച ചടങ്ങിൽ നോബിൾ ഇന്റർനാഷണൽ സ്കൂളിലെ രണ്ട് അധ്യാപകർക്ക് മികച്ച അധ്യാപകർക്കുള്ള പുരസ്കാരം ലഭിച്ചു. പ്രവീൺ കെ. ......
ദോഹ: ടാക്സി ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമായി രാജ്യത്തെ ടാക്സികളിലും ലിമോസിൻ വാഹനങ്ങളിലും ആന്തരിക നിരീക്ഷണ ക്യാമറകൾ (Internal security cameras) ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നു. പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ ഈ പുതിയ നീക്കം.ലിമോസിൻ കമ്പനികൾ ഉൾപ്പെടെയുള്ള എല്ലാ ടാക്സി വാഹനങ്ങളിലും ക്യാമറകൾ സ്ഥാപിക്കണം. ......
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ഊഷ്മളമായ സ്വീകരണം നൽകി. ഐ.സി.സി പ്രസിഡന്റ് എ.പി.......
ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ചു.......
'വട്ടി കാസലവാടാ' എന്ന തെലുങ്ക് ചിത്രത്തിലൂടെ നടൻ രവിമോഹൻ തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. ഈ ചിത്രത്തിൽ തിരുപ്പതി ഏഴുമലയാനായാണ് (തിരുപ്പതി വെങ്കടാചലപതി) രവി മോഹൻ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. ......
സെഖോൺ ഇന്ത്യൻ എയർഫോഴ്സ് മാരത്തണിന്റെ രണ്ടാം പതിപ്പിലേക്ക് രജിസ്ട്രേഷൻ തുടങ്ങി.
ഇന്ത്യൻ വ്യോമസേനയിൽ നിന്ന് പരമവീര ചക്രം നേടിയ ഏക ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ (PVC) പരമ ത്യാഗവും മാതൃകാപര വീര്യവും അനുസ്മരിക്കുന്നതിനാണ് ദക്ഷിണ വ്യോമ കമാണ്ട് തിരുവനന്തപുരത്ത് മാരത്തൺ സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 4 ന് (ഞായറാഴ്ച) തിരുവനന്തപുരം ആക്കുളത്തുള്ള ലുലു മാളിൽ നിന്ന് തുടങ്ങുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായി നടക്കും : 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഫൺ റൺ.
ദേശസ്നേഹം, അച്ചടക്കം, കായികക്ഷമത, ആരോഗ്യകരമായ ജീവിതം, യുവാക്ക ൾക്കും സമൂഹ ത്തിനും ഇടയിൽ സേവനമനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ ധീര വ്യോമസേനാ യോദ്ധാവിന്റെ പാരമ്പര്യത്തെ ആദരിക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. പൊതുജനങ്ങൾക്കായുള്ള മാരത്തണിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഒത്തുചേരാനും, ദേശീയ സേവനം ആഘോഷിക്കാനും അവസരമുണ്ട്. ......
വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കുന്നതിനെച്ചൊല്ലി കോൺഗ്രസും സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസ് മുന്നോട്ടുവച്ച നിർദേശത്തിനെതിരെ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കടുത്ത വിമർശനവുമായി രംഗത്തെത്തി.
‘ഇതിന്റെ പേരിൽ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ നേരിട്ടുള്ള ചോദ്യം. ......