കൊച്ചി: വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെയും സിബിഐ പ്രതിചേർത്തു. ......
കൊച്ചി : ജൂനിയർ ചേംബർ ഇന്റർനാഷണൽ ( ജെസിഐ) ഇടപ്പളളിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോൺപോൾ എം ജെ ( പ്രസിഡൻ്റ്) ടൈജു തങ്കച്ചൻ (സെക്രട്ടറി), ശരത് കുറുപ്പ് (ട്രഷറർ), ആശ ജിൻസ് (വനിത വിഭാഗം ചെയർപേഴ്സൺ), അനന്യ ആൻ എബ്രഹാം (ജൂനിയർ വിഭാഗം ചെയർപേഴ്സൺ), ജോസ് ജോസഫ് (മുൻ പ്രസിഡൻ്റ്) രവി നമ്പൂതിരി, ജിൻസ് ജോർജ് (ഉപദേശകർ),എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് ചുമതലയേറ്റത്. ......
കൊച്ചി : വന നിയമത്തിൽ സമഗ്രമായ ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള 2024 -ലെ കേരള വന (ഭേദഗതി)ബില്ലിനെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകളും അഭിപ്രായങ്ങളും കേൾക്കുന്നതിനും പരാതിപ്പെടുന്നതിനുമുള്ള സമയപരിധി ജനുവരി 31 വരെ നീട്ടണമെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
1961 ലെ ഫോറസ്റ്റ് ആക്ട് ഭേദഗതിയുടെ മലയാളം പരിഭാഷ ജനുവരി നാലിനാണ് സർക്കാർ പ്രസിദ്ധീകരിച്ചത് . നിലവിൽ പരാതിയും നിർദേശങ്ങളും നൽകാനുള്ള സമയപരിധി ജനുവരി 10 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്;
വിശദമായ പഠനത്തിനും നിരീക്ഷണത്തിനും ചുരുങ്ങിയ സമയംക്രമം ബുദ്ധിമുട്ട് സൃഷ്ടിക്കും.
1961 ലെ ഫോറസ്റ്റ് ആക്ട് സർക്കാർ കൊണ്ടു വന്നിട്ടുള്ള ഭേദഗതി അനുസരിച്ച് ഏതൊരു വ്യക്തിയേയും വനത്തിൽ കയറി എന്ന സംശയത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യാനും ആരുടെ വീടും മജിസ്ട്രേറ്റിൻ്റേയോ മേലുദ്യോഗസ്ഥൻ്റേയോ അതുമതിയില്ലാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ......
എറണാകുളം: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജനുവരി 13 മുതല്‍ കൊച്ചിയില്‍ നടക്കും. ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. ......
കൊച്ചി: ബോബി ചെമ്മണ്ണൂർ പ്രാകൃതനും പരമനാറിയുമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലൈംഗിക സംസ്കാരം മാത്രമാണ് ബോബി ചെമ്മണ്ണൂരിനുള്ളതെന്നും ജി സുധാകരൻ പറഞ്ഞു. ......
വസ്ത്രധാരണവുമായി ബന്ധപ്പെട്ട രാഹുല്‍ ഈശ്വറിന്റെ നിലപാടുകളെ വിമർശിച്ച് നടി ഹണി റോസ്. രാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നായിരുന്നു താരത്തിന്റെ വിമർശനം. ......
ലണ്ടൻ: ബ്രിട്ടനിൽ ഇനിമുതൽ ഡീപ്പ്ഫേക്ക് നഗ്ന ചിത്രങ്ങൾ നിർമിക്കുന്നതും പങ്കുവെക്കുന്നതും ക്രിമിനൽ കുറ്റം. സ്ത്രീകളേയും പെൺകുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാർ ഇത് സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കുന്നത്.
അനുവാദമില്ലാതെയും മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് നേരത്തേ തന്നെ ബ്രിട്ടനിൽ ക്രിമിനൽ കുറ്റമാണ്. ......
കർണാടകം : മാവോയിസ്റ്റുകളുടെ കീഴടങ്ങൽ വൻസംഭവമാക്കി മാറ്റുകയായിരുന്നു കർണാടക ഗവണ്മെന്റ്. ചിക്കമംഗളൂരിൽ ജില്ലാഭരണ ആസ്ഥാനത്ത് എത്തിയ മാവോയിസ്റ്റുകളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ......

കൊച്ചി : പെരിയാർ മലിനീകരണത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡൻറ്കെഎസ്ആർ മേനോൻ ഉൾപ്പെടെയുള്ളവർ കൊടുത്ത പരാതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കനത്ത താക്കീതുമായി ഹൈക്കോടതി. പെരിയാർ മലിനമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്നും അവർക്ക് വീഴ്ചയുണ്ടായാൽ നിയമപരമായ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.മലിനീകരണവിഷയത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാനും റിപ്പോർട്ടുകൾ നൽകിയതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി .ഹർജികൾ ഒന്നിച്ച് പരിഗണിക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിനായി കേസ് ജനുവരി പത്താം തീ യതിയിലേക്ക് മാറ്റി.പെരിയാറിലെ മലിനീകരണം എങ്ങനെ തടയാം എന്നതിൽ വ്യക്തമായ നിർദ്ദേശം അധികൃതർക്ക് ഉന്നയിക്കാനാകുന്നില്ലെന്ന് കോടതി അ പറഞ്ഞു.പെരിയാറിലെ വെളളം മലിനീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അതുണ്ടാകുന്നില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കൊച്ചി നഗരത്തിലെ ജനങ്ങളുടെയടക്കം കുടിവെള്ളമാണ് പെരിയാർ എന്നും കോടതി ഓർമ്മിപ്പിച്ചു.മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടർന്നുള്ള ഹർജികളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.ഇതോടൊപ്പം പേരണ്ടൂർ കനാൽ മലിനീകരണമടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്ന ഹർജി പരിഗണിക്കാനും തീരുമാനിച്ചു. ......
തിരുവനന്തപുരം : ബോബി ചെമ്മന്നൂര്‍ (ബോ.ചെ.) വിഷയത്തിൽ പി.വി. അൻവര്‍ എം.എൽ.എ. അടഞ്ഞ അദ്ധ്യായമാകുമോ? സൈബര്‍ ഇടത്തിൽ സജീവമാകുന്ന ചോദ്യം ഇതാണ്.......