നീണ്ട 12 വർഷത്തിനുശേഷം കരീന കപൂർ പൊലീസ് വേഷത്തിൽ എത്തുന്നു. ഡിസിപി അജൂന എന്ന കഥാപാത്രമായി 'ദൈറ'യിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്.......
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് പി.എസ്.സി അംഗങ്ങൾ ഹാജരാകണമെന്ന കർശന നിലപാടുമായി ക്രൈം ബ്രാഞ്ച് (എസ്.ഐ.ടി). നാല് അംഗങ്ങൾക്ക് നൽകിയ നോട്ടീസ് പ്രകാരം ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം.
ഭരണഘടനാ പദവിയും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പി.എസ്.സി സെക്രട്ടറി കത്ത് നൽകിയെങ്കിലും അന്വേഷണ സംഘം ഇത് അംഗീകരിച്ചിട്ടില്ല. ......
കൊച്ചി:സാധാരണ ജാമ്യത്തിന് രണ്ടാഴ്ച, മുൻകൂർ ജാമ്യത്തിന് ആറാഴ്ച
വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകിക്കൊണ്ട് കേരള ഹൈക്കോടതി ജാമ്യാപേക്ഷകളിൽ നിർണ്ണായകമായ പുതിയ സമയപരിധി പ്രഖ്യാപിച്ചു. ഇനി മുതൽ സാധാരണ ജാമ്യാപേക്ഷകൾ (Regular Bail) പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണം. ......
സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന പരാമർശങ്ങളുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി.......
കൊച്ചി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 498എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിന് തുടർച്ചയായ ക്രൂരകൃത്യങ്ങളുടെ പരമ്പര തന്നെ വേണമെന്നില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഒറ്റപ്പെട്ട ഒരു ഗുരുതരമായ ക്രൂരത പോലും ഈ വകുപ്പ് പ്രകാരം കുറ്റകരമാക്കാൻ പര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: വൈദ്യുതി ചാർജ് ബില്ലുകളിൽ നിരന്തരം കുടിശ്ശികയായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, തുക ആദ്യമായി ആവശ്യപ്പെട്ട് രണ്ട് വർഷം കഴിഞ്ഞാൽ അത് ഈടാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.വി.എൻ. ......
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുമെന്നും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് (QMD). രാത്രിയിലെ വൈകിയ മണിക്കൂറുകളിലും പുലർച്ചെയുമാകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞോ മങ്ങിയ അന്തരീക്ഷമോ അനുഭവപ്പെടാൻ സാധ്യത.
മൂടൽമഞ്ഞ് ശക്തമാകുന്നതോടെ കാഴ്ചപരിധി (Horizontal Visibility) രണ്ട് കിലോമീറ്ററിൽ താഴെയായി കുറയാൻ ഇടയുണ്ട്. ......
ബത്തേരി: എക്സ്–റേ എടുത്തതിന് പിന്നാലെ രോഗിക്ക് ഫിലിം പകർപ്പ് നൽകാതെ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തുനൽകിയതായി പരാതി. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ......
തിരുവനന്തപുരം: പത്തുവർഷം അധികാരത്തിലിരുന്ന പിണറായി സർക്കാരിന്റെ കാലത്ത് വിവിധ കേസുകൾക്കായി അഭിഭാഷകർക്ക് നൽകിയ ഫീസ് 245.62 കോടി രൂപ. സുപ്രീംകോടതി മുതൽ ഹൈക്കോടതി വരെയുള്ള കേസുകൾക്കും നിയമോപദേശങ്ങൾക്കും നിയമഭേദഗതികളുടെ കരട് തയ്യാറാക്കുന്നതിനുമടക്കം പൊതുഖജനാവിൽനിന്നാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ......
കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിനെതിരെ രൂക്ഷമായ സ്വയംവിമർശനം. ഇന്ന് കോഴിക്കോട് ആരംഭിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് പാർട്ടി അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനമുള്ളത്. ......