കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ കല്പറ്റ സ്വദേശികളാണ് മരിച്ചത്.......
യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ അഭയാർത്ഥികളായവരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ......
മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മാർച്ച് 25 ന് വാഴിക്കും.ലെബനനിലെ ബെയ്റൂട്ടിലെ പാത്രിയര്‍ക്കാ അരമനയിലാണ് ചടങ്ങ് നടക്കുക.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്പത്രത്തില് തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. ......
കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ വീണുപോകരുതെന്നും വിദ്യാര്‍ത്ഥികളോട് പ്രൊഫ.ജി.വി ശ്രീകുമാര്‍. ഐഐടി ബോംബെയിലെ ഡിസൈന്‍ അധ്യാപകനായ അദ്ദേഹം കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.''അറബിയും ഒട്ടകവും എന്ന കഥയിലെ ടെന്റ് ആണ് നിങ്ങളുടെ ഒരു ദിവസം എന്നു കണ്ടാല്‍ ഒട്ടകത്തിന്റെ തലയും കഴുത്തും ഉടലുമെല്ലാമായി നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങി ധാരാളം സമൂഹമാധ്യമങ്ങളും മറ്റും നിങ്ങളുടെ ശ്രദ്ധതിരിക്കാനെത്തും. ......
കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വർണ്ണാഭമായ പരേഡും ഫ്ലൈ പാസ്റ്റും.സീ കേഡറ്റ്സിലെയും എൻ സിസിയിലെയും സേനാംഗങ്ങൾ പങ്കെടുത്ത പരേഡിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിച്ച് ഐഎൻഎസ് വെണ്ടുരുത്തിയിലെ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പച്ചക്രം സമർപ്പിച്ചു. കോമഡോർ അമിത് തിവാരിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്. ......
ആലപ്പുഴ : വർഗീയത തിടമ്പുവെച്ചാടുമ്പോൾ, വർഗീയത ജനാധിപത്യത്തിന്റെ തോളിലേറി ഘോഷയാത്രകള്‍ നടത്തുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന സ്നേഹത്തെ, സാഹോദര്യത്തെ എങ്ങനെ കണ്ടെടുക്കാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്നേഹം അപ്രത്യക്ഷമായാൽ പിന്നെ രാജ്യം ഭീതിയുടെ റിപ്പബ്ലിക്കായി മാറും. ഭീതിയുടെയും അന്യായത്തിന്റെയും അസമത്വത്തിന്റെയും റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറരുത്. ......
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ന് തുടക്കമായി.കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
കേരളത്തിൻ്റെ നേട്ടങ്ങൾ ഉയർത്തി കാട്ടിയ മന്ത്രിജെയിൻസർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. സമാനമായ നിരവധി ഉച്ചകോടികളുടെ വേദി ഇപ്പോൾ കേരളമാണ്. ......
കേരളത്തിലെ നിയമസഭാ പുസ്തകോത്സവത്തിന്റെ മാതൃകയിൽ കർണാടകത്തിലെ നിയമസഭാമന്ദിരമായ ബംഗളുരുവിലെ വിധാൻസൗധയിലും സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മലയാളിയായ യു ടി ഖാദറാണ് കർണാടക നിയമസഭ സ്പീക്കർ. ......
യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം അരീക്കോടാണ് സംഭവം.......
മുംബൈ: നടൻ സെയഫ് അലി ഖാന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളിൽ താരത്തെ ആക്രമിച്ച പ്രതിയുടേതില്ലെന്ന് റിപ്പോർട്ട്. 19 വിരലടയാളങ്ങളാണ് താരത്തിന്റെ വീട്ടിൽ നിന്നും ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയത്. എന്നാൽ, ഇവയിൽ ഒന്നുപോലും പ്രതി ഷരീഫുൽ ഇസ്ലാമിന്റേതല്ലെന്നാണ് പരിശോധനാ ഫലം. ......