ന്യൂ ഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗ് പരോളിലിറങ്ങിയതോടെ ഈ ആത്മീയ നേതാവ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനവിധികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ചർത്തകൾ വീണ്ടും സജീവമാണ്. 30 ദിവസമാണ് ഈ ആൾദൈവത്തിന് ഇക്കുറി പരോൾ അനുവദിച്ചിരിക്കുന്നത്. ......
കൊച്ചി സിറ്റി DANSAF ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF ടീം സബ്. ഇൻസ്പെക്ടർ വിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം 30.01.2025 തീയതി വൈകി 4.00 മണിയോട് കൂടി പള്ളുരുത്തി വെളി ഭാഗത്ത് വടക്കുമുറിയിൽ കൈപ്പട വീട്ടിൽ ചന്ദ്രൻ കൈപ്പട എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടക്കയ്ക്ക് താമസിക്കുന്ന അലി ഷമ്മി, ഹൗസ് നമ്പർ 14/1749, ആ ർ.കെ.പിള്ള റോഡ്, തോപ്പുപടി എന്നയാളുടെ വീട് പരിശോധിച്ചതിൽ മൂന്നാംമത്തെ മകനായ ബാദുഷ എന്നയാളുടെ കിടപ്പ് മുറിയിൽ പരിശോധന നടത്തിപ്പോൾ കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 5 സിപ്പ് ലോക്ക് കവ റുകളിലായി 108.9378 ഗ്രാം മയക്ക് മരുന്നായ MDMA സൂക്ഷിചിരിക്കുന്നതായി കാണപ്പെട്ടത്. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്സ്പീരിയോണ്‍ ടെക്നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ......
തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രമാണ് 'അമരൻ'. ഈയിടെ റിലീസായി വമ്പൻ വിജയമായ ഈ ചിത്രം സൈനികനായ മുകുന്ദ് വരദരാജൻ്റെ ജീവിത ചരിത്രത്തെ (ബയോപ്പിക്ക്) ആസ്പദമാക്കിയാതായിരുന്നു. ......
കൊച്ചി : ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ സമഗ്ര എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് അഡ്വാൻസ്ഡ് സെൻ്റർ (ആവാസ്) കൊച്ചി വിപിഎസ് ലേക്ഷോറിൽ പ്രവർത്തനം ആരംഭിച്ചു.
ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ ജ്യുവൽ മേരി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ......
കേരളം, ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക വികസനം, മനുഷ്യവിഭവശേഷി വികസനം എന്നിവയിൽ അതുല്യമായ നേട്ടങ്ങൾ കൈവരിച്ച ഈ സംസ്ഥാനം, അതിന്റെ സമ്പദ്വ്യവസ്ഥയിലും ആഗോള അളവുകളിൽ ശ്രദ്ധേയമായ വളർച്ച പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ചില ഗുരുതരമായ പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ വളർച്ചാ പഥങ്ങൾ
വിദ്യാഭ്യാസം
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പുരോഗതിയുടെ അടിസ്ഥാനം അതിന്റെ ശക്തമായ വിദ്യാഭ്യാസ മേഖലയാണ്. ......
2025-26 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി സാമ്പത്തിക സർവെ. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിൽ സാമ്പത്തിക വളർച്ചക്ക് ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ നിലനിൽക്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിൽ വളർച്ച നേടുമെന്നാണ് സർവെ വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷം രാജ്യത്തെ വളർച്ച 6.4 ശതമാനത്തിലേക്ക് ചുരുങ്ങിയെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. ......
അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത്ത് അഭിനയിച്ചിട്ടുള്ള 'വിടാമുയർച്ചി' എന്ന ചിത്രം ഫെബ്രുവരി-6 ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമക്ക് ശേഷം പുറത്തുവരാനിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും, സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി വൈറലായിരുന്നു. ......
കൊച്ചി: രാജ്യത്തിൻ്റെ തീരസംരക്ഷണം ലക്ഷ്യമിട്ട് 1977 ൽ രൂപീകൃതമായ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നാൽപ്പത്തിയൊൻപതാമത് സ്ഥാപക ദിനം ഫെബ്രുവരി ഒന്നിന് .
1977 ൽ കോസ്റ്റ് ഗാർഡ് നിലവിൽ വന്നതുമുതൽ ഇതേവരെ ഇന്ത്യൻ സമുദ്ര പരിധിയിൽ 11,730 വിലപ്പെട്ട ജീവനുകളാണ് കോസ്റ്റ് ഗാർഡിൻ്റെ സമയോചിത ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇവരിൽ ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയ മത്സ്യയാനങ്ങളിലെ തൊഴിലാളികളും ഇന്ധനച്ചോർച്ച, തീ പിടിത്തം എന്നിവ മൂലം കുടുങ്ങിപ്പോയ കപ്പലുകളിലെ ജീവനക്കാരും ഉൾപ്പെടും. ......
കേരളത്തില്‍ നിന്നുള്ള മന് കീ ബാത്ത് ക്വിസ് സീസണ് ഫോര്‍ വിജയികള്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യനുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോവില്‍മല രാജാവ് രാമന് രാജമന്നാന് മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായാണ് ശ്രീ രാമന് രാജമന്നാനും ഭാര്യ ശ്രീമതി ബിനുമോളും ദല്‍ഹിയില്‍ എത്തിയത്. ......