ബിഎസ്എൻഎൽ പുതിയ സൗജന്യ ഇൻറർനെറ്റ് ടിവി സേവനം ആരംഭിച്ചു. BiTV എന്ന മൊബൈൽ ഫോൺ സേവനമാണ് രാജ്യത്തെ പൊതുമേഖല മൊബൈൽ സേവനദാതാക്കൾ പുതുതായി ആരംഭിച്ചിരിക്കുന്നത്. ......
എല്ലാത്തിനും ഒരു ഫുൾസ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും വൈകാതെ എല്ലാവരെയും അറിയിക്കുമെന്നും നടി വീണ നായർ. കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ......
കോട്ടയം: പത്തനംതിട്ട സ്വദേശിനികളായ വിദ്യാർത്ഥിനികൾക്ക് ടെനിസി സർവകലാശാലയുടെ രണ്ടു കോടി രൂപയുടെ സ്കോളർഷിപ്. സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാർഥികളായ ഷെറിൻ സൂസൻ ചെറിയാൻ, ഷാജില സലിം എന്നിവർക്കാണ് അമേരിക്കൻ സർവകലാശാലയുടെ സ്കോളർഷിപ്പ് ലഭിച്ചത്. 2.85 കോടി രൂപയുടെ സ്കോളർഷിപ്പിനാണ് ഇവർ അർഹരായത്.
യുഎസിലെ ടെനിസി സർവകലാശാലയിൽ നിർമിതബുദ്ധി മേഖലയിൽ ഗവേഷണം ചെയ്യുന്നതിനാണ് ഇവർക്ക് അവസരം ലഭിച്ചത്. ......
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് പൂജപ്പുര മഹിളാ മന്ദിരത്തിലെത്തിയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. ......
ബോളിവുഡ് നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. താരം ബംഗ്ലൂർ സ്വദേശിനിയുമായി പ്രണയത്തിലാണെന്നും ഈ യുവതിയെ ആമിർ ഉടൻ വിവാഹം കഴിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളിൽ ഒരാളായ സാക്കിയ ജഫ്രി അന്തരിച്ചു. 86 വയസ്സായിരുന്നു.......
തിരുവനന്തപുരം: ആദായ നികുതി പരിധി ഉയർത്തിയത് ഉൾപ്പെടെയുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയെങ്കിലും കേരളത്തിന് നിരാശക്ക് വഴിയൊരുക്കുന്നതാണ് കേന്ദ്രബജറ്റ്. ദീർഘകാലാവശ്യമായ എയിംസ് ഉൾപ്പെടെയുള്ള കേരളത്തിന്റെ ഒരു ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. ......
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനും വികസന മോഡലിനും വലിയ പ്രാധാന്യമുള്ളതാണ് പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവ്. 2021 മെയ് മാസത്തിൽ, തുടർച്ചയായി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ശേഷമുള്ള ഭരണാനുഭവങ്ങൾ, രാഷ്ട്രീയ സാഹചര്യങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് 2025-26 സാമ്പത്തിക വർഷത്തിനുള്ള ബജറ്റ് അവതരിപ്പിക്കുന്നത്.
ഇക്കാര്യത്തിൽ ധനമന്ത്രി കെ.എൻ. ......
ന്യൂഡൽഹി: മധ്യ വർഗത്തിന് വലിയ സന്തോഷം നൽകുന്ന പ്രഖ്യാപനവുമായാണ് ഇക്കുറി ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ് ഇക്കുറി ബജറ്റിന്റെ ഹൈലൈറ്റ്. അതേ സമയം സാധാരണക്കാരെ സംബന്ധിച്ച വലിയ ചർച്ച ബജറ്റിന് പിന്നാലെ എന്തിനൊക്കെ വില കൂടും എന്നതും വില കുറയും എന്നതും സംബന്ധിച്ചാണ്.
ബജറ്റിന് പിന്നാലെ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ......