കൊല്ലത്തെ ഇടത് മുന്നണിയിൽ വൻ പ്രതിസന്ധി. കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു.......
കൊച്ചി : കേരളത്തെ പാടെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ചും തൊഴിലാളി വിരുദ്ധവും ദേശവിരുദ്ധവുമായ ബഡ്ജറ്റ് നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എഐടിയുസി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജില്ലാ കൗൺസിലിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മാർച്ചിനു ശേഷം നടന്ന ധർണ്ണ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : ഹാർട്ട് ഫെയിലർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എച്ച്എഫ്എഐ)
11-ാമത് ദേശീയ സമ്മേളനം എച്ച്.എഫ്. എ. -2025 ഫെബ്രുവരി 7 മുതൽ 9 വരെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കും.
ഹൃദയത്തിന്റെ പമ്പിങ്ങ് പ്രവര്‍ത്തനം തകരാറിലായി സംഭവിക്കുന്ന ഹാര്‍ട്ട് ഫെയില്യര്‍ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്നതാണ് സമ്മേളനം.
ഹാർട്ട് ഫെയിലർ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യൻ സൊസൈറ്റി ഓഫ് ഹാർട്ട് ഫെയിലർ, ഏഷ്യൻ ഹാർട്ട് സൊസൈറ്റി, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ, ജെസിവിഎ എന്നീ സംഘാനകളുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തുക വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കമെന്ന് സൂചന. മറ്റന്നാൾ ധനമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ......
കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സ് റീട്ടെയില്‍ നെറ്റുവര്‍ക്കായ മൈജിയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിന്‍ അണ്‍ബോക്സിംഗ് ഇവന്റായി ഗ്യാലക്സി എസ്25 സീരീസ് അവതരിപ്പിച്ച് സാംസങ്. മൈജി എസ്25 മെട്രോ - എഐയുടെ ഗ്യാലക്സിയിലേക്ക് ഒരു യാത്ര എന്നായിരുന്നു പരിപാടിയുടെ പേര്.
ഒരു മണിക്കൂര്‍ നീണ്ട മെട്രോ റൈഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ലൈവ് ഡെമോണ്‍സ്ട്രേഷനും ക്യു ആന്‍ഡ് എ സെഷനുമുണ്ടായി. ......
തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനം ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.......
തമിഴിൽ 'ഇറുതിചുട്രു', 'സൂരറൈ പോട്രു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി 'പരാശക്തി' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ഈയിടെ റിലീസായി വമ്പൻ വിജയമായ ശിവകാർത്തികേയന്റെ 'അമരൻ' എന്ന ചിത്രം പോലവേ 'പരാശക്തി'യും ഒരു ബയോപ്പിക്കായാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം വില്ലനായി രവി മോഹനും (ജയം രവി), നായികയായി ശ്രീ ലീലയും, മറ്റൊരു പ്രധാന കഥാപാത്രത്തിൽ അഥർവയുമാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വരുന്ന മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനായി മലയാളി നടനായ ഉണ്ണി മുകുന്ദനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമീപിച്ചെന്നും, ഉണ്ണി മുകുന്ദനുമായി നടന്ന ചർച്ചയിൽ താരം 'പരാശക്തി'യിൽ അഭിനയിക്കാൻ സമ്മതിച്ചെന്നുമുള്ള വാർത്തകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ......
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ലൈംഗിക പീഡനത്തിനിരയാക്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ദാരുണ സംഭവമുണ്ടായത്.......
കൊൽക്കത്ത: ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ വിവാഹം കഴിച്ച വീഡിയോ വിവാദമായതിന് പിന്നാലെ വനിതാ പ്രൊഫസർ ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതായി സർവകലാശാല രജിസ്ട്രാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ അധ്യാപികയാണ് വിവാദത്തിൽപെട്ടത്.
നാദിയിലെ മൗലാന അബുൾ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുൻ മേധാവി പായൽ ബാനർജിയാണ് ജോലി ഉപേക്ഷിക്കുന്നത്. ......
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം. ......