കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തി വിപിഎസ് ലേക്ഷോറിലെ പഠനം. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് പുതിയ നിർണായക കണ്ടെത്തൽ. പുകയിലയോ മദ്യ ഉപയോഗമോ ക്യാൻസർ രോഗികളിൽ സാധാരണയായി കാണാറുണ്ട്, എന്നാൽ ഇപ്പോൾ ഈ ശീലങ്ങൾ ഇല്ലാത്തവരിലും ഓറൽ ക്യാൻസർ രോഗം കണ്ടെത്തുന്നത് വർദ്ധിച്ചു.
ഈയടുത്ത വർഷങ്ങളിൽ കണ്ടെത്തിയ ഓറൽ ക്യാൻസർ കേസുകളിൽ 57% പേരും മുൻപ് പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളാണ്. പുതിയ ഡാറ്റ പ്രകാരം 61% കേസുകൾ നാവിലെ ക്യാൻസറുകളും 19% കേസുകൾ ബക്കൽ മ്യൂക്കോസയിലാണെന്നും പഠനം കാണിച്ചു. കൂടാതെ, 3% കേസുകൾ വായയുടെ അടിഭാഗത്തും 3% താഴത്തെ ആൽവിയോളസിലും ഒരു ശതമാനം മുകളിലെ ആൽവിയോളസിലുമാണ്.
2014 ജൂലൈ മുതൽ 2024 ജൂലൈ വരെയുള്ള പത്ത് വർഷത്തിനിടെ 515 രോഗികളിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ആശുപത്രി ഈ കണ്ടെത്തൽ നടത്തിയത്.
രോഗബാധിതരിൽ 75.5% പുരുഷന്മാരും 24.5% സ്ത്രീകളുമാണ്. ......
ഏഴ് വയസുകാരന്റെ മുറിവ് ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെൻഡ് ചെയ്തു. കർണാടകയിലാണ് സംഭവം.......
ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകുകയാണ്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ഇവിടെ പുരോഗമിക്കുന്നു.......
ഇത്തവണയും കേരളം പത്മ പുരസ്കാരങ്ങൾക്കായി നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രസർക്കാർ തള്ളി. മമ്മൂട്ടിയും കെ എസ് ചിത്രയും പ്രൊഫ.......
കോട്ടയം: പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന വ്യാജേന വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അനന്തകൃഷ്ണന് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഈ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ......
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 215 സീറ്റിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഇത്രയേറെ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ......
കൊളംബോ: ശ്രീലങ്കയിൽ അവധി ആഘോഷിക്കാനെത്തിയ യുവതികളുടെ മരണത്തിൽ ദുരൂഹത. ബ്രിട്ടിഷ് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ എബോണി മക്കിന്റോഷ് മരിച്ചതിന് പിന്നാലെ ഇതേ ഹോസ്റ്റലിൽ താമസിച്ചിരുന്ന ജർമ്മൻ വനിതയും മരിച്ചെന്നാണ് റിപ്പോർട്ട്. ......
രൂപക്കെതിരെ ഡോളർ കരുത്താർജ്ജിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് ഗുണകരമാകുമെന്ന നീതി ആയോഗ് മുൻ വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ അഭിപ്രായം സാമാന്യ ബോധത്തിന് മനസിലാകുന്നതല്ല. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സാമ്പത്തിക വിദഗ്ധനായ രാജീവ് കുമാർ രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തിന് നല്ലതല്ലെന്ന അഭിപ്രായം പങ്കുവെച്ചത്. രൂപ കൂടുതൽ കരുത്തു നേടുന്നത് രാജ്യത്തെ മധ്യവർഗത്തിന് മാത്രമാണ് ഗുണകരമെന്നാണ് രാജീവ് കുമാറിന്റെ പക്ഷം. ......
കർണാടകത്തിൽ മൈക്രോ ഫിനാൻസ് രംഗത്തെ കൊടുംചൂഷണവും തട്ടിപ്പും തടയാനായി കർശന വ്യവസ്ഥകളടങ്ങിയ ഓർഡിനൻസ് ആണ് തയ്യാറാവുന്നത്. കഴിഞ്ഞ ആഴ്ച മന്ത്രിസഭ ചർച്ച ചെയ്ത ഡ്രാഫ്റ്റിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ......