ചെങ്ങന്നൂർ: ചരിത്ര, പുരാവസ്തു, വാനനിരീക്ഷണ, പ്രാചീനലിപി പഠന ശാഖകളിൽ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ പണ്ഡിതൻ ചെങ്ങന്നൂർ കീഴ്ച്ചേരി മേരിൽ തേരകത്ത് ടി.കെ. ജോസഫിന്റെ 142-ാം ജന്മവാർഷിക അനുസ്മരണവും സ്മാരക അവാർഡ് ദാനവും 16-ന് നടക്കും. ......
വെൺമണി: വെൺമണി മാർത്തോമ്മാ സ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ ,ഐ റ്റി മേളകൾ നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീകുമാർ എസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വെണ്മണി ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ്പ്രസിഡണ്ട് വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു . ......
കൊച്ചി: അനാരോഗ്യകാലത്തുപോലും ജനങ്ങളുമായി നിരന്തര ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു പി.പി. തങ്കച്ചനെന്ന് മുന്‍മന്ത്രി കെ. ബാബു.......
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടാൻ ഇനി റോഡ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും മാത്രം മതിയാകില്ല. ലൈസൻസ് പരീക്ഷാ രീതിയിൽ നിർണായക മാറ്റവുമായി ഗതാഗത വകുപ്പ്. ......
കൊച്ചി: യഥാർഥ മനുഷ്യ മസ്തിഷ്കവും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രീയ പ്രദർശനങ്ങളും നേരിൽ കാണാനുള്ള അവസരം ഒരുക്കുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബ്രെയിൻ എക്സിബിഷൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കൗതുകക്കാഴ്ചയാകുന്നു. ICTN 2026-ന്റെ ഭാഗമായി കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
പൂർണ മനുഷ്യ മസ്തിഷ്കം, മസ്തിഷ്കത്തിന്റെ പകുതി ഭാഗങ്ങൾ, വിവിധ ഭാഗങ്ങളുടെയും പാളികളുടെയും മാതൃകകൾ, സുഷുമ്നാ നാഡി, വിവിധ ജന്തുക്കളുടെ മസ്തിഷ്കങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ......
ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയ മുന്നേറ്റവുമായി സിപിഎം. ബീക്കാനർ ജില്ലയിലെ നോഖ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണവും സ്വന്തമാക്കി സിപിഎം ചരിത്രത്തിലാദ്യമായി നഗരസഭാ ഭരണം പിടിച്ചെടുത്തു. ......
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പ് ഛാത്ര പരിഷത്ത്, ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വിവിധ കാര്യപരിപാടികളും അഖില കേരള ക്വിസ് മത്സരവും നടത്തി. ഛാത്രപരിഷത്ത് പ്രസിഡന്റ് ഷബാന എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാനറ ബാങ്ക് ഒഫിഷ്യല്‍ ലാംങ്ഗേജ് സീനിയർ മാനേജർ, ശ്രീ. ......

കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസറിന് സമ്മാനിക്കുമെന്ന് പ്രസിഡണ്ട് കെഎം വർഗീസ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തെ പ്രഥമ പ്രസ് ക്ലബ് ആയ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറുമായ കെ എം നാസർ അയിരൂർപാടം മുടിക്കൽ സ്വദേശിയാണ്.കേരള സ്റ്റേറ്റ് സ്പീച്ച് ഫൗണ്ടേഷൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി, കേന്ദ്ര-സംസ്ഥാന സർക്കാരിൻറെ അൻപ് സ്പർശം അപ്രീസിയേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കേന്ദ്രസർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭ ഉന്നത ഗവേണിംഗ് കൗൺസിൽ അംഗം, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, എംഎസ്എസ് പെരുമ്പാവൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ പഠന കേന്ദ്രം ട്രഷറർ, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡിഫറെൻറ് ഏബിൾഡ് പീപ്പിൾസ് ലീഗ് ദക്ഷിണ കേരള വെൽഫെയർ കോഡിനേറ്റർ തുടങ്ങി ജീവകാരുണ്യ ദേശീയോദ്ഗ്രഥന സാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.ലൈല ബീവിയാണ് ഭാര്യ, ഇന്ത്യൻ ആർമി മിലിറ്ററി നഴ്സിംഗ് വിദ്യാർഥിനി റീമ മോൾ കെ എൻ, പരിമിതികളെ അതിജീവിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി കർണാടക സംഗീതത്തിൽ ബിരുദം നേടിയ കാലടി സർവകലാശാല മുഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനി കെ എൻ റിദമോൾ എന്നിവർ മക്കളാണ്. അയിരൂർപാടം കുമ്പശേരി വീട്ടിൽ കെകെ മൈതീന്റെയും ഫാത്തിമയുടെയും മകനാണ് കെ എം നാസർ. ......
ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍ താന്‍ എങ്ങനെ പാര്‍ട്ടി നേതാവാകുമെന്ന് ഗോവിന്ദന് ചോദിച്ചു. ......