കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം വർഷംതോറും കടുത്ത അവസ്ഥയിലെത്തുമ്പോൾ, സമഗ്രമായ ഇടപെടലുകൾ ആവശ്യമാണ്. ഈ പ്രശ്നം നിയന്ത്രിക്കാനും, മനുഷ്യത്വം നിലനിർത്തിക്കൊണ്ട് വന്യജീവി സംരക്ഷണവും ഉറപ്പാക്കാനുമായി 10 ദൗത്യങ്ങൾ രൂപീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ......
പാലക്കാട് പുതുപ്പരിയാരത്ത് ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സ്ത്രീസുഹൃത്തും അറസ്റ്റിൽ. കല്ലടിക്കോട് കണക്കപ്പാടം വീട്ടിൽ റിൻസിയ (22)യുടെ മരണത്തിലാണ് ഭർത്താവ് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി ഷാജിത മൻസിലിൽ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കൽപറമ്പ് ചുങ്കം ജംസീന (33) എന്നിവരെ ഹേമാംബികനഗർ പോലീസ് അറസ്റ്റുചെയ്തത്. ......
കോഴിക്കോട് നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് പിടിയിലായത്. പുലർച്ചെ 2.30ന് പട്രോളിങ്ങിനിടെയാണു ചേവായൂർ പൊലീസ് എടിഎം കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലെത്തിയത്.......
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഡിഎഫിന്റെ ഹർത്താൽ. ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ സംഘർഷാവസ്ഥ. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യത. ഉത്തരവാദപ്പെട്ട പദവികള്‍ വന്നുചേരും. ചുറ്റുപാടുകള്‍ മെച്ചപ്പെടും.......
ചേര്‍ത്തല : യുവതിയുടെ ദുരുഹ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ആക്രമിച്ചതിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡിൽ പണ്ടക ശാലാപറമ്പില് സോണി (48) യെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്സോണിയുടെ ഭാര്യ സജി(46)യുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി ഈ മാസം ഒൻപതിന് അടക്കം ചെയ്ത മൃതദേഹം പരാതിയെ തുടര്‍ന്ന് കല്ലറ തുറന്നു പൊലീസ് പുറത്തെടുക്കുകയായിരുന്നു തലയ്ക്ക് പരുക്കേറ്റ സജി ഒരു മാസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഞായറാഴ്ച രാവിലെ 7.30നാണ് മരിച്ചത്. തുടര്‍ന്ന് വൈകിട്ട് മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിക്കൂകയും ചെയ്തിരുന്നു ജനുവരി എട്ടിനു രാത്രി പത്തിനു ശേഷമാണ് സജിയെ തലക്കു പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പി ച്ചത്.വീട്ടിലെ സ്റ്റെയര്‍ കെയ്സില് നിന്നും വീണതായാണ് ആശുപത്രി അധികൃതരെ ധരിപ്പിച്ചിരുന്നത്
അതിനാൽ ദൂരൂഹത സംശയിച്ചിരുന്നില്ല. ......
ബെംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ - 2 ൻ്റെ മാതൃക എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. തേജസ് എയർക്രാഫ്റ്റിൻ്റെ വികസിത രൂപമായ എംകെ - 2 കൂടുതൽ ശക്തിയേറിയ ഒറ്റ എൻജിനിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ പോർവിമാനമാണ്.ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും ഉൾക്കൊള്ളുന്ന എം കെ 2 വ്യോമ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും. ......
കൊച്ചി: എൻസിപി-എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതും കേരള രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയായതും സ്വയം വരുത്തിവെച്ച ദുർഗതിയാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. എല്ലാകാലത്തും അധികാരത്തിൽ തുടരണമെന്ന് ഒരാൾ വാശി പിടിച്ചാൽ എങ്ങനെയാണ് അത് സാധ്യമാകുക. ......
കൊച്ചി : ലോകത്തെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മാതാക്കളായ എല്‍ജി എക്വുപ്മെന്റ്സ് (BSE: 522074 NSE: ELGIEQUIP) തങ്ങളുടെ നൂതന കംപ്രസ്ഡ് എയര്‍ സ്റ്റബിലൈസേഷന്‍ ടെക്നോളജി അവതരിപ്പിച്ചു. കാര്യക്ഷമതയില്ലായ്മ, അടിക്കടിയുണ്ടാകുന്ന ലോഡ്, അണ്‍ലോഡ് സൈക്കിളുകളാല്‍ സംഭവിക്കുന്ന അമിത തേയ്മാനം എന്നിങ്ങനെ കംപ്രസറിന്റെ സ്ഥായിയല്ലാത്ത പ്രകടനത്തിന് കാരണമാകുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുക എന്നതാണ് സ്റ്റബിലൈസര്‍ സിസ്റ്റം ലക്ഷ്യമിടുന്നത്. ......