തിരുവനന്തപുരം: ഹാരി ഹൗഡിനിയുടെ മാന്ത്രിക ജീവിതത്തെക്കുറിച്ച് ഗോപിനാഥ് മുതുകാട് എഴുതിയ ഹാരി ഹൗഡിനി-വിസ്മയ ജീവിതം എന്ന പുസ്തകം ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. അസാധ്യമായ ബന്ധനങ്ങളില്‍നിന്നും പൂട്ടിയ അറകളില്‍നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് ലോകത്തെ വിസ്മയിപ്പിച്ച ഹാരി ഹൗഡിനിയുടെ ജീവിത യാത്രയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ......
അശ്വതി: മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച വസ്തുക്കൾ സ്വന്തമാക്കാൻ സാധിക്കും.......
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പിൽ മുത്തമിട്ടത്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ അസാധാരണ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി ‘ജനകീയ കുറ്റവിചാരണ’ സംഘടിപ്പിച്ചു. ......
ചണ്ഡീഗഢ്: സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ ആറുവയസ്സുകാരിക്കു നേരെ എട്ടുവയസ്സുകാരന്റെ ക്രൂരമായ ആക്രമണം. ഹരിയാനയിലെ പഞ്ച്കുളയിലാണ് സംഭവം.......
തിരുവനന്തപുരം: വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ വേണാടിനു മുൻപ് ഒരു ട്രെയിൻ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കെ, കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടിയ റെയിൽവേയുടെ നടപടി പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നു. നവംബർ ഒന്ന് മുതൽ കോട്ടയത്തുനിന്ന് വൈകിട്ട് 5.40ന് കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന മെമു സർവീസ് ഇല്ലാതാകുന്നതോടെ യാത്രക്കാർക്ക് ദീർഘനേരം കാത്തിരിക്കേണ്ടിവരുമെന്നാണ് പരാതി.
നിലവിലെ ക്രമീകരണമനുസരിച്ച് എറണാകുളത്തുനിന്ന് കോട്ടയത്തെത്തുന്ന മെമു വൈകിട്ട് 6.45നാകും എത്തുക. ......
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റായി മാറിയാൽ ഇന്ത്യ നിർദേശിച്ച 'മുരാസു' എന്ന പേരിലാകും ഇത് അറിയപ്പെടുക. ......
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലെ ആരോപണം. ......
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും ഫാർമാകെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ പരിപാടിയായ ‘പിങ്ക് ടോക്സ്’ ശ്രദ്ധേയമായി. സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങളിലൂടെ ആത്മവിശ്വാസം പകരുക എന്നിവ ലക്ഷ്യമിട്ട പരിപാടിയിൽ 60 ഓളം പേർ പങ്കെടുത്തു. ......
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിൽ ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സാജു (64), ഭാര്യ അനു (59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്.......