ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ അങ്കണത്തെ മനംകവരുന്ന കലാ-സാംസ്കാരിക വസന്തത്തിലാറാടിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി). അനുബന്ധ മലയാളി സംഘടനകളുമായി ചേർന്ന് സംഘടിപ്പിച്ച 2026-ലെ കേരളപ്പിറവി ആഘോഷങ്ങൾ വർണ്ണാഭമായി.
ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും നാടൻ കലാസൃഷ്ടികളുടെ ദൃശ്യവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ......
ദോഹ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 31ന് ദോഹയിലെ അൽ മുഫ്താ റെന്റ് എ കാർ മീറ്റിങ് ഹാളിലായിരുന്നു പരിപാടി. ......
ദോഹ: ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയായ 'നാഖിലാത്' (Nakilat) തങ്ങളുടെ സമുദ്ര കപ്പൽവ്യൂഹം (Fleet) വികസിപ്പിക്കുന്നതിന്റെ ഭാഗമായി 9 പുതിയ കപ്പലുകൾക്ക് കൂടി പേരിട്ടു. ദക്ഷിണ കൊറിയയിലെ എച്ച്.ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹാൻവ ഓഷ്യൻ, എച്ച്.ഡി ഹ്യുണ്ടായ് സാംഹോ എന്നീ കപ്പൽ നിർമ്മാണ ശാലകളിൽ വെച്ചാണ് കപ്പലുകളുടെ നാമകരണ ചടങ്ങ് നടന്നത്.
കമ്പനിയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ദ്രവീകൃത പ്രകൃതിവാതക (LNG) വിതരണം കാര്യക്ഷമമാക്കുന്നതിനുമുള്ള ദീർഘകാല തന്ത്രപ്രധാന നീക്കത്തിന്റെ ഭാഗമാണിത്.പുതിയതായി പേരിട്ട 9 കപ്പലുകളിൽ 7 എണ്ണവും ദ്രവീകൃത പ്രകൃതിവാതക (LNG) ഗതാഗതത്തിനുള്ളവയാണ്. ......
ദോഹ:സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ശൂറ കൗൺസിലിന്റെ പ്രതിവാര സമ്മേളനം കൗൺസിൽ ആസ്ഥാനത്തെ 'തമീം ബിൻ ഹമദ് ഹാളിൽ' വെച്ച് നടന്നു.
അറേബ്യൻ ഗൾഫിൽ പര്യവേക്ഷണം നടത്തുകയായിരുന്ന ഖത്തരി എൽ.എൻ.ജി (LNG) ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തെ യോഗത്തിൽ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിച്ചു. സമുദ്രഗതാഗത സുരക്ഷയ്ക്കും ആഗോള ഊർജ്ജ വിതരണത്തിനും ഇത് ഗുരുതരമായ ഭീഷണിയാണെന്ന് കൗൺസിൽ ചൂണ്ടിക്കാണിച്ചു. ......
നവംബർ മാസം ചില രാശിക്കാർക്ക് സാമ്പത്തികമായി ഏറെ അനുകൂലമായിരിക്കുമെന്നാണ് ജ്യോതിഷഫലങ്ങൾ സൂചിപ്പിക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ തന്നെ കർക്കിടകത്തിൽ ചന്ദ്രനും ചൊവ്വയും ഒന്നിച്ചെത്തിയതോടെയാണ് ലക്ഷ്മിയോഗം രൂപപ്പെട്ടതെന്നാണ് ജ്യോതിഷത്തിലെ വിലയിരുത്തൽ. ......
വളരെയേറെ ഉത്തരവാദിത്തങ്ങളും അധികാരങ്ങളുമുള്ള ഭരണഘടനാസ്ഥാപനമാണ് വഖഫ് ബോർഡ്. സ്വയം ഭരണാവകാശമുള്ള സ്ഥാപനമെന്ന സവിശേഷതയും വഖഫ് ബോർഡിനുണ്ട്.......
ദോഹ: ദോഹ മെട്രോയുടെ പ്രമുഖ ഇന്റർചേഞ്ച് സ്റ്റേഷനായ അൽ ബിദ്ദ മെട്രോ സ്റ്റേഷൻ ഇന്ന് (നവംബർ 3, ചൊവ്വാഴ്ച) താൽക്കാലികമായി അടച്ചിടുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. വൈകീട്ട് 8:00 മണി മുതൽ അന്നത്തെ സർവീസ് അവസാനിക്കുന്നത് വരെയാണ് സ്റ്റേഷന്റെ പ്രവർത്തനം നിർത്തിവെക്കുന്നത്.
സ്റ്റേഷൻ അടച്ചിടുന്നത് ദോഹ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലെ സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ട്. ......
ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ 300 രൂപയിലെത്തി. ......
കാലാവസ്ഥാവ്യതിയാനവും മത്സ്യമേഖലയിലെ വെല്ലുവിളികളും ചർച്ചയാകും
കൊച്ചി: മാറുന്ന കാലാവസ്ഥയും മത്സ്യമേഖലയുടെ ഭാവിയും ചർച്ച ചെയ്യുന്നതിനായി 30 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന രാജ്യാന്തര സിമ്പോസിയം നവംബർ നാല് മുതൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങും.
കാലാവസ്ഥ വെല്ലുവിളികൾക്കിടയിൽ സമുദ്ര ആവാസവ്യവസ്ഥയും മത്സ്യബന്ധന മേഖലയും സംരക്ഷിക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ത്രിദിന ട്രെവർ-സഫാരി സിമ്പോസിയം ഊന്നൽ നൽകും.
സമുദ്രോപരിതല താപനിലയിലെ വർധനവ്, കാലവർഷത്തിലെ മാറ്റം, ചുഴലിക്കാറ്റ് പോലുള്ള തീവ്രകാലാവസ്ഥാ സംഭവങ്ങൾ, സമുദ്ര ജൈവവൈവിധ്യം എന്നിവ മുതൽ പരമ്പരാഗത കടലറിവുകൾ വരെയുള്ള വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചായകും.
മത്സ്യസമ്പത്ത് കൃത്യമായി മനസ്സിലാക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനും ഉപഗ്രഹസാങ്കേതികവിദ്യകളുടെ സാധ്യതകൾ പരിശോധിക്കും. കാലാവസ്ഥാ പ്രതിരോധ മത്സ്യബന്ധനരീതികൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കും. ......