ആലപ്പുഴ :തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലയിലെ വിദ്യാർത്ഥിയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് എജിഎം ഉം ആയ കൃഷ്ണപ്രസാദ് എസ് ന് പി.എച്ച്.ഡി ലഭിച്ചു.വൈദ്യുതി ഉപഭോഗം കുറച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങൾ പരമ്പരാഗത ടിഐജി വെൽഡിംഗിന് സുസ്ഥിരമായ ബദൽ മാർഗം നിർദേശിക്കുന്നു. കുസാറ്റിൽ നിന്നും പി.എച്ച്.ഡി നേടുന്ന കൊച്ചിൻ ഷിപ്പ്യാർഡ് ഉദ്യോഗസ്ഥനാണ് കൃഷ്ണപ്രസാദ്. ......
കൊച്ചി: നാവികരുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന സൗത്ത് അമേരിക്കയിലെ ഹോൺ മുനമ്പ് ചുറ്റി ലെഫ്റ്റനൻ്റ് കമാൻഡർമാരായ കെ.ദിൽനയും എ.രൂപയും ചരിത്രം കുറിച്ചു.2024 ഒക്റ്റോബർ രണ്ടിന് ഗോവയിൽ നിന്ന് നാവികസേനയുടെ പായ്ക്കപ്പലായ ഐഎൻസ് താരിണിയിൽ തുടങ്ങിയ ലോകപര്യടനത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇരുവരും വിജയകരമായി ഹോൺ മുനമ്പ് ചുറ്റിയത്.പസിഫിക് - അറ്റ്ലാൻ്റിക് സമുദ്രങ്ങളുടെ സംഗമ വേദിയാണ് കേപ് ഹോൺ. ആഴം നിറഞ്ഞതും അപകടകരവുമായ ഡ്രേക്ക് ജലപാത പിന്നിട്ടാണ് ഐ എൻ എസ് താരിണി ഹോൺ മുനമ്പിലെത്തിയത്. ......
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി.സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. ......
അരൂർ - തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ.......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ......
കോഴിക്കോട്: വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള വലിയ പ്രചാരണങ്ങൾ നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ......
കോട്ടയം ഗാന്ധിനഗർ സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളുടെ തുടർപഠനം തടയുമെന്ന് നഴ്സിങ് കൗൺസിൽ. ഇക്കാര്യം കോളജ് അധികൃതരെ അറിയിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. ......
ചെന്നൈ: തീർത്ഥാടന പട്ടണമായ തിരുപ്പറൻകുണ്ഡ്രത്തിൻ്റെ സമാധാനത്തിനും സൗഹാർദത്തിനും വിഘാതം ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി. തലമുറകളായി ഹിന്ദുക്കളും മുസ്ലീങ്ങളും ജൈനരും ഒരുമിച്ച് ആരാധന നടത്തുന്ന പ്രദേശമാണ് തമിഴ്നാട്ടിലെ മധുര നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പറൻകുണ്ഡ്രം. ......
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ പെട്ടെന്ന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മാർച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. ......