കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പത്താമത് ബിരുദദാന ചടങ്ങ് കൊച്ചിയിലെ ആസ്ഥാനത്ത് നടന്നു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ചാൻസിലർ ആയി നിയമിതനായ ശേഷം പങ്കെടുക്കുന്ന ആദ്യ ബിരുദദാന ചടങ്ങായിരുന്നു ഇത്. ......
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ, നിർമ്മാതാക്കളിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം സൂര്യ നായകനാകുന്ന 'റെട്രോ'യാണ്. ......
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നിരവധി തവണയാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. രേണുവിന്റെ നിലപാടുകളെയും പ്രതികരണങ്ങളെയും രൂക്ഷമായി വിമർശിച്ചാണ് പ്രതികരണങ്ങൾ ഉണ്ടാകാറുള്ളത്. ......
കണ്ണൂർ: കണ്ണൂരിൽ സിപിഎം പരിപാടി ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മോർണിങ് വാക്ക് പരിപാടിയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തത്. ......
ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ഡീപ്സീക്കിന് ദക്ഷിണ കൊറിയയിൽ വിലക്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാരോപിച്ചാണ് നടപടി. ......
കേരളത്തെയും നരേന്ദ്ര മോദിയേയും പുകഴ്ത്തിയ ശശി തരൂരിനെതിരെ തത്ക്കാലം നടപടിയുണ്ടാകില്ല. തരൂരിനെതിരെ നടപടിയെടുത്ത് ശത്രുക്കൾക്ക് ആയുധം നൽകേണ്ടതില്ല എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ......
മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കാൻ ധാരണയായി.......
അമൃത്സർ: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തുന്നത് മാനുഷിക പരിഗണനകൾ പോലും നൽകാതെയെന്ന വിമർശനം ശക്തമാകുന്നു. സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാൻ പോലും അനുവദിച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് സീറ്റിൽ ബന്ധിച്ചുമാണ് അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്.
അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിയപ്പോൾ തങ്ങളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്നത്. അമേരിക്കയിൽ പിടിയിലായതിന് പിന്നാലെ തന്നെ തങ്ങളുടെ തലപ്പാവ് അഴിച്ചുമാറ്റിയെന്നും ഇവർ പറയുന്നു. ......
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത് ലാൽ -കൃപേഷ് -ഷുഹൈബ് രക്ത സാക്ഷി ദിന ത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.ധീര രക്ത സാക്ഷികള്ക്ക് പുഷ്പാർച്ചന നടത്തി ആരംഭിച്ച അനുസ്മരണ ചടങ്ങില് മുഖ്യാതിഥി ആയി പങ്കെടുത്ത കാസർഗോഡ് ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ സംഘടനയായ ഖിഫ് ഈയിടെ അന്തരിച്ച പൗരപ്രമുഖനും ദീർഘ കാലം ഖിഫ് സാരഥിയുമായിരുന്ന കെ മുഹമ്മദ് ഈസയുടെ പേരിൽ ഈ വർഷം മുതൽ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഖിഫ് സംഘടിപ്പിച്ച മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ആണ് ഈസ മെമ്മോറിയൽ സൂപ്പർ ലീഗിന്റെ പ്രഖ്യാപനം നടത്തിയത്. ......