ടെൽ അവീവ്: നാല് ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിനു കൈമാറി. രണ്ട് കുട്ടികളുടെ മൃതദേങ്ങഹൾ ഉൾപ്പെടെയാണ് ഹമാസ് കൈമാറിയത്. ഷിരി ബിബാസ്, ഇവരുടെ രണ്ട് ആൺകുട്ടികൾ, 83 വയസുകാരനായ ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് തിരികെ നൽകിയത്. ......
കൊച്ചി: പിണറായി സർക്കാരിൻ്റെ രണ്ടാമൂഴത്തിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻ്ററിൽ വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും.
ഉച്ചകോടി ആരംഭിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഇടത് സർക്കാരിന് കീഴിൽ കേരളത്തിലുണ്ടായ വ്യവസായ വളർച്ചയെ പറ്റിയുള്ള കോൺഗ്രസ് പ്രവർത്തക സമിതിയംഗവും എംപിയുമായ ശശി തരൂരിൻ്റെ പരാമർശം വലിയ വിവാദത്തിനിടയാക്കിയിരുന്നു. ......
ന്യൂഡൽഹി: ദക്ഷിണേഷ്യൻ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ (സാബ) മൂന്നാമത് വനിതാ യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ നയിക്കുക മലയാളി യുവതി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ശ്രീകല റാണി ആണ് ഇന്ത്യയെ നയിക്കുക. ......
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്നാട്ടിൽ 4 മരണം എന്ന തലകെട്ടുള്ള ഒരു പത്രത്തിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പ്രചരിക്കുന്ന വാർത്ത ഇങ്ങനെ:
ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനിവാസികളായ മുത്ത് പാണ്ടി(06),കണ്ണപ്പൻ (28), രാജി മോഹൻ(38) വീരപ്പൻ മുത്തു(10) എന്നിവരാണ് മരിച്ചത്. ......
കൊല്ലം: മുസ്ലിം ലീഗ് നേതാവ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം ശൂരനാട് സ്വദേശി അബ്ദുൾ വഹാബി(65)നെതിരെയാണ് പരാതി. ......
കൊച്ചി: നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ കെബിസി ഗ്ലോബല്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും. അംഗീകൃത മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും കെബിസി ഗ്ലോബലിന്റെ പേര് ധരന്‍ ഇന്‍ഫ്ര-ഇപിസി അല്ലെങ്കില്‍ കമ്പനികളുടെ രജിസ്ട്രാര്‍ അംഗീകരിച്ച മറ്റൊരു പേരാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.
യുകെയിലെ അനുബന്ധ സ്ഥാപനമായ കെബിസി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ചെയര്‍മാനായി നരേഷ് കര്ദയെ കമ്പനി നിയമിച്ചു . ......
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് എലപ്പുള്ളിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ......
കർണാടക : ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുള്ള ജാതി സെൻസസ് റിപ്പോർട്ട് അടുത്ത മാസം ഏഴിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പായി പുറത്തുവിടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ബജറ്റ് കൂടിയാലോചനകളുടെ ഭാഗമായി പിന്നോക്കവിഭാഗം പ്രതിനിധികളുമായി ചർച്ച നടത്തവെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രസ്താവന നടത്തിയത്. ......
ബെംഗളൂരു: ഭർതൃമാതാവിനെ കൊലപ്പെടുത്താൻ ഡോക്ടറോട് മരുന്നാവശ്യപ്പെട്ട യുവതിക്കെതിരെ കേസ്. ബെംഗളൂരു സഞ്ജയ് നഗറിലെ ഡോക്ടർ സുനിൽ കുമാറിനാണ് യുവതി കൊലപ്പെടുത്താനുള്ള മരുന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ചത്. സഹാനയെന്നാണ് യുവതി പരിചയപ്പെടുത്തിയത്. ......
കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. പുഴാതി വില്ലേജ് ഓഫീസറായിരുന്ന പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്. ......