കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കുന്നു. പ്രശസ്ത കാർഡിയോതൊറാസിക് സർജൻ .ഡോ.വി.വി ബാക്ഷി ഉദ്ഘാടകനാകുന്ന ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുകൂടുന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. ......
ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലേക്കെത്തുന്നു. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി: കേരളത്തിൽ റോഡ് വികസനമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ വസ്ത്ര വിപണന ബ്രാന്‍ഡായ ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തെയും ഷോറൂം പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പാരമ്പര്യത്തിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും 77 വര്‍ഷങ്ങള്‍ പിന്നിട്ടാണ് പ്രതിബദ്ധതയുടെ പുതിയ ഘട്ടത്തില്‍ ജയലക്ഷ്മി പ്രവേശിക്കുന്നത്. വിവാഹ വസ്ത്രങ്ങളും ഉത്സവകാല വസ്ത്രങ്ങളും ലഭ്യമായ വിപുലമായ ഷോറൂമില്‍ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും മനോഹാരിതയും മികവുറ്റ ശില്പനൈപുണ്യവും ഒന്നിച്ചു ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ അത്യുജ്ജ്വല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ......
കൊച്ചി: കേരളത്തിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതിര ഗ്രൂപ്പിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ......
കൊച്ചി: മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. മസ്തകത്തിൽ പരിക്കേറ്റതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി കോടനാട്ട് ചികിത്സ നൽകിവരവെയാണ് ആന ചരിഞ്ഞത്. ......
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര ഫൈനലിനരികെ. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡാണ് നേടാനായത്.......
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചങ്കിൽ തറച്ച മുള്ളായിരുന്നു മുഡ കേസ്. മൈസൂരു നഗര വികസന അതോറിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കോടികൾ വിലമതിപ്പുള്ള പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനധികൃതമായി ലഭ്യമാക്കി എന്നതാണ് കേസ്. ......
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ചോറോടാണ് സംഭവം.......
തിരുവനന്തപുരത്ത് 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് അറസ്റ്റിലായത്. ......