കൊച്ചി : പ്രമുഖ ഇൻഷുറൻസ് ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യവനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ ആരംഭിച്ചു. കൊച്ചി എം.ജി.......
തമിഴിൽ നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകി പിന്നീട് ബോളിവുഡിലും പ്രവേശിച്ച് ഷാരൂഖാനെ നായകനാക്കി 'ജവാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രം നൽകിയ സംവിധായകനാണ് അറ്റ്ലി. 1000 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച ജവാനെ തുടർന്ന് അറ്റ്ലി തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ......
വൈപ്പിൻ : കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാലിപ്പുറത്തെ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ബിജെപി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.വളപ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു..
മണ്ഡലം പ്രസിഡണ്ട് എ എസ് ഷിനോസ് അധ്യക്ഷത വഹിച്ചു.
വൈപ്പിൻ ജനത അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ നരകയാതനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊണ്ണൂറുകൾ മുതൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമ ത്തിന്റെ രൂക്ഷതയിൽ നിന്നും വൈപ്പിൻ ജനതയ്ക്ക് ഇതുവരെ മോചനം ലഭിച്ചില്ല.കോടിക്കണക്കിന് രൂപ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി ചെലവഴിച്ച മുരുക്കുംപാടം,ഞാക്കൽ,അണിയൽ ജലസംഭരണികൾ പ്രവർത്തന സജ്ജമാക്കിയാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.വേനൽ കടുത്തതോടെ മഞനക്കാട്, നെടുങ്ങാട് പോലെയുള്ള കിഴക്കൻ പ്രദേശങ്ങളിലും തീരദേശ ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ......
മലപ്പുറം: താനൂരിൽ പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി 24 മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടികളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെ കാണാതായത്. ......
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കവെ വാർത്തകളിൽ നിറയുന്നത് സ്ഥലം എംഎൽഎ എം മുകേഷിന്റെ അസാന്നിധ്യമാണ്. സാധാരണ നിലയിൽ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎൽഎ പാർട്ടിക്കാരനാണെങ്കിൽ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായി മുൻനിരയിൽ തന്നെ ഉണ്ടാകേണ്ടതാണ്. ......
കൊച്ചി: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.......
കൊച്ചി: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് നഴ്സിങ് വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. എളമക്കര സ്വദേശി റെക്സൺ ആണ് പിടിയിലായത്. ......
തിരുവനന്തപുരം: രാജ്യവ്യാപകമായി എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തുന്നു. 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നെന്നാണ് റിപ്പോർട്ട്. ......
കൊല്ലം: രാജ്യത്ത് പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് കാരാട്ട് കേരളത്തിലെ പാർട്ടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. ......
നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകളായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തിലാണ് കല്ലമ്പലം പൊലീസിന്റെ നടപടി. ......