തൃശൂര്‍: ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ ആഗോള കോണ്‍ഗ്ലോമറേറ്റായി വിപുലീകരിക്കുന്നതില്‍ നടത്തിയ അംഗീകാരമായി 15-ാമത് എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാലിന് 'ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്' പുരസ്കാരം നേടി.ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, ജിതിന് പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്.
ജിന്‍ഡാലിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു. ......
കൊച്ചി: ഇൻഫോ പാർക്കിൻ്റെ മൂന്നാം ഘട്ട വികസനം കേരളത്തിൻ്റെ ഐടി അധിഷ്ഠിത മേഖലയിൽ വലിയൊരു സംഭവ വികാസമായിരിക്കുമെന്ന് ഇൻഫോ പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ ) സുശാന്ത് കുറുന്തിൽ. ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൻ്റെ രണ്ടാം ദിവസം വ്യവസായ കുതുപ്പിന് ഐടി അടിസ്ഥാന സൗകര്യം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടി പാർക്കിൻ്റെ ഭാഗമായി മൂന്നാം ഘട്ടത്തിൽ ഇൻ്റഗ്രേറ്റഡ് ടൗൺഷിപ്പ്നിലവിൽ വരുമെന്ന് സുശാന്ത് കുറുന്തിൽ പറഞ്ഞു. ......
കൊച്ചി: ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തേയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രണ്ടാം നിലയിലെ ബ്രൈഡല്‍ മണ്ഡപം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ഡയറി വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ഹൈബി ഈഡന് എം പി, ടി ജെ വിനോദ് എം എല്‍ എ, വാര്‍ഡ് കൗണ്‍സിലര്‍ രതീഷ്, ജയലക്ഷ്മി മാനേജിംഗ് ഡയറക്ടര്‍ ഗോവിന്ദ് കമ്മത്ത്, ഡയറക്ടര്‍മാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നല്ല മനസ്സോടെ ഏതൊരാള്‍ക്കും കേരളത്തില്‍ വന്ന് നിക്ഷേപം നടത്താമെന്നും അതിനു മികച്ച തെളിവാണ് ജയലക്ഷ്മി സില്‍ക്സിന്റെ വളര്‍ച്ചയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ......
തിരുവനന്തപുരം : അതി സങ്കീര്‍ണ ചികിത്സയിലൂടെ അന്നനാളത്തില്‍ കുടുങ്ങിയ മീന്മുള്ള് നീക്കം ചെയ്ത് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തൊണ്ടയില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് 55കാരി കിംസ്ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ......
കൊച്ചി: രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ 1,52,905.67 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ. സമാപന സമ്മേളനത്തിൽ മന്ത്രി പി.......
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐടി, റീട്ടെയിൽ, ഫിനാൻസ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ മികച്ച നിക്ഷേപം നടത്തും.മാളുകളും, ഹൈപ്പർമാർക്കറ്റ്, കൺവെൻഷൻ സെന്ററുകളും ഉൾപ്പടെ കേരളത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ലുലു ,കൂടുതൽ മേഖലകളിലേക്ക് നിക്ഷേപം നടത്തും. ......
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കിഹില്ടോപ് സിറ്റി നിർമ്മിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിച്ചത്. നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചണ്ഡിഗഡിലും പൂനയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. ......
കൊച്ചി: ദുബായിലെ പ്രശസ്തമായ പെർഫ്യൂം ബ്രാൻഡായ അറേബ്യത് പ്രെസ്റ്റിജ് പെർഫ്യൂം കേരള വിപണിയിൽ അവതരിപ്പിച്ചു. ബെവെർലി ഹിൽസ് ആണ് പ്രശസ്തമായ പെർഫ്യൂം ബ്രാൻഡിന്റെ കേരളത്തിലെ വിതരണക്കാർ. ......
കൊച്ചി: രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ കേരളത്തിൻ്റെ വ്യവസായ വികസനത്തെ ബാധിക്കില്ലെന്നും കേര ളത്തിൻ്റെ മുൻകാല ചരിത്രത്തിൽ അതായിരുന്നില്ല സ്ഥിതിയെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ആഗോള നിക്ഷേപക സംഗമത്തിൻ്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്ന സംരംഭകർക്ക് പ്രതിപക്ഷത്തിൻ്റെ സമീപനമെന്തായിരിക്കും എന്നതിൽ ആശങ്ക ആവശ്യമില്ല. ......
കൊച്ചി: കഴിഞ്ഞ ഒൻപത് വർഷമായി നയങ്ങളിൽ സ്ഥിരത പുലർത്തുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ആഗോള നിക്ഷേപക സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......