പ്രവാസി വിദ്യാർഥികൾ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സിജി ദോഹ ചാപ്റ്റർ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ആഗോള തലത്തിൽ തന്നെ വന്നുകൊണ്ടിരിക്കുന്ന സമഗ്രമായ ,മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുമ്പോൾ മാത്രമാണ് ഈ മേഖലയിൽ ഫലപ്രദമായി ഇടപെടൽ നടത്താനാവുക.
മൂന്ന് പതിറ്റാണ്ടിലേറെ കാലം പ്രവർത്തന രംഗത്തുള്ള സിജിയുടെ സൗജന്യ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തണമെന്നും ജനറൽ ബോഡി അഭ്യർത്ഥിച്ചു. ......

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ,അടയാളം ഖത്തറുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അൻസാർ അരിമ്പ്രയുടെ ഇംഗ്ലീഷ് കവിതകൾ 'ഹെയിൽസ്റ്റോൺ' , ഷംന ആസ്മിയുടെ 'പരദേശിയുടെ മേൽവിലാസം' എന്നീ കവിതാ സമാഹരങ്ങളുടെ പ്രകാശനം ഖത്തറിൽ നടന്നു ചടങ്ങിൽ ദോഹ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ നിരവധി പ്രഗത്ഭർ സന്നിഹിതരായിരുന്നു.
വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ പാരസ്പര്യം ശക്തിപ്പെടുത്തുവാനും രാജ്യങ്ങൾ തമ്മിൽ സാംസ്കാരിക വിനിമയത്തിനുള്ള പാലം പണിയാനും സാഹിത്യ പ്രവർത്തനത്തെക്കാൾ മികച്ച മാധ്യമമില്ലെന്ന് ഇറ്റലിയിലെ റോം കേന്ദ്രമായി പ്രവർത്തിക്കുന്ന തവാസുൽ ഇൻ്റർ നേഷണൽ സെൻ്റർ ഫോർ പബ്ലിഷിംഗ്, റിസർച്ച് ആൻൻ്റ് ഡയലോഗ്' ഡയറക്ടർ ഡോ. സെബ്രീന ലീ പറഞ്ഞു.അൻസാർ അരിമ്പ്രയുടെ 'ഹെയിൽസ്റ്റോൺ' പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇൻകാസ് ഖത്തർ അഡ്വൈസറി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് പുസ്തകം ഏറ്റുവാങ്ങി.
ആദ്യ പ്രതി ദോഹയിലെ സാംസ്കാരിക പ്രവർത്തകനും ഏബിൾ ഗ്രൂപ്പ് ഡയറക്ടറുമായ ഖാലിദ് കമ്പളവനിൽ നിന്നും അടയാളം ഖത്തർ പ്രവർത്തകനായ പ്രദോഷ് സ്വീകരിച്ചു.
ഷംന ആസ്മിയുടെ കവിതാ സമാഹാരം 'പരദേശിയുടെ മേൽവിലാസം' മലയാള നാട് എഡിറ്ററും അൽഷായ ഗ്രൂപ്പ് കൺട്രി മാനേജറും എഴുത്തുകാരനുമായ മേതിലാജ് എം എ പ്രകാശനം ചെയ്തു. ......
ആദ്യ ബന്ധം വേർപെടുത്താതെ രണ്ടാം വിവാഹത്തിനെത്തിയ യുവതി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശിനിയായ അസ്മ എന്ന യുവതിയാണ് വിവാഹ വേദിയിൽവെച്ച് പൊലീസിന്റെ പിടിയിലായത്. ......
ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മുസ്തഫ കമാലിനെ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂരിലേക്ക്.
സിംഗപ്പൂര്‍ പൗരനായ മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്ന് ഇഡി കണ്ടെത്തി. ലോണ്‍ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്റ്റോ കറന്‍സിയില്‍ നേരത്തെയും ഇയാള്‍ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
അറസ്റ്റിലായ മലയാളികളായ സയ്യിദ് മുഹമ്മദിനെയും, ടി.ജി വര്‍ഗീസിനെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുസ്തഫ കമാലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ......
ദോഹ : ഖത്തറിലെ കലാസാംസ്കാരിക വാണിജ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ്ചെയർമാനും അലി ഇന്റർനാഷണൽ ട്രേഡിങ്ങ് ജനറൽ മാനേജരും ആയിരുന്ന കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചനയോഗo നടത്തി. നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി കെ പി ബഷീർ,
ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്,വൈസ് ചെയർമാൻ അഡ്വ. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഗ്രാൻഡ് എക്സ്പ്രസ്സ് അൽ അതിയയിൽ പ്രവർത്തനം ആരംഭിച്ചു. നിറപ്പകിട്ടാർന്ന ആഘോഷങ്ങളോടെ, ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, സീഷോർ എംഡി എ പി ആസാദ്, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബിൻ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ്, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യ വില്പന കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ......
ന്യൂഡൽഹി: ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം തടയാൻ എണ്ണ ഉപഭോഗം പത്ത് ശതമാനം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ......
കർണാടകം: കർണാടക ഗവർണർ താവർ ചന്ദ് ഗെലോട്ടും സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് ഗവണ്മെന്റും തമ്മിലുള്ള അധികാര വടംവലി ശക്തിപ്പെടുകയാണ്. ബെളഗാവി സമ്മേളനത്തിൽ നിയമസഭ പാസ്സാക്കിയ മൂന്ന് ബില്ലുകൾ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. ......
ഈരാറ്റുപേട്ട: മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി. മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ പി സി ജോർജ്ജ് ഒളിവിൽ പോയിരുന്നു. ......
ജറുസലേം: ഗാസയിലെ വെടിനിർത്തൽ അപകടത്തിലാക്കെന്ന് ഹമാസ് വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖനൂ. ശനിയാഴ്ച ഹമാസ് വിട്ടയച്ച ആറു ബന്ദികൾക്കുപകരം കൈമാറേണ്ടിയിരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കാൻ തയ്യാറാകാത്തതാണ് ഹമാസിനെ പ്രകോപിപ്പിച്ചത്. ......