ഖത്തറിലെ പ്രമുഖ ആർട്ട് സെൻററായ ടാക് ഖത്തർ കലാസമർപ്പൺ 2025 എന്ന പേരിൽ നടത്തുന്ന വാർഷികാഘോഷങ്ങളുടെ ഒന്നാം ഘട്ടം, അബുഹമൂർ ICC ആശോകഹാളിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.
അക്കാദമിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു സുപ്രധാനമായ നാഴിക കല്ലായി മാറിയ, വർണ്ണശബളവും പ്രൗഡഗംഭീരവുമായ ആഘോഷരാവ്, ടാക് വിദ്യാർത്ഥികളുടെ ശാസ്ത്രീയ നൃത്ത രംഗപ്രവേശവും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നുള്ള മറ്റ് വിവിധ കലാപരിപാടികൾ, ഇൻസ്ട്രുമെന്റ്-ചെണ്ട ഫ്യൂഷൻ എന്നിവക്കൊപ്പം ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന നയനാനന്ദകരമായ പ്രകടനങ്ങൾക്കാണ് പ്രൗഢ സദസ്സ് സാക്ഷ്യം വഹിച്ചത്.
ടാക് എംഡി . ശ്രീ പി മൊഹ്സിൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ എം ഇ എസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ഹമീദാ കാദർ ഉത്ഘാടനം നിർവ്വഹിച്ചു. ......
ദോഹ: ഇൽഹാം- 2025 എന്ന പേരിൽ വാഖ് ലേഡീസ് വിംഗ് വനിതകൾക്കായി സംഘടിപ്പിച്ച എഡുക്കേഷണൽ ആൻഡ് മോട്ടിവേഷൻ പ്രോഗ്രാം ശ്രദ്ധേയമായി. ദോഹയിലെ ഭാരത് റസ്റ്റോറൻ്റിൽ വെച്ച് പ്രോഗ്രാം അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടറും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ......
കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ 2025 ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ റോമൻ കത്തോലിക്കാ ലത്തിൻ ബിഷപ്പുമാരുടെ ഔദ്യോഗിക കൂട്ടായ്മയായ CCBI(കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ)ഏഷ്യയിലെ ഏറ്റവും വലു തും ലോകത്തിലെ നാലാമത്തെ വലുതുമായ മെത്രാൻ സംഘമാണ്. ......
തൃശ്ശൂര്‍: പ്രായമായവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ജോയ്ആലുക്കാസ് 'സെന്റര്‍ ഫോര്‍ സീനിയര്‍ ലിവിങ്ങ്' ആരംഭിക്കുന്നു. തൃശൂര്‍ പുത്തൂരില്‍ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടല്‍ ചടങ്ങ് ജോയ്ആലുക്കാസ് ഗ്രൂപ്പ്
ചെയര്‍മാനും എം.ഡിയുമായ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഫൗണ്ടേഷന് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ......
ഐഎഫ് എഫ് കെയിൽ അംഗീകാരവും പുരസ്കാരങ്ങളും നേടിയ മലയാളചിത്രമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. പതിനാറാമത് ബംഗളുരു അന്തർദേശീയ ചലച്ചിത്ര മേളയിലെ(biffes- 25,1- 8 മാർച്ച്) ഏഷ്യൻ സിനിമ മത്സര വിഭാഗത്തിൽ ഈ ചിത്രം ഇടം നേടിയിട്ടുണ്ട്. ......
വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി പാർവതി വിജയ്. പത്ത് പതിനൊന്ന് മാസമായി തങ്ങൾ വേർപിരിഞ്ഞാണ് താമസമെന്നും ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം വെളിപ്പെടുത്തി. ......
കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ 53 മത് ജനറൽ കൗൺസിൽ നാളെ ഫെബ്രുവരി 26 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എറണാകുളത്ത് കത്തോലിക്ക സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ വച്ചു നടക്കും.
രാവിലെ 10 മണിയ്ക്ക് കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പതാക ഉയർത്തുന്നത്തോടെ ജനറൽ കൗൺസിൽ ആരംഭിക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇരുപതു പ്രതിനിധികൾ വീതം ജനറൽ കൗൺസിലിൽ പങ്കെടുക്കും. പതിനൊന്നു മണിയ്ക്ക് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ കെഎൽസിഎ യുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും. ......
തിരുവനന്തപുരം എംപി ശശി തരൂർ ഉയർത്തുന്ന വിവാദങ്ങളുടെ പിന്നാലെ പോകരുതെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നീക്കങ്ങളെ അവഗണിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ......
ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് . സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ് പുരസ്കാരം. ......