വൈക്കം: മീൻപിടുത്ത വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി തംബുരു (36)യെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തംബുരു ശ്രദ്ധേയയായത്. ......
യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഭാവിയിൽ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാനുള്ള സാധ്യത തുറന്നിട്ട് കേന്ദ്രസർക്കാർ. എന്നാൽ ആരിൽ നിന്നാണ് ഫീസ് ഈടാക്കുക, എത്രയാണ് നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ......
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ ഡോ. കെ.......
ദോഹ: ഖത്തർ ഫ്രൈഡേ ഹാപ്പിനെസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓണനിലാവ് സീസൺ 3 – കലാവിസ്മയം” സെപ്റ്റംബർ 11ന് റോയൽ ട്രീറ്റ് ഹാൾ, അൽ വക്രയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഓണത്തിന്റെ പാരമ്പര്യവും സൗഹൃദവും കുടുംബ കൂട്ടായ്മയും കലയും സമന്വയിച്ച പരിപാടി ശ്രദ്ധേയമായി.
പ്രസിഡന്റ് തോമസ് മാത്യു, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി പ്രശാന്ത്, ജോയിന്റ് സെക്രട്ടറി സുബൈദ, ട്രഷറർ സനിത, പ്രോഗ്രാം കൺവീനർ അനിലോവ് എന്നിവരുടെ നേതൃത്വത്തിൽ ദീപപ്രകാശനത്തോടെ പരിപാടിക്ക് തുടക്കമായി.
കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ ഗെയിമുകൾ ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. ......
കോഴിക്കോട്: കേന്ദ്ര ഏജൻസിയായ ഇഡിക്കെതിരെ ശക്തമായ പ്രചാരണവുമായി സിപിഎം രംഗത്ത്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളെ കൂടി ഉപയോഗിച്ച് ഇഡി നടത്തുന്ന കള്ളപ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ......
വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി.......
കൊച്ചി: സൂക്ഷ്മജീവികൾ ഉൽപ്പാദിപ്പിക്കുന്ന സ്വാഭാവിക പിഗ്മെന്റ് ഉപയോഗിച്ച് സിങ്ക് ഓക്സൈഡ് സൂക്ഷ്മകണങ്ങളുടെ ആന്റിമൈക്രോബിയൽ ഗുണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് കൊച്ചിയിലെ ഐ.സി.എ.ആർ.-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി(ഐ.സി.എ.ആർ.-സിഫ്റ്റ്). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
"പ്രോസസ്സ് ഫോർ പ്രിപ്പറേഷൻ ഓഫ് പിഗ്മെന്റ് -ടോപ്ഡ് സിങ്ക് ഓക്സൈഡ് പാർട്ടിക്കിൾസ് " എന്ന സാങ്കേതികവിദ്യക്കാണ് പേറ്റന്റ് ലഭിച്ചത്. ......
സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.
തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതി തിരികെ കേരളത്തിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തികൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നേരത്തെ പെലീസിന് ലഭിച്ചിരുന്നു. അതിൽ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് പൊലീസ് സ്ഥീകരിച്ചു. ......