ജർമനിയിൽ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കൽ (25) ആണ് മരിച്ചത്.......
മുംബൈ: കോൺഗ്രസ് കേരള ഘടകം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. തന്റെ 18 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ......
ദോഹ: ഖത്തറിലെ വില്ല്യാപ്പള്ളി നിവാസികളുടെ കൂട്ടായ്മയും ഒത്തുകൂടലും ആഘോഷമാക്കി ഏകദിന-ശൈത്യകാല കേമ്പ്, മൊഹബ്ബത്ത് കാ സഫർ എന്ന പേരിൽ ഖത്തറിലെ വിദൂര പ്രദേശമായ അൽ ഷമാലിലെ ജഫാറ റിസോർട്ടിലാണ് ഏകദിന കേമ്പ് സംഘടിപ്പിച്ചത്. കളിയും ചിരിയും കലാ-കായിക മത്സരങ്ങളും തട്ടുകട വിഭവങ്ങളുമായി ആഘോഷമാക്കിയ നാട്ടുകാർ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവെക്കുന്നതായി. ......
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തർ ഇന്ത്യൻ എമ്പസി അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിലുമായി സഹകരിച്ച് ബേക്കർടില്ലി മുഖ്യ പ്രായോജകരായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്സസ് ഇൻ ഖത്തർ എന്ന പേരിൽ ഷെറാട്ടൺ ദോഹയിൽ ഇന്ത്യൻ വ്യാപാര വ്യവസായ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി ബിസിനസ്സ് രംഗത്തെ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് ദോഹയിലെ മലയാളി കൂട്ടായ്മകളിൽ അതിനൂതനമായ രീതിയിൽ സൗജന്യമായി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ കുറിച്ച് സംസാരിച്ചു. ഈ ബിസിനസ്സ് മീറ്റ് ഖത്തറിലെ വ്യാപാര സുഹൃത്തുക്കൾക്ക് ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ബേക്കർടില്ലി ദോഹ മാനേജിംഗ് പാർട്ണറായിട്ടുള്ള രാജേഷ് മേനോൻ പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും ആയിരുന്നു. ......
രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'ബാഹുബലി'. ഈ ചിത്രത്തിന് ഇന്ത്യയിലുടനീളം ലഭിച്ച വൻ സ്വീകാര്യതയ്ക്ക് ശേഷം, ഇപ്പോൾ എല്ലാ ഭാഷകളിലും പാൻ ഇന്ത്യൻ സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. ......
ന്യൂഡൽഹി: അനന്തരാവകാശ സ്വത്തിൽ മുസ്ലീം സ്ത്രീകൾക്കും തുല്യാവകാശം ലഭിക്കാൻ കേന്ദ്ര ഇടപെടൽ തേടി സമൂഹിക പ്രവർത്തകയും നിസ സ്ഥാപകയുമായ വി.പി സുഹറ വി പി സുഹറ. ഇക്കാര്യം ആവശ്യപ്പെട്ട് വി.പി സുഹറ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച്ച നടത്തി. ......
കൊച്ചി- ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 55-ാം സമാധിദിനാചരണത്തിന്റെ ഭാഗമായി കടവന്ത്ര എൻ. എസ്. എസ്.......
നിലമ്പൂർ: ചുങ്കത്തറ പഞ്ചായത്തിൽ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഒമ്പതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.......
ബെംഗളൂരു: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (AISEF) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ. എസ്.സി - 2025) ബെംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു.
സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും, നയരൂപീകരണ വിദഗ്ദ്ധരും, ഗവേഷകരും പങ്കെടുക്കുന്നുണ്ട്.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ......