ദോഹ. എന്‍.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും സമാഹരിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ക്വോട്ട് ഫോര്‍ ഓള് ഒക്കേഷന്‍സ് ദോഹയില്‍ പ്രകാശനം ചെയ്തു.
സ്കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി സുഹറ പാറക്കലിന് ആദ്യ പ്രതി നല്കി മാത് ഗീക്ക് എഡ്യൂക്കേഷണ്‍ കണ്‍സല്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.പി.അജീനയാണ് പ്രകാശനം നിര്‍വഹിച്ചത്.
വാക്കുകളുടെ വിസ്മയകരമായ ശക്തിയെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സമൂഹത്തെ പ്രചോദിപ്പിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സാധിക്കുമെന്നും വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാവുന്ന പ്രചോദനാത്മകമായ ഉദ്ധരികള്‍ സമാഹരിക്കുകയെന്നത് ശ്ളാഘനീയമാണെന്നും അജീന പറഞ്ഞു. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖിൻ്റെ കുടുംബ സംഗമം ഫെബ്രുവരി 28നു വെള്ളിയാഴ്ച നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ അങ്കണത്തിൽ നടക്കും.
കുടുംബസമേതം ഒത്തുച്ചേരാനും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ തുടങ്ങി ഒരുപാട് പരിപാടികൾ സംഗമത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി രാത്രി 8:00 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിലേക്ക് കുവാഖ് കുടുംബാംഗങ്ങളോടൊപ്പം സംഘടനയുടെ ഭാഗവാക്കാവാൻ ആഗ്രഹിക്കുന്ന കണ്ണൂർ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അറിയിച്ചു. ......
കൊച്ചി: ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ക്യാംപെയ്ന് സീസണ് രണ്ടിന്റെ സമാപനവും ഐപിഎം വടിമട്ട ഉദ്ഘാടനവും താജ് വിവാന്റയില്‍ നടന്നു. ആദ്യ സീസണിന്റെ വിജയത്തെത്തുടര്‍ന്നാണ് 'ഗോള്‍ഡന്‍ ഗേറ്റ്വേ സീസണ് രണ്ട്' ക്യാംപെയ്ന് ആരംഭിച്ചത്. ......
കൊച്ചി : ഒരു മനുഷ്യന്റെ പക്കല്‍ കോടിക്കണക്കിന് രൂപയുണ്ടെങ്കിലും അത് സന്തോഷം നല്‍കില്ലെന്നും മറിച്ച് ഈ ധനം മറ്റുള്ളവര്‍ക്ക് സഹായമായി മാറുമ്പോഴാണ് അവന്റെ ജീവിതം സന്തോഷത്താല്‍ നിറയുന്നതെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് മേനോന് പറഞ്ഞു. ......
കൊച്ചി: മത്സ്യ ബന്ധനത്തിനിടെ മൂക്കിൽ നിന്ന് രക്തമൊഴുകി അവശനായ മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഗത്തി ദ്വീപിന് 70 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി 24 ന് രാത്രിയായിരുന്നു സംഭവം. മുംബൈയിലെ മാറിടൈം റെസ്ക്യു കോഓർഡിനേഷൻ സെൻ്ററിൽ ലഭിച്ച സഹായ അഭ്യർത്ഥനയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ......
കൊച്ചി: നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ, പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ കൂടി പരിഗണിച്ച്, സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.
പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയുമായി എത്തുന്ന ഈസ്റ്റേൺ, തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള ഒരു നവീകരണമാണ് ലക്ഷ്യമിടുന്നത്. ......
കൊച്ചി: ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണ് ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അധികാരവും പണവും പ്രലോഭനങ്ങളും ഉപയോഗിച്ചിട്ടും ജനങ്ങൾ ഇടതുമുന്നണിയെ കൈവിട്ടു. ......
പുത്തന്‍കുരിശ്: പരി. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര വൈദീക യോഗം, പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് ആരംഭിച്ച് വൈകീട്ട് 4 മണിക്ക് സമാപിച്ചു. ......
കൊച്ചി : തൊഴിലാളി വിഷയങ്ങളിൽ സർക്കാർ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കണമെന്ന് എഐടിയുസി സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആശ അങ്കണവാടി സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉള്‍പ്പെടുന്നവരും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകളിൽ ജോലി ചെയ്യുന്നവരുമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിൽ പ്രവര്‍ത്തിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്. ......
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്കറിയയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ......