എറണാകുളം : എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ടി എം മജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാമല എക്സൈസ് റേഞ്ച് പരിധിയിൽ പെടുന്ന പഴുക്കാമറ്റം മരങ്ങാട്ടുള്ളി ഭാഗത്തു നടത്തിയ പരിശോധനയിൽ നാല് കന്നാസുകളിലായി 15 ലിറ്റർ ചാരായം കണ്ടെടുത്തു. കുന്നത്തുനാട് താലൂക്കിൽ തിരുവാണിയൂർ വില്ലേജിൽ മരങ്ങാട്ടുള്ളി കരയിൽ പടിപ്പുരയ്ക്കൽ പുത്തൻപുരയിൽ വീട്ടിൽ പൗലോസ് മകൻ പോൾ പൗലോസ് (66/25) എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. ......
ആലപ്പുഴ : കർഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടതിന് നമ്മൾ പിന്തുണയും പിൻബലവും കൊടുക്കേണ്ടതുണ്ട്. ......
കൊച്ചി: അഫാഖ്സ് കമ്മ്യൂണിക്കോണ് അവാര്‍ഡ്സ് രണ്ടാം എഡിഷനില്‍ മൂന്ന് അവാര്‍ഡുകളുമായി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്. കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി, കിംസ്ഹെല്‍ത്ത്, കെസ്മാര്‍ട്ട് എന്നിവയ്ക്കായി ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പി.ആർ ക്യാംപയിനുകളാണ് അവാര്‍ഡിന് അര്‍ഹരാക്കിയത്. ......
മഞ്ഞപ്ര : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ പോരാട്ടവീര്യം ചോരാതെ നടത്തിവരുന്ന ആശവർക്കർമാരുടെ ആശാ സമരത്തിന് ഐക്യദാർഢ്യമായി മഞ്ഞപ്രയിൽ പ്രതിഷേധ സമരജ്വാല നടത്തി.മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ഐഎൻടിയുസി ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല സമരം ഐ എൻ ടി യു സി ഐ റീജിനൽ പ്രസിഡൻറ് ബാബു സാനി ഉദ്ഘാടനം ചെയ്തു.അഞ്ച് വർഷത്തിലധികമായി ആശാവർക്കറായി ജോലി ചെയ്യുന്നവരെ ആരോഗ്യ വകുപ്പിലെ വിവിധ തലങ്ങളിൽ സ്ഥിര ജോലിക്കാരായി നിയമിക്കണമെന്ന് റീജനൽ പ്രസിഡൻറ് ബാബു സാനി ആവശ്യപ്പെട്ടു. ആശാവർക്കർമാരോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും, ഇവർക്ക് നീതി നൽകുകയെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധ സമരജ്വാല നടത്തിയത്.ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം. ......
ചെന്നൈ: ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണിന്റെ(59) മൃതദേഹമാണ് ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ......
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിനതടവ്. മലപ്പുറം ജില്ലയിൽ ഈശ്വരമംഗലം വീട്ടിൽ ദാമോദരൻ എന്ന മോഹന്‍ (60)ആണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമേ പ്രതി നാലര ലക്ഷം രൂപ പിഴയൊടുക്കണമെന്നും ജഡ്ജ് സുബിത ചിറക്കലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ മയക്കുമരുന്നുമായി പിടിയിലായത് 2854 പേർ. മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെയാണ് ഇത്രയുംപേരെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ലഹരിമരുന്നിനെതിരെയാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ......
ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി പുതിയ ആപ്പ്. 'ഫ്ലാഷ്സ്' എന്ന പേരിലാണ് ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂസ്കൈ ആണ് പുതിയ ആപ്പിന് പിന്നിൽ. ......
ഖത്തർ: അറുകൊലകളിലെത്തിയ ലഹരിഭീകര താണ്ഡവങ്ങൾക്ക് ശക്തമായ ശിക്ഷനൽകാൻ പഴുതടച്ച നിയമനിർമാണം വേണമെന്ന് ഖത്തർ ഐൻ ഖാലിദിൽ നടന്ന പന്താവൂർ ഇർശാദ് സ്നേഹസംഗമം അഭിപ്രായപ്പെട്ടു.മദ്യ-മയക്കു വസ്തുക്കളുടെ വ്യാപനത്തിൽ സർക്കാർ മൃദുസമീപനം വെടിയണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മൗലവി അയിലക്കാടിന്റെ ആധ്യക്ഷ്യത്തിൽ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ. ഹംസ വളപ്പിൽ ഉദ്ഘാടനം ചെയ്തു. ......